കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടികളുടെ വ്യാപാര നഷ്ടം: ലോക് ഡൗണിൽ ഇളവുതേടി തളിപ്പറമ്പിലെ വ്യാപാരികൾ

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: ലോക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നപ്പോൾ തളിപ്പറമ്പിൽ കോടികളുടെ വ്യാപാര നഷ്ടം. സാമ്പത്തിക മാന്ദ്യവും പ്രളയവും ഒരു വഴിക്കാക്കിയ തളിപ്പറമ്പിലെ വ്യാപാരികൾ അതിജീവനം തേടിയുള്ള അവസാന വഴിയിലാണ്. ഇതിന്റെ ഭാഗമായി ട്രിപ്പിൾ ലോക്ക് ഡൗണിൽ നിന്നും ഇളവ് തേടി തളിപ്പറമ്പ് നഗരത്തിലെ വ്യാപാരികൾ ജില്ലാ ഭരണകൂടത്തെ സമീപിച്ചിട്ടുണ്ട്. ഇനിയും സ്ഥാപനങ്ങൾ തുറന്നില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ലെന്നാണ് ഇവർ പറയുന്നത്. പൂട്ടിയിട്ട വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങളൊക്കെ നശിച്ചു പോകുകയാണ്. ഇതിനാൽ ഇളവ് അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

കൊറോണ വ്യാപിക്കുന്നു; ചെന്നൈയില്‍ മദ്യഷാപ്പുകള്‍ തുറക്കേണ്ടെന്ന് തീരുമാനംകൊറോണ വ്യാപിക്കുന്നു; ചെന്നൈയില്‍ മദ്യഷാപ്പുകള്‍ തുറക്കേണ്ടെന്ന് തീരുമാനം

ജില്ലയിലെ ഹോട്ട്‌സ്‌പോട്ട് അല്ലാത്ത പ്രദേശങ്ങളിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും മാനദണ്ഡങ്ങൾ അനുസരിച്ച് തുറക്കാന്‍ അനുമതിക്കായി ഇവർ കലക്ടര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്. തളിപ്പറമ്പ് മെര്‍ച്ചെന്റ്‌റ്‌സ് അസോസിയേഷനാണ് നിവേദനം നല്‍കിയത്. വ്യാപാരികള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടിനെ മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നത്. കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര-കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ നിലവില്‍ വന്നപ്പോള്‍ സാമൂഹിക വിപത്തിനെ തടയുന്നതിന്റെ ഭാഗമായി എല്ലാ നിയന്ത്രണങ്ങളിലും വ്യാപാര മേഖലയില്‍ വ്യാപാരങ്ങള്‍ നിര്‍ത്തിവെച്ചും നാട്ടില്‍ ബോധവത്കരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി ആരോഗ്യ-ഉദ്യോഗസ്ഥ വിഭാഗത്തോടൊപ്പം സഹകരിച്ച വ്യാപാരികള്‍ വളരെ ബുദ്ധിമുട്ടിലാണുള്ളത്.

kannur-map-18

40 ദിവസത്തിലധികമായി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടത് കാരണം ഉത്പന്നങ്ങളും ഉപകരണങ്ങളും നശിക്കുകയും വരുമാനം തീരെ ഇല്ലാത്ത അവസ്ഥയുമാണുള്ളത്. ആയതിനാല്‍ കണ്ണൂര്‍ ജില്ലയിലെ ഹോട്ട്‌സ്‌പോട്ട് അല്ലാത്ത പ്രദേശങ്ങളിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും നിലവിലുള്ള നിബന്ധനകള്‍ അനുസരിച്ച് തുറക്കുന്നതിനുള്ള അനുമതിക്കു വേണ്ടിയാണ് ഇങ്ങനെ ഒരു നിവേദനനവുമായി കലക്ടറെ സമീപിച്ചിട്ടുള്ളതെന്ന് തളിപ്പറമ്പ് വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ എസ് റിയാസ് അറിയിച്ചു.

കണ്ണൂർ ജില്ലയിലെ വ്യാവസായിക നഗരമെന്ന് അറിയപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് തളിപ്പറമ്പ്. സംസ്ഥാനമാകെ ശാഖകളുള്ള നിരവധി സ്ഥാപനങ്ങളുടെ കേന്ദ്രസ്ഥാനം തളിപ്പറമ്പാണ്. തുടർച്ചയായ രണ്ടു പ്രളയങ്ങൾ തളിപ്പറമ്പിലെ വ്യാപാര സ്ഥാപനങ്ങളുടെ നട്ടൊല്ലൊടിച്ചിരുന്നു. ഇതിൽ നിന്നും കരകയറി വരുന്നതിനിടെയാണ് കൊ വിഡ് എന്ന മഹാമാരി പടർന്നു പിടിച്ചത്. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളായ ആലക്കോട്, ഉദയഗിരി ,ശ്രീകണ്ഠപുരം, കരുവഞ്ചാൽ .പട്ടുവം പരിയാരം തുടങ്ങിയ പ്രദേശങ്ങൾ. ആശ്രയിക്കുന്ന സ്ഥലങ്ങളിലൊന്നാണ് തളിപ്പറമ്പ്.

English summary
Merchants seeks relaxtion in lockdown after faces lose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X