കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യാമ്പലത്ത് വാതകശ്മശാനത്തിൻ്റെ പ്രവർത്തനം വിജയകരം: ആദ്യ ദിനത്തിൽ സംസ്കരിച്ചത് രണ്ട് മൃതദേഹങ്ങൾ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ കോർപറേഷനിലെ പയ്യാമ്പലത്ത് പുതുതായി സജ്ജമാക്കിയ വാതകശ്മശാനത്തിൻ്റെ പ്രവർത്തനം വിജയകരമെന്ന് കോർപറേഷൻ അധികൃതർ ആദ്യ ദിനം തന്നെ രണ്ട് മൃതദേഹങ്ങൾ വിജയകരമായി സംസ്കരിച്ചു. ഇതോടെ കണ്ണുർ തുറന്ന സ്ഥലത്ത് മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ഒഴിവാക്കാൻ കോർപറേഷൻ നീക്കം തുടങ്ങിയിരിക്കുകയാണ്. നേരത്തെ പയ്യാമ്പലത്ത് കൊവിഡ് രോഗികളുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് സിപിഎം- കോൺഗ്രസ് തർക്കവും ചേരിപ്പോരും നടന്നിരുന്നു. ഇതിന് പരിഹാരമായി കണ്ണൂർ കോർപറേഷനിൽ മേയർ ടി ഒ മോഹനൻ്റെ നേതൃത്വത്തിൽ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പയ്യാമ്പലത്ത് അത്യാധുനിക വാതകശ്മശാനം നിർമ്മിച്ചതോടെയാണ് വിവാദങ്ങളുടെ തീയും പുകയും അടങ്ങിയത്.

പെഗാസെസ് ഫോൺ ചോർത്തൽ വിവരങ്ങൾ പുറത്ത്, അടിസ്ഥാനരഹിതമായ പ്രചാരണമെന്ന് കേന്ദ്രംപെഗാസെസ് ഫോൺ ചോർത്തൽ വിവരങ്ങൾ പുറത്ത്, അടിസ്ഥാനരഹിതമായ പ്രചാരണമെന്ന് കേന്ദ്രം

കൊ വിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടാണ് സിപിഎം- നിയന്ത്രിത സംഘടനയായ ഐആർപിസിയും കോൺഗ്രസ് ഭരിക്കുന്ന കണ്ണുർ കോർപറേഷനും തമ്മിൽ പരസ്യമായി ഏറ്റുമുട്ടിയത്. ഇതിനെ തുടർന്ന് കോർപറേഷൻ പയ്യാമ്പലത്തെ കൊ വിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് സൗജന്യമാക്കിയിരുന്നു. എന്നാൽ ഇതിനു ശേഷം കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചതിൻ്റെ അസ്ഥിയും മറ്റു അവശിഷ്ടങ്ങളും പയ്യാമ്പലം ബീച്ചിൽ കുഴികുത്തി തള്ളിയത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പയ്യാമ്പലത്ത് മൃതദേഹങ്ങൾ സംസ്കരിക്കാതെ ബന്ധുക്കളെ കാത്തു നിർത്തിയതിന് കോർപറേഷനെതിരെ മനുഷ്യാവകാശ കമ്മിഷനും കേസെടുക്കുകയും ചെയ്തു.

25-kannur-map-copy-

കാപ്പാട് തി ലാന്നുർ സ്വദേശിയുടെ പരാതിയിലാണ് കമ്മിഷൻ ഇടപെട്ടത്.വിവാദങ്ങൾക്കിടെ
പയ്യാമ്പലത്ത് കോർപറേഷൻ നിർമ്മിച്ച അത്യാധുനിക വാതകശ്മശാനം കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു പയ്യാമ്പലത്ത് നിർമ്മിച്ച വാതകശ്മശാനം മനോഹരമായ ഒരു പൂന്തോട്ടം പോലെ സംരക്ഷിക്കാൻ നാമോരോരുത്തരും ശ്രമിക്കണമെന്ന് കെ.സുധാകരൻ പറഞ്ഞു. ഇത്രയും കാലം നൂറ് കണക്കിന് മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചത്. ശവശരീരങ്ങൾ സംസ്കരിക്കുമ്പോഴുണ്ടാകുന്ന മലിനീകരണം നമുക്കെല്ലാം അറിയാം ഇത്രയും കാലം നാടിന് വേണ്ടി അതൊക്കെ സഹിച്ച പയ്യാമ്പലത്തുകാരോട് നന്ദി പറയുന്നതായും അവരുടെ മുൻപിൽ നമിക്കുന്നതായും സുധാകരൻ പറഞ്ഞു.

പരമ്പരാഗതമായ ശവദാഹ രീതിക്കുള്ള ബദല്‍ എന്ന നിലയിലാണ് കണ്ണൂര്‍ കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ പയ്യാമ്പലത്ത് രണ്ട് ഫര്‍ണസുകളുള്ള വാതക ശ്മശാനം നിര്‍മിച്ചത്. ഇതില്‍ ഒരേ സമയം രണ്ട് മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ കഴിയും. ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ സംസ്‌ക്കാരം പൂര്‍ത്തിയാകും. 1.25 കോടി രൂപയാണ് നിര്‍മാണ ചെലവ്. കെട്ടിട നിര്‍മാണത്തിന് 62 ലക്ഷം രൂപയും വാതക ഫര്‍ണസുകള്‍ക്ക് 63 ലക്ഷം രൂപയും ചെലവായി. ഇതില്‍ 57.3 ലക്ഷം രൂപ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും ലഭിച്ചു. സ്റ്റെയിന്‍ലെസ്സ് സ്റ്റീലിലാണ് നിര്‍മാണം. കെട്ടിടം പാണയില്‍ ബില്‍ഡേഴ്സും ഫര്‍ണസുകള്‍ ചെന്നൈയിലെ എസ്‌കോയുമാണ് നിര്‍മിച്ചത്.

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

ചടങ്ങിൽ മേയര്‍ അഡ്വ. ടി.ഒ മോഹനന്‍ അധ്യക്ഷനായി.കെ.വി സുമേഷ് എം.എൽ.എ മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയര്‍ കെ.ശബീന, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ അഡ്വ.മാർട്ടിൻ ജോർജ്, സുരേഷ് ബാബു എളയാവൂർ,ഷമീമ ടീച്ചര്‍, പി.ഇന്ദിര, സിയാദ് തങ്ങള്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി ഡി.സാജു തുടങ്ങിയവർപങ്കെടുത്തു.

English summary
Cremation centre started working in Payyambalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X