കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ നാണം കെടുത്തി ചൈന...ഭീമന്‍ പാലമാണ് താരം

വേള്‍ഡ് ട്രേഡ് സെന്ററിനേക്കാള്‍ ഉയരത്തിലൊരു പാലം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പാലമെന്ന റെക്കോര്‍ഡ് ഇനി ചൈനയിലെ ബെയ്പന്‍ ജിയാങ്ങ് പാലത്തിന് സ്വന്തം

Google Oneindia Malayalam News

ബെയ്ജിങ്ങ് : ചൈനയിലെ വന്മതില്‍ ലോകാത്ഭുതങ്ങളിലൊന്നാണ്. ചൈന തന്നെ മറ്റൊരു അത്ഭുതം കൂടി ലോകത്തിന് സമ്മാനിച്ചിരിക്കുകയാണ്. ആകാശം തൊടുന്ന പാലം. ലോകത്തിലെ ഏറ്റവും വലിയ പാലം ചെന ഗതാഗതത്തിന് തുറന്നു കൊടുത്തു കഴിഞ്ഞു.

നിഷു നദിയ്ക്ക് കുറുകെ പണിതിരിക്കുന്ന ബെയ്പന്‍ ജിയാങ്ങ് പാലമാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പാലമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനേക്കാള്‍ ഉയരമുണ്ട് ഈ പാലത്തിന്.

അറ്റം കാണില്ല

565 മീറ്ററാണ് നിഷു നദിയ്ക്ക് മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പാലത്തിന്റെ ഉയരം.ഒരറ്റത്ത് നിന്നും നോക്കിയാല്‍ മറുവശം കാണാന്‍ കഴിയില്ല. 1341 മീറ്റര്‍ നീളമുണ്ട് ബെയ്പന്‍ ജിയാങ്ങ് പാലത്തിന്.

സമയം ലാഭം

നിലവില്‍ ഇവിടങ്ങളിലേക്കുള്ള സഞ്ചാര സമയം നാലു മണിക്കൂറാണ്. പുതിയ പാലത്തിന്റെ വരവോടെ നിലവിലെ സഞ്ചാര സമയം പകുതിയോളം കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്. അതായത് രണ്ട് മണിക്കൂറില്‍ കുറഞ്ഞ സമയം മതിയാകും യാത്രയ്ക്ക്.

ചിലവും ഭീമൻ

പര്‍വ്വത മേഖലയായ യുനാന്‍- ഗുയിസഹൗ പ്രദേശങ്ങളെയാണ് ഈ ഭീമന്‍ പാലം ബന്ധിപ്പിക്കുന്നത്. പാലം നിര്‍മ്മിക്കുന്നതിന് ആയിരം കോടിയിലധികം രൂപ ചിലവ് വന്നതായാണ് കണക്കാക്കപ്പെടുന്നത്. വ്യാഴാഴ്ചയാണ് പാലം യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തത്.

 വർഷങ്ങളുടെ പ്രയത്നം

2013ലാണ് ബെയ്പന്‍ ജിയാങ്ങ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. മൂന്ന് വര്‍ഷമെടുത്ത് സെപ്റ്റംബറിലാണ് പാലത്തിന്റെ പണി പൂര്‍ത്തിയായത്. ആയിരത്തിലധികം എഞ്ചിനീയര്‍മാരും ടെക്‌നീഷ്യന്മാരുമാണ് ഈ പാലത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളായത്.

റെക്കോർഡ് തകർത്തേ..

ചൈനയിലെ തന്ന മറ്റൊരു പാലമായ സിദുവായിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും വലിയ പാലമെന്ന റെക്കോര്‍ഡിന് അവകാശി. ചൈനയിലെ ഹുബേ പ്രവിശ്യയിലെ സിദു നദിക്ക് കുറുകെയാണ് ഈ പാലം. സിദുവിനേക്കാള്‍ 70 മീറ്റര്‍ ഉയരമുണ്ട് ബെയ്പന്‍ജിയാങ്ങ് പാലത്തിന്.

അവകാശം വേറെയുമുണ്ടേ

ലോകത്തിലെ ഏറ്റവും വലിയ പാലമെന്ന അവകാശ വാദവുമായി മറ്റൊരു പാലം കഴിഞ്ഞ ഓഗസ്റ്റ് ഇരുപതിന് തുറന്നുകൊടുത്തിരുന്നു. ചൈനയിലെ തന്ന ആ വമ്പന്‍ ഗ്ലാസ്സ് തൂക്ക് പാലം പക്ഷേ പെട്ടെന്ന് തന്നെ അടച്ചിടേണ്ടതായി വന്നു. സഞ്ചാരികളുടെ തള്ളിക്കയറ്റമായിരുന്നു കാരണം.

English summary
World's highest bridge opens for traffic in China. The Beipanjiang Bridge is 565 meter above China's Nizhu River. That's A bigger Height than One World Trade Center.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X