കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയലേഖനം; ജയലളിതയോട് ശ്രീലങ്ക മാപ്പു ചോദിച്ചു

  • By Gokul
Google Oneindia Malayalam News

കൊളംബോ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കളിയാക്കി ശ്രീലങ്കന്‍ സൈനിക വെബ്‌സൈറ്റ് നടത്തിയ പരാമര്‍ശത്തില്‍ ശ്രീലങ്കന്‍ അധികൃതര്‍ മാപ്പു ചോദിച്ചു. സംഭവത്തില്‍ ഇന്ത്യന്‍ പാര്‍ലിമെന്റിലടക്കം ബഹളം നടന്ന സാഹചര്യത്തിലാണ് ശ്രീലങ്ക മാപ്പു ചോദിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രിയോടും ജയലളിതയോടും മാപ്പു പറയുന്നതായി ശ്രീലങ്ക അറിയിച്ചു.

ശ്രീലങ്കയിലുള്ള മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചിരുന്നു. ഈ കത്തിനെയാണ് വെബ്‌സൈറ്റ് കളിയാക്കയത്. ജയലളിത പ്രധാനമന്ത്രിക്ക് പ്രണയലേഖനമയക്കുകയാണെന്നായിരുന്നു വെബ്‌സൈറ്റിലെ പരാമര്‍ശം. സംഭവം വിവാദമായതോടെ സൈറ്റ് പരാമര്‍ശം നീക്കം ചെയ്തിട്ടുണ്ട്.

jayalalitha-1

ശ്രീലങ്കന്‍ സര്‍ക്കാരിന്റെയോ പ്രതിരോധ വകുപ്പിന്റെയോ ഔദ്യോഗിക നിലപാട് അല്ലെന്ന് വെബ്‌സൈറ്റ് ആദ്യമേ തന്നെ പറഞ്ഞിരുന്നതിനാല്‍ ജയലളിത അടക്കമുള്ള നേതാക്കള്‍ വളരെ ശ്രദ്ധയോടുകൂടിയാണ് വിവാദത്തില്‍ പ്രതികരിച്ചത്. വെബ്‌സൈറ്റിന്റെ പ്രകോപനപരമായ പരാമര്‍ശനത്തിന് നേതാക്കള്‍ അതേ നാണയത്തില്‍ മറുപടി നല്‍കിയില്ലെന്നത് ശ്രദ്ധേയമാണ്.

ശ്രീലങ്കയിലെ തമിഴരുടെ കാര്യത്തില്‍ എല്ലായിപ്പോഴും ഇടപെടുന്ന നേതാവാണ് ജയലളിത. അതുകൊണ്ടുതന്നെ ശ്രീലങ്കന്‍ സര്‍ക്കാരിന് ജയലളിതയോട് അകല്‍ച്ചയുണ്ട്. ഇതിന്റെ പ്രതിഫലനമാണ് വെബ്‌സൈറ്റിലൂടെ പുറത്തു വന്നത്. എന്തായാലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളഷാകും മുന്‍പുതന്നെ സംഭവത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ മാപ്പു പറഞ്ഞതോടെ വിവാദം ഒരു ദിവസം കൊണ്ട് കെട്ടടങ്ങി.

English summary
Jayalalithaa-Modi Article Amid Outrage; Lanka Apologises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X