യു ട്യൂബിനും കാര്യം മനസ്സിലായി, ഉത്തരകൊറിയക്ക് അവിടെയും വിലക്ക്..

  • Posted By: നിള
Subscribe to Oneindia Malayalam

യൂ ട്യൂബിലും ഉത്തരകൊറിയക്ക് വിലക്ക്. ഉത്തരകൊറിയന്‍ പ്രൊപ്പഗാന്ത ചാനലുകളുടെ പ്രവര്‍ത്തനം യു ട്യൂബ് നിര്‍ത്തിവെച്ചു. ഉത്തരകൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തു വിടുകയും അതില്‍ ഊറ്റം കൊള്ളുകയും ചെയ്തിരുന്ന ചാനലുകള്‍ക്കാണ് യു ട്യൂബ് പൂട്ടു വീഴ്ത്തിയത്. യു ട്യൂബിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തതിനാലാണ് ചാനലുകള്‍ക്ക് പൂട്ടു വീണത്.

ഉത്തരകൊറിയ പിറന്നാളാഘോഷിക്കുന്നത് മിസൈല്‍ പരീക്ഷിച്ച്! മൂന്നാം ലോകമഹായുദ്ധത്തിലേക്ക്..?

ഉത്തരകൊറിയയെ ഇന്ത്യക്കും പേടി! പാകിസ്താനും ചൈനയും രഹസ്യമായി സഹായിക്കുന്നുവെന്ന്!

north

സ്റ്റിമ്മെ കൊറിയാസ് എന്ന യു ട്യൂബ് ചാനല്‍ നിരന്തരം ഉത്തരകൊറിയക്കനുകൂലമായ പ്രൊപ്പഗാന്ത വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ചാനലിന് നിരവധി കാണികളെ ലഭിക്കുകയും ചെയ്തിരുന്നു. 20,000 വരിക്കാരാണ് ചാനലിന് ഉണ്ടായിരുന്നത്. ഉത്തരകൊറിയയെക്കുറിച്ചും കൊറിയയുടെ മിസൈല്‍, അണ്വായുധ പരീക്ഷണങ്ങളെക്കുറിച്ചും നിരന്തരം വാഴ്ത്തു പാട്ടുകള്‍ പാടിയിരുന്ന മറ്റൊരു യു ട്യൂബ് ചാനലായ യൂരിമിന്‍സോക്കിരിക്ക് 18,000 വരിക്കാര്‍ ഉണ്ടായിരുന്നു.

ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ തുടരെത്തുടരെ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഏറ്റവുമൊടുവിലത്തെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെയും ലോകം ഭീതിയോടെയാണ് കണ്ടത്. ഐക്യരാഷ്ട്ര സംഘടനയും ഉത്തരകൊറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യസ്ഥാപന ദിനത്തോടനുബന്ധിച്ചും ഉത്തരകൊറിയ പുതിയ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
YouTube shuts down North Korean propaganda channels

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്