കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എയര്‍ ഇന്ത്യ സര്‍വീസ് അവസാനിപ്പിച്ചത് തിരിച്ചടിയായി; കണ്ണൂരില്‍ യാത്രക്കാര്‍ കുറഞ്ഞു

Google Oneindia Malayalam News

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ നേരിയ കുറവ്. 96,673 പേരാണ് സെപ്റ്റംബറില്‍ കണ്ണൂര്‍ വിമാനത്താവളം വഴി കടന്നു പോയത്. പ്രതിമാസം ഒരുലക്ഷത്തിലേറെ പേര്‍ യാത്ര ചെയ്തിരുന്നിടത്താണ് ഈ കുറവ് സംഭവിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് യാത്രക്കാരുടെ കണക്ക് പുറത്ത് വിട്ടത്.

കൊവിഡിന് ശേഷം നീണ്ട ഇടവേളയ്ക്ക് പിന്നാലെയാണ് പ്രതിമാസം യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരുന്നത്. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ 1,00,397 പേരാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നത്. മാത്രമല്ല തുടര്‍ച്ചയായി 3 മാസവും യാത്രക്കാരുടെ എണ്ണം പ്രതിമാസം ഒരു ലക്ഷം കവിഞ്ഞിരുന്നു.

1

സെപ്റ്റംബറില്‍ എയര്‍ ഇന്ത്യയുടെ ഏക രാജ്യാന്തര സര്‍വീസ് അവസാനിപ്പിച്ചത് വലിയ തിരിച്ചടിയായി എന്നാണ് കണക്കുകൂട്ടല്‍. കൂടാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിവിധ സെക്ടറിലെ സര്‍വീസ് വെട്ടിക്കുറക്കുകയും മുംബൈ, ബെംഗളൂരു സെക്ടറിലെ സര്‍വീസുകള്‍ വിവിധ ദിവസങ്ങളില്‍ റദ്ദാക്കുകയും ചെയ്ത. ഇതാണ് യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചത് എന്നാണ് വിലയിരുത്തല്‍.

'അതുകൊണ്ട് ജയിച്ചു, നാട്ടിലെ സ്വീകരണം വൈകിയതിന് പിന്നില്‍..'; ദില്‍ഷയുടെ പ്രസംഗം റോബിന്‍ ഫാന്‍സിനുള്ള മറുപടി?'അതുകൊണ്ട് ജയിച്ചു, നാട്ടിലെ സ്വീകരണം വൈകിയതിന് പിന്നില്‍..'; ദില്‍ഷയുടെ പ്രസംഗം റോബിന്‍ ഫാന്‍സിനുള്ള മറുപടി?

2

അതേസമയം വിന്റര്‍ ഷെഡ്യൂളില്‍ ജിദ്ദ, ദുബായ് സര്‍വീസുകള്‍ പുതുതായി തുടങ്ങുന്നുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത മാസം മുതല്‍ യാത്രക്കാര്‍ കൂടിയേക്കും എന്നാണ് വിവരം. കൊവിഡ് ലോക്ഡൗണിന് ശേഷം വിമാന യാത്ര വീണ്ടും ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് കണ്ണൂരില്‍ പ്രതിമാസം ഒരു ലക്ഷം യാത്രക്കാര്‍ എന്ന നേട്ടത്തിലെത്തിയത്.

കെജ്രിവാളിനെ തടഞ്ഞില്ലെങ്കില്‍ പണികിട്ടും, ഒറിജിനല്‍ ഹിന്ദു പാര്‍ട്ടി ഞങ്ങള്‍..; ബിജെപി വെപ്രാളത്തില്‍കെജ്രിവാളിനെ തടഞ്ഞില്ലെങ്കില്‍ പണികിട്ടും, ഒറിജിനല്‍ ഹിന്ദു പാര്‍ട്ടി ഞങ്ങള്‍..; ബിജെപി വെപ്രാളത്തില്‍

3

കഴിഞ്ഞ മേയ് മാസത്തില്‍ 27,134 പേരാണ് കണ്ണൂര്‍ വഴി യാത്ര ചെയ്തിരുന്നത്. പിന്നീട് തുടര്‍ച്ചയായി 12 മാസവും യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. 2021 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്തെ യാത്രക്കാരുടെ എണ്ണത്തില്‍ ആദ്യ പത്തില്‍ ഇടം പിടിക്കാനും കണ്ണൂര്‍ വിമാനത്താവളത്തിനായിരുന്നു.

കൂറുമാറാന്‍ ടിആര്‍എസ് എംഎല്‍എമാര്‍ക്ക് 100 കോടി..! പൊളിച്ചടുക്കി തെലങ്കാന പൊലീസ്, പിന്നില്‍ ബിജെപിയോ?കൂറുമാറാന്‍ ടിആര്‍എസ് എംഎല്‍എമാര്‍ക്ക് 100 കോടി..! പൊളിച്ചടുക്കി തെലങ്കാന പൊലീസ്, പിന്നില്‍ ബിജെപിയോ?

4

പ്രവര്‍ത്തനം തുടങ്ങി 9 മാസം പിന്നിട്ടപ്പോള്‍ തന്നെ കണ്ണൂര്‍ വിമാനത്താവളം വഴി 10 ലക്ഷം യാത്രക്കാര്‍ യാത്ര ചെയ്തു എന്ന നേട്ടത്തിനും കണ്ണൂര്‍ വിമാനത്താവളം ഇടംപിടിച്ചിരുന്നു.

English summary
A slight decrease in the number of passengers at Kannur International Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X