• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഫണ്ട് തിരിമറി നടത്തിയ ചെറുപുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്‍ഡില്‍

  • By Desk

കണ്ണൂര്‍: അറസ്റ്റിലായ ചെറുപുഴയിലെ കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റ് ഭാരവാഹികളും ചെറുപുഴ ഡവലപ്പേഴ്‌സ് ഡയറക്ടര്‍മാരുമായ അഞ്ചുപേരെ കോടതി റിമാന്‍ഡ് ചെയ്തു. വിശ്വാസവഞ്ചന കുറ്റത്തിന് ഡിവൈ.എസ്.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ ആറുമണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ഇവരെ അറസ്റ്റു ചെയ്തത്.ട്രസ്റ്റ് ചെയര്‍മാനും കെ.പി.സി.സി മുന്‍ നിര്‍വാഹക സമിതി അംഗവുമായ ചെറുപഴ വയക്കരയിലെ കെ. കുഞ്ഞികൃഷ്ണന്‍നായര്‍ (89), സെക്രട്ടറിയും മുന്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റുമായ പുളിങ്ങോം കോഴിച്ചാലിലെ കൊച്ചുപുരയില്‍ റോഷി ജോസ് (48), മുസ്‌ലിംലീഗ് നേതാവ് പുളിങ്ങോം ചുണ്ടിയിലെ തൈവളപ്പില്‍ ടി.വി അബ്ദുല്‍സലീം (43), ചിറ്റടി തിമിരിയിലെ ചൊവ്വാട്ടുകുന്നേല്‍ സി.ഡി സ്‌കറിയ (73), പാടിയോട്ടുചാലിലെ ജാതിക്കുളത്തില്‍ ജെ. സെബാസ്റ്റ്യന്‍ (53) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഗുരുതരമായ ക്രമക്കേടു നടത്തിയ ഇവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുമെന്നാണ് സൂചന. ഈക്കാര്യത്തില്‍ കെ.പി.സി.സിയാണ് നടപടിയെടുക്കേണ്ടതെന്ന് ഡി.സി.സി വൃത്തങ്ങള്‍ അറിയിച്ചു.

കിടിലന്‍ മേക്കോവറുമായി ഡോ രജത് കുമാര്‍.... 24 ചര്‍ച്ചയില്‍ വീണ്ടും, സ്ത്രീ വിരുദ്ധതക്ക് മാറ്റമില്ല!!

കെ. കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപ തിരിമറി നടത്തി തട്ടിയെടുത്തുവെന്ന ട്രസ്റ്റ് ഡയറക്ടര്‍ ചിറ്റാരിക്കല്‍ കണ്ണിവയലിലെ ജയിംസ് പന്തംമാക്കല്‍ നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി രïേക്കര്‍ സ്ഥലമെടുത്ത് അവിടെ അനുബന്ധമായി മള്‍ട്ടി പര്‍പ്പസ് ഷോപ്പിങ് മാള്‍ ആരംഭിക്കാമെന്ന ധാരണയില്‍ ഓഹരിയിനത്തില്‍ ലക്ഷങ്ങള്‍ വാങ്ങിയശേഷം തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. ബിനാമി ഇടപാടായാണു ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിച്ചതെന്നും പരാതിയുï്. ചെറുപുഴ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ അക്കൗïിലേക്കാണു പണം മുഴുവന്‍ വകമാറ്റിയത്. മറ്റു ഡയറക്ടര്‍മാര്‍ അറിയാതെയാണ് ഇടപാടുകള്‍ നടന്നതെന്നായിരുന്നു പരാതി. ജയിംസ് പന്തമ്മാക്കല്‍, വി.പി. ദാസന്‍ എന്നിവരാണു മറ്റ് രïു ഡയറക്ടര്‍മാര്‍.

ട്രസ്റ്റിന്റെ പ്രവര്‍ത്തനം വഴിമാറി പോകുന്നതായി ആരോപിച്ച് കെ.പി.സി.സി പ്രസിഡന്റിനു ജയിംസ് പന്തമ്മാക്കല്‍ 2014ല്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണു ജയിംസിനെ ആറു വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരായ പെരിങ്ങോം സി.ഐ വി. രാജഗോപാല്‍, എസ്.ഐ മഹേഷ് കെ. നായര്‍, എ.എസ്.ഐ സി. തമ്പാന്‍ എന്നിവരും ചോദ്യംചെയ്യലില്‍ പങ്കെടുത്തു.

കഴിഞ്ഞ 15നു ട്രസ്റ്റിന്റെ എട്ടു ഡയറക്ടര്‍മാരെ ചോദ്യം ചെയ്തിരുന്നു. ഇവരോട് ഇന്നലെ വീïും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൂടി ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റ് നടന്നേക്കുമെന്ന് സൂചനകള്‍ ഉïായിരുന്നു. എന്നാല്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണോയെന്ന കാര്യത്തില്‍ പൊലിസ് നിയമോപദേശം തേടിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് ഡി.വൈ.എസ്.പി ടി.കെ രത്‌നകുമാര്‍ വ്യക്തമാക്കി.

English summary
Congress leader remanded in fund fraud from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X