കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെട്ടിട സമുച്ചയത്തിൽ കണ്ണൂരിലെ ആദ്യത്തെ കൊ വിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ ആദ്യത്തെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ജില്ലാ ആശുപത്രിക്കടുത്ത് സ്ഥിതി ചെയ്യുന്ന സെഡ് പ്ലസ് അപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടർ ടിവി സുഭാഷിന്റെ പ്രത്യേക ഉത്തരവ് പ്രകാരം ഏറ്റെടുത്ത ഫ്ളാറ്റില്‍ അഞ്ഞൂറ് രോഗികള്‍ക്കുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രം, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് ചികിത്സയുള്ളത്.

ലോകത്തിന് മുന്നിൽ തല ഉയർത്താൻ ഇന്ത്യ, കൊവിഡ് വാക്‌സിൻ നിർണായക ഘട്ടത്തിൽ, മനുഷ്യപരീക്ഷണത്തിന് അനുമതിലോകത്തിന് മുന്നിൽ തല ഉയർത്താൻ ഇന്ത്യ, കൊവിഡ് വാക്‌സിൻ നിർണായക ഘട്ടത്തിൽ, മനുഷ്യപരീക്ഷണത്തിന് അനുമതി

എന്നാല്‍ രോഗികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സൗകര്യമുള്ള സ്ഥലം ഏറ്റെടുത്തിരിക്കുന്നതെന്ന് തഹസില്‍ദാര്‍ സി വി പ്രകാശന്‍ പറഞ്ഞു. യുദ്ധകാലടിസ്ഥാനത്തിലാണ് ഫ്‌ളാറ്റ് ഏറ്റെടുത്ത് വെള്ളം വൈദ്യുതി അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇനിയും കെട്ടിടങ്ങള്‍ ഏറ്റെടുക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനായാണ് ജില്ലാ ആശുപത്രിക്ക് സമീപം നഗരത്തിന് അടുത്തുള്ള ഈ ഫ്‌ളാറ്റ് ഏറ്റെടുത്തത്.

 covidcentrekannur-15

നിലവില്‍ വിദേശത്തു നിന്നെത്തിയ മൂന്ന് പേരാണ് ഇവിടെയുള്ളത്. രോഗികള്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങളെല്ലാം ഫാളാറ്റില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് 2005-ലെ ദുരന്ത നിവാരണ നിയമത്തിന്റെ 34, 65 വകുപ്പുകളും 1897ലെ പകര്‍ച്ചവ്യാധി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും പ്രകാരമാണ് നടപടി. സബ് കലക്ടര്‍മാരായ ആസിഫ് കെ. യൂസഫ്, എസ്. ഇലക്യ, അസി. കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ജില്ലാ ലോ ഓഫീസര്‍ എന്‍.വി സന്തോഷ് കുമാര്‍, ഡിവൈഎസ്പി പി പി സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫ്ളാറ്റ് ഏറ്റെടുത്ത് സൗകര്യങ്ങള്‍ ഒരുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Recommended Video

cmsvideo
കേരള മോഡലിലൂടെ കോവിഡിനെ തോല്‍പ്പിച്ച് ധാരാവി | Oneindia Malayalam

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിനായി കണ്ണൂര്‍ നഗരത്തിലെ സെഡ് പ്ലസ് ഫ്ളാറ്റ് കെട്ടിടം ജില്ലാ കലക്ടര്‍ ജില്ലാ മജിസ്ട്രേറ്റ് എന്ന വിവേചനാധികാരം കൂടി ഉപയോഗിച്ച് ബലമായി പിടിച്ചെടുക്കുകയായിരുന്നു.

ഇവിടെ ഞായറാഴ്ച്ച രാത്രി തന്നെ മൂന്ന് കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചിരുന്നു. ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കാനാണ് അപാര്‍ട്‌മെന്റ് ഏറ്റെടുക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ ഉത്തരവില്‍ പറഞ്ഞു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് 2005ലെ ദുരന്ത നിവാരണ നിയമത്തിന്റെ 34, 65 വകുപ്പുകളും 1897ലെ പകര്‍ച്ചവ്യാധി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും പ്രകാരമാണ് നടപടി. കണ്ണൂര്‍ അംശം ഒന്ന് വാര്‍ഡ് മൂന്നിലെ 48 ഫ്‌ളാറ്റ് മുറികള്‍ ഉള്‍പ്പെട്ട സെഡ് പ്ലസ് അപാര്‍ട്‌മെന്റ് കെട്ടിടവും കോമണ്‍ ഏരിയയും കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിനായി ഏറ്റെടുക്കുന്നതായാണ് ഉത്തരവ്.

English summary
Kannur: Covid centre started working in private building
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X