കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് ട്രംപുമാര്‍ വിചാരിച്ചാലും ആണവ കരാറില്‍ മാറ്റം വരുത്താനാവില്ല: റൂഹാനി

പത്ത് ട്രംപുമാര്‍ വിചാരിച്ചാലും ആണവ കരാറില്‍ മാറ്റം വരുത്താനാവില്ല: റൂഹാനി

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇറാനുമായുള്ള കരാറിനെ വിലകുറച്ച് കാണാനോ അവഗണിക്കാനോ കഴിയില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. എന്നു മാത്രമല്ല, പത്ത് ട്രംപുമാര്‍ വിചാരിച്ചാലും ആണവ കരാറില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെഹ്‌റാന്‍ യൂനിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങിലാണ് റൂഹാനി നിലപാട് വ്യക്തമാക്കിയത്. ആണവ കരാറില്‍ നിന്ന് പിന്‍മാറാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് റൂഹാനിയുടെ ഈ പ്രസ്താവന.

കരാറുമായി ബന്ധപ്പെട്ട നിബന്ധനകളോ നേട്ടങ്ങളോ ഒരു കാരണവശാലും മാറ്റാനാവില്ല. കരാറില്‍ നിന്ന് പിന്‍മാറുന്ന പക്ഷം അന്താരാഷ്ട്ര സമൂഹത്തിനു മുമ്പാകെ അമേരിക്ക സ്വയം നാണം കെടുകയാണുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രീതിയിലുള്ള കരാര്‍ ലംഘനം അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ ലോകം മുഴുവന്‍ അമേരിക്കന്‍ നടപടിയെ അപലപിക്കും. അമേരിക്കയെ എങ്ങനെ വിശ്വസിക്കുമെന്നും അവരുമായി എങ്ങനെ കരാറിലേര്‍പ്പെടുമെന്നും അന്താരാഷ്ട്ര സമൂഹം ചോദിക്കും- റൂഹാനി കൂട്ടിച്ചേര്‍ത്തു.

donald-trump-19-20-1484904428-copy-09-1507522873.jpg -Properties

ഇറാന്റെ ആണവായുധ പദ്ധതികള്‍ നിര്‍ത്തിവയ്ക്കുന്നതിന് പകരമായി രാജ്യത്തിനെതിരായ ഉപരോധം നിര്‍ത്തലാക്കുന്നതായിരുന്നു 2015ല്‍ അമേരിക്കയ്ക്കു പുറമെ ചൈന, ഫ്രാന്‍സ്, റഷ്യ, ഇംഗ്ലണ്ട്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒപ്പുവച്ച കരാര്‍.

ഒബാമ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപം നല്‍കിയതും യു.എന്‍ രക്ഷാസമിതി 2231-ാമത് പ്രമേയമായി അംഗീകരിച്ചതുമായ കരാറിനെ 'അമേരിക്ക കണ്ടതില്‍ വെച്ച് ഏറ്റവും വൃത്തികെട്ട കരാര്‍' എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. കരാറുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്പില്‍ ഒക്ടോബര്‍ 15ന് സമര്‍പ്പിക്കേണ്ട ത്രൈമാസ സാക്ഷ്യപത്രത്തില്‍ ഇറാന്‍ കരാര്‍ പാലിക്കുന്നില്ലെന്ന് വ്യക്തമാക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. ഇതോടെ കരാര്‍ തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം അമേരിക്കന്‍ കോണ്‍ഗ്രസിനായിരിക്കും. 60 ദിവസത്തിനകം ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാടെടുക്കണമെന്നാണ് വ്യവസ്ഥ.

ruhani

ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം ഏറെക്കുറെ ഉറപ്പായിരിക്കെ, അമേരിക്കയ്‌ക്കെതിരേ ശക്തമായ വിമര്‍ശനങ്ങളുമായി ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫും രംഗത്തെത്തിയിരുന്നു. ഉപരോധങ്ങളോട് ഭ്രമമുള്ള രാജ്യമാണ് അമേരിക്കയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കാര്യങ്ങളെ കുറിച്ച് ശരിയായ അറിവില്ലാത്തതാണ് ട്രംപിന്റെ ഇത്തരം പ്രസ്താവനകള്‍ക്കു കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയിലുള്ള കരാര്‍ ലംഘനമുണ്ടായാല്‍ ഇറാനും ഭാഗികമായോ പൂര്‍ണമായോ കരാറില്‍ നിന്ന് പിന്‍മാറുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഉപരോധമെന്ന ഉമ്മാക്കി കാട്ടി ഇറാനെ ഭീഷണിപ്പെടുത്താനാവില്ല. ഉപരോധങ്ങള്‍ക്കെതിരായ പ്രതിരോധ ശേഷി അമേരിക്ക തന്നെയാണ് ഇറാന് നല്‍കിയത്. അമേരിക്കയുടെ ഉപരോധത്തെ കുറേക്കാലം ചെറുത്തുനിന്ന രാജ്യമാണ് ഇറാനെന്നും ഇനിയും അതിനുള്ള കരുത്ത് രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
English summary
Iranian President Hassan Rouhani has defended a landmark nuclear deal with Western powers and said that US President Donald Trump could not undermine it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X