• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഉരുക്ക് കോട്ടയിലെ വിള്ളലില്‍ കോണ്‍ഗ്രസില്‍ ആശങ്ക: 39 വര്‍ഷത്തെ കുത്തക അവസാനിക്കുമെന്ന് എല്‍ഡിഎഫ്

ഇരിക്കൂര്‍: കണ്ണൂരിലേതെന്നല്ല കേരളത്തിലെ തന്നെ കോണ്‍ഗ്രസിന്‍റെ ഉരുക്ക് കോട്ടകളിലൊന്നാണ് ഇരിക്കൂര്‍. മണ്ഡലത്തിന്‍റെ രാഷ്ട്രീയ ചിത്രം പരിശോധിക്കുമ്പോള്‍ അത് കൂടുതല്‍ വ്യക്തവുമായി. ആദ്യ നാല് തിരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ് ഇരിക്കൂറില്‍ വിജയിച്ചതെങ്കിലും 1977 ല്‍ മണ്ഡലത്തില്‍ ആദ്യമായി കോണ്‍ഗ്രസ് വിജയിച്ചു. 1980 ല്‍ മണ്ഡലം കൈവിട്ടെങ്കിലും 1982 ല്‍ കോണ്‍ഗ്രസ് വിജയം തിരികെ പിടിച്ചു. കോട്ടയത്ത് നിന്നും എത്തിയ യുവനേതാവ് കെസി ജോസഫ് ആയിരുന്നു അത്തവണത്തെ വിജയി. പിന്നീട് ഇങ്ങോട്ടുള്ള ഏഴ് തിരഞ്ഞെടുപ്പുകളിലും കെസി ജോസഫ് ഇരിക്കൂറില്‍ കോണ്‍ഗ്രസിന്‍റെ വിജയക്കൊടി പാറിച്ചു. എന്നാല്‍ കെസി ജോസഫ് കളത്തിലില്ലാത്ത ഇക്കുറി ആ വിജയക്കൊഴി താഴാതിരിക്കാന്‍ വലിയ പരിശ്രമമാണ് ഇരിക്കൂറില്‍ കോണ്‍ഗ്രസിന് വേണ്ടി വരുന്നത്.

കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

കെസി ജോസഫ് ഇല്ല

കെസി ജോസഫ് ഇല്ല

പ്രാദേശിക വികാരം ശക്തമായിരുന്നിട്ടും കഴിഞ്ഞ തവണയടക്കം ഇരിക്കൂര്‍ മണ്ഡലത്തില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ കെസി ജോസഫിന് സാധിച്ചിരുന്നു. ഇത്തവണ ആദ്യം തന്നെ ഇരിക്കൂറില്‍ മത്സരിക്കാനില്ലെന്ന നിലപാട് കെസി ജോസഫ് വ്യക്തമാക്കി. ഇത്തവണ കോണ്‍ഗ്രസ് നിരയില്‍ സീറ്റ് ലഭിക്കാതെ പോയ ഏക സിറ്റിങ് എംഎല്‍എയും കെസി ജോസഫ് ആണ്.

പകരം ആര്

പകരം ആര്

കെസി ജോസഫ് പോയപ്പോള്‍ പകരം ആര് എന്ന ചോദ്യമാണ് കോണ്‍ഗ്രസിന് മുന്നില്‍ ഇരിക്കൂരില്‍ നിന്നും ആദ്യം ഉയര്‍ന്ന് വന്ന പ്രധാന വെല്ലുളി. കണ്ണൂര്‍ ജില്ലയില്‍ പരമ്പരാഗതമായി എ ഗ്രൂപ്പ് മത്സരിക്കുന്ന മണ്ഡലമാണ് ഇരിക്കൂര്‍. അതുകൊണ്ട് തന്നെ എ ഗ്രൂപ്പിലെ പ്രമുഖര്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലുമായിരുന്നു.

സജീവ് ജോസഫ് വന്നപ്പോള്‍

സജീവ് ജോസഫ് വന്നപ്പോള്‍

എന്നാല്‍ ഇതിനിടയിലേക്കാണ് ഐ ഗ്രൂപ്പിന്‍റെ സജീവ് ജോസഫ് ഹൈക്കമാന്‍ഡ് നോമിനിയായി ഇരിക്കുറില്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. മണ്ഡലത്തിന് അകത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയാണെങ്കിലും ഗ്രൂപ്പ് സമവാക്യം തെറ്റിച്ചുള്ള പ്രഖ്യാനത്തില്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിയുണ്ടായി. രാപ്പകല്‍ സമരം, പാര്‍ട്ടി ഒഫീസ് അടച്ചിടല്‍, കരിങ്കൊടി നാട്ടല്‍ തുടങ്ങിയ പരസ്യ പ്രതിഷേധങ്ങളിലേക്ക് വരെ അത് നീണ്ടു.

അടിയൊഴുക്ക് ഉണ്ടാവുമോ

അടിയൊഴുക്ക് ഉണ്ടാവുമോ

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി നാമനിര്‍ദേശ പത്രിക നല്‍കിയിട്ടും ഈ പ്രതിഷേധം അടങ്ങിയില്ല. ഒടുവില്‍ ഉമ്മന്‍ചാണ്ടി തന്നെ നേരിട്ട് ഇരിക്കൂറിലെത്തിയാണ് സണ്ണി ജോസഫ് അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിച്ചത്. പുറമെ ശാന്തമായെങ്കിലും അടിയൊഴുക്കുകള്‍ ഉണ്ടാവുമോയെന്ന ആശങ്കയാണ് ഇരിക്കൂറില്‍ കോണ്‍ഗ്രസിനെ അസ്വസ്ഥരാക്കുന്നത്.

ഇടത് പ്രതീക്ഷ

ഇടത് പ്രതീക്ഷ

വലിയ പ്രതീക്ഷയൊന്നും ഇല്ലാതിരുന്നു ഇടതുമുന്നണിക്ക് ഒന്ന് പോരാടി നോക്കാനുള്ള ഊര്‍ജ്ജം നല്‍കിയതും കോണ്‍ഗ്രസിലെ ഈ കൂട്ടപ്പൊരിച്ചിലാണ്. തദ്ദശ തിരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണിപ്രവേശവും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. മാണി ഗ്രൂപ്പിലെ സജി കുറ്റിയാനിമറ്റമാണ് ഇടത് സ്ഥാനാര്‍ത്ഥി.

ബിജെപി സ്ഥാനാര്‍ഥി

ബിജെപി സ്ഥാനാര്‍ഥി

ബ്ലോക്ക് പഞ്ചായത്തിലും ജില്ലാപഞ്ചായത്തിലും ജനപ്രതിനിധിയായിരുന്ന സജി കുറ്റിയാനിമറ്റം കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ജില്ലാ ജനറല്‍സെക്രട്ടറിയാണ്. മണ്ഡലത്തില്‍ മികച്ച പ്രതിച്ഛായയുള്ള ഇദ്ദേഹത്തിന് കോണ്‍ഗ്രസിലെ അസംതൃപ്തരുടെ വോട്ടുകള്‍ കൂടി നേടി വിജയിക്കാന്‍ കഴിയുമെന്നാണ് ഇടത് ക്യാംപുകളുടെ പ്രതീക്ഷ. ആനിയമ്മ രാജേന്ദ്രനാണ് ബിജെപി സ്ഥാനാര്‍ഥി.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

2016 ല്‍ 9647 വോട്ടിനായിരുന്നു ഇരിക്കൂറില്‍ കെസി ജോസഫ് വിജയിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അത് 37000 വരെ ഉയര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കില്‍ പോലും 8608 വോട്ടിന്റെ മേല്‍ക്കൈ യുഡിഎഫിനുണ്ട്. പയ്യാവൂര്‍, ഉദയിഗിരി, നടുവില്‍ പഞ്ചായത്തുകള്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു.

ഞങ്ങള്‍ ജയിക്കും

ഞങ്ങള്‍ ജയിക്കും

നടുവില്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം ലഭിച്ചെങ്കിലും ഗ്രൂപ്പ് കളിമൂലം നഷ്ടമാവുകയായിരുന്നു. ശ്രീ​ക​ണ്ഠാപു​രം ന​ഗ​ര​സ​ഭ​യും എ​ട്ട്​ പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടുന്നതാണ് ഇരിക്കൂര്‍ മണ്ഡലം. യുഡിഎഫിന്‍റെ കൈവമാണ് ശ്രീ​ക​ണ്ഠാപു​രം ന​ഗ​ര​സ​ഭ. മണ്ഡലം ആര് പിടിക്കുമെന്ന ചോദ്യത്തിന് ഇരുപക്ഷവും ഒരു പോലെ ഉത്തരം നല്‍കുന്നു, 'ഞങ്ങള്‍ ജയിക്കും'.

ശ്രീമുഖിയുടെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

cmsvideo
  ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ച് സര്‍വ്വേ ഫലം| Oneindia Malayalam
  ഉമ്മൻ ചാണ്ടി
  Know all about
  ഉമ്മൻ ചാണ്ടി

  English summary
  LDF says they will win in Irikkur constituency this time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X