ഇനി തീവണ്ടിക്ക് കുതിക്കാൻ പാളങ്ങൾ വേണ്ട , റോഡ് മതി, സ്മാർട്ട് ട്രെയിനുകൾ ഉടൻ...

  • Posted By:
Subscribe to Oneindia Malayalam

ബെൽജിംഗ്: ആദ്യത്തെ സ്മാർട്ട് ട്രെയിനുമായി ചൈന. ചൈനയുടെ പുതിയ കണ്ടുപിടുത്തം ലോകരാജ്യങ്ങൾക്കിടയിൽ ചർച്ച വിഷയമായിട്ടുണ്ട്. റെയിൽവെ പാളങ്ങളില്ലാതെ നിരത്തിലൂടെയാണ് തീവണ്ടി ഓടിത്തുടങ്ങിയത്.

വെർച്വൽ ട്രാക്കിലൂടെ ഇത്തരം സ്മാർട്ട് തീവണ്ടികൾ സഞ്ചരിക്കുന്നത്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിലാണ് തീവണ്ടികൾ സഞ്ചരിക്കുന്നത്. ചൈനയുടെ സുപ്രദ്ധാന നേട്ടങ്ങളിലൊന്നാണ് സ്മാർട്ട് ട്രെയിനുകൾ.

കുട്ടിയെ കിട്ടിയത് കാസർകോട് റെയിൽവെ സ്റ്റേഷൽനിൽ നിന്ന്, ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു, സംഭവം...

ട്രയൽ ഓട്ടം വിജയം

ട്രയൽ ഓട്ടം വിജയം

കഴിഞ്ഞ ആഴ്ച സ്മാർട്ട് ട്രെയിന്റെ ട്രയൽ റൺ നടത്തിയിരുന്നു .ചൈനയിലെ ഹ്യൂനൻ പ്രവിശ്യയിലെ ഷുവോവിലാണ് തീവണ്ടിയുടെ ഓട്ടം പരീക്ഷണ ഓട്ടം നടത്തിയത്. ഇത് വിജയമായിരുന്നു.

 300 ഓളംപേർക്ക് യാത്ര ചെയ്യാം

300 ഓളംപേർക്ക് യാത്ര ചെയ്യാം

നിലവിൽ മൂന്ന് കോച്ചുകളാണ് തീവണ്ടികൾക്കുള്ളത്. ഇതിൽ 300 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. എന്നാൽ കോച്ചുകളുടെ എണ്ണം പിന്നീട് അഞ്ചായി ഉയർത്തുമെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്.

സർവീസ് ആരംഭിക്കും

സർവീസ് ആരംഭിക്കും

2013 ലാണ് സ്മാർട്ട് ട്രെയിനിന്റെ നിർമ്മാണം ചൈനീസ് കോർപ്പറേഷൻ ആരംഭിച്ചത്. ആദ്യം നാലു സ്റ്റേഷനുകളിൽ മാത്രമായിരിക്കു തീവണ്ടി സർവീസ് നടത്തുക. പിന്നീട് സ്റ്റേഷനുകളുടെ എണ്ണം കൂട്ടുമെന്നും അധികൃതർ അറിയിച്ചുട്ടുണ്ട്. അടുത്ത വർഷം മുതൽ സ്മാർട്ട് ട്രെയിൽ സർവീസ് പൂർണ്ണമായും ആരംഭിക്കും.

സ്പീഡ് കുടുതൽ

സ്പീഡ് കുടുതൽ

10 മിനിറ്റു ചാർജു കൊണ്ട് 20 കിലോമീറ്റർ വരെ വളരെ വോഗത്തിൽ സഞ്ചരിക്കും. ചൈനീസ് മാധ്യമമായ പീപ്പിൾസ് ഡെയ്ലിയാണ് ഇതു സംബന്ധമായ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 പ്രത്യേക ഗതാഗത മർഗം

പ്രത്യേക ഗതാഗത മർഗം

റോഡിൽ പ്രത്യേക ഗതാഗത മാർഗം സ്മാട്ട് തീവണ്ടികൾക്ക് ഒരുക്കിയിട്ടുണ്ട്. റോഡിൽ ക്രമീകരിച്ചിരിക്കുന്ന വെള്ള വരയിലൂടെയാണ് തീവണ്ടി സഞ്ചരിക്കുക. മറ്റു തീവണ്ടി ഗതാഗതത്തിനെക്കാലും ലാഭകരമാണ് സ്മാർട്ട് ട്രെയിനുകൾ.

English summary
A city in China has taken a big leap into the future as it launched what is being dubbed as world's first 'smart train' that runs on virtual tracks.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്