• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പിലാത്തറയിൽ ക്ഷേത്ര കവർച്ച: ഭണ്ഡാരം തകർത്ത് പണം കവർന്നു

  • By Desk

പയ്യന്നൂർ: പയ്യന്നൂരിനടുത്തെ പിലാത്തറയെ ഞെട്ടിച്ച് വീണ്ടും ക്ഷേത്ര കവർച്ച. നേരത്തെ പൂട്ടിയിട്ട വീട് തകർത്ത് നടന്ന മോഷണങ്ങളടക്കം കവർച്ചാ പരമ്പരകൾ ഇവിടെ നടന്നിരുന്നു. ഇതിനു ശേഷമാണ് ഇവിടെ വീണ്ടും മോഷണം നടന്നത്. മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള്ള കൈ​ത​പ്രം തൃ​ക്കു​റ്റ്യേ​രി കൈ​ലാ​സ​നാ​ഥ ക്ഷേ​ത​ത്തി​ലാന്ന് ക​വ​ര്‍​ച്ച. ശ്രീ​കോ​വി​ലി​ന്‍റെ​യും ഓ​ഫീ​സി​ന്‍റെ​യും പൂ​ട്ടു​ക​ളും നാ​ലു ഭ​ണ്ഡാ​ര​ങ്ങ​ളും നി​രീ​ക്ഷ​ണ ക്യാമ​റ​യും ത​ക​ര്‍​ത്ത നിലയിലാണുള്ളത്.

മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം: കൊവിഡ് ബാധിതന്റെ സംസ്കാരം വൈകുന്നു!! സംഭവം തൃശ്ശൂരിൽ!!

ക്യാമ​റ​യു​ടെ അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും മോഷ്ടിച്ചിട്ടുണ്ട്. ​ചൊവ്വാഴ്ച രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​വ​രാ​ണ് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളെ വി​വ​ര​മ​റി​യി​ച്ച​ത്. പ​രി​യാ​രം എ​സ്ഐ എം.​വി.​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തു​ള്ള ഒ​രു കാ​മ​റ ത​ക​ര്‍​ത്ത നി​ല​യി​ലും ക്ഷേ​ത്രം ഓ​ഫീ​സി​ലെ മേ​ശ, അ​ല​മാ​ര എ​ന്നി​വ ത​ക​ര്‍​ത്ത് സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലു​മാ​ണു​ള്ള​ത്. ക്ഷേ​ത്രം ഓ​ഫീ​സി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ക്ഷ​ണ കാ​മ​റ​യു​ടെ മോ​ണി​റ്റ​റും ഡി​വി​ആ​ര്‍ സി​സ്റ്റ​വും ക​വ​ര്‍​ച്ച​ക്കാ​ര്‍ എ​ടു​ത്തു​കൊ​ണ്ടു​പോ​യി.

ക്ഷേ​ത്ര​ത്തി​ന്‍റെ അ​ക​ത്തും പു​റ​ത്തു​മു​ള്ള നാ​ലു ഭ​ണ്ഡാ​ര​ങ്ങ​ളാ​ണ് ക​വ​ര്‍​ച്ച​ക്കാ​ര്‍ ത​ക​ര്‍​ത്ത​ത്. ഒ​രു സ്റ്റീ​ലി​ന്‍റെ ഭ​ണ്ഡാ​രം ഇ​ള​ക്കി​ക്കൊ​ണ്ടു​പോ​യി. ക്ഷേ​ത്ര​ത്തി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹം യ​ഥാ​സ്ഥാ​ന​ത്ത് ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ചു​റ്റ​മ്പ​ല​ത്തി​ന്‍റെ മു​ക​ളി​ലൂ​ടെ​യാ​ണ് ക​വ​ര്‍​ച്ച​ക്കാ​ര്‍ അ​ക​ത്തേ​ക്ക് ക​യ​റി​യ​തെ​ന്നാ​ണ് അ​നു​മാ​നം. ക്ഷേ​ത്ര​പ​രി​സ​ര​ത്തു​ള്ള എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ ഹോ​സ്റ്റ​ല്‍ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​മാ​യ​തി​നാ​ല്‍ രാ​ത്രി 12 വ​രെ പ​രി​യാ​രം പോ​ലീ​സ് ഈ ​പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ച ന​ട​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷ​മാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്നും വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ച്ച ശേ​ഷ​മാ​ണ് ക​വ​ര്‍​ച്ച​ക്കാ​ര്‍ മ​ട​ങ്ങി​യ​തെ​ന്നും സം​ശ​യ​മു​ണ്ട്. ക​ണ്ണൂ​രി​ല്‍ നി​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡു​മെ​ത്തി കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും. ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​ന് ഒ​രാ​ഴ്ച മു​മ്പാ​ണ് ക്ഷേ​ത്ര ക​മ്മി​റ്റി​ക്കാ​ര്‍ ഭ​ണ്ഡാ​ര​ങ്ങ​ള്‍ തു​റ​ന്ന് പ​ണ​മെ​ടു​ത്തി​രു​ന്ന​ത്. അ​തി​നാ​ല്‍ ഭ​ണ്ഡാ​ര​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ​ണ​മൊ​ന്നും കാ​ണാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ങ്കി​ലും ക​വ​ര്‍​ച്ച​ക്കാ​ര്‍ വ​രു​ത്തി​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വ​ലു​താ​ണ്.

ശു​ദ്ധി​ക്രി​യ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ര്‍​മ​ങ്ങ​ള്‍​ക്കു​ള്ള തു​ക​യും ക​ണ്ടെ​ത്ത​ണം. മു​മ്പും പ​ല​ത​വ​ണ ഈ ​ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ച​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ട്.​ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് സ​മീ​പ പ്ര​ദേ​ശ​മാ​യ ന​രീ​ക്കാം​വ​ള്ള​യി​ലെ വീ​ട്ടി​ല്‍​നി​ന്ന് പ​ത്ത് പ​വ​നോ​ളം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ച്ച ചെ​യ്തി​രു​ന്നു. മ​ഴ​യാ​രം​ഭി​ച്ച​തോ​ടെ ക​വ​ര്‍​ച്ച​ക്കാ​രു​ടെ ശ​ല്യം കൂ​ടു​ന്ന​തി​നാ​ല്‍ പ​രി​യാ​രം പോ​ലീ​സ് അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.​ ജ​യി​ല്‍​വാ​സം ക​ഴി​ഞ്ഞ് സ​മീ​പ​നാ​ളു​ക​ളി​ല്‍ പു​റ​ത്തി​റ​ങ്ങി​യ മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ ചി​ല പ്ര​തി​ക​ളെ ചു​റ്റി​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്.

English summary
Kannur: Robbery reported from temple during lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X