• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഐആര്‍പിസി ഓഫീസ് തുടങ്ങുന്നത് സിഎംപി ഓഫീസ് കൈയേറിയെന്ന്: കണ്ണൂരില്‍ പുതിയ വിവാദം!!

  • By Desk

കണ്ണൂര്‍: പി ജയരാജന്‍ നേതൃത്വം നല്‍കുന്ന സിപിഎം നിയന്ത്രണത്തിലുള്ള പാലിയേറ്റീവ് സംഘടനയായ ഐആര്‍പിസി ജില്ലാകമ്മിറ്റി ഓഫിസ് പ്രവര്‍ത്തനം തുടങ്ങുന്നതു സിഎംപി ഓഫിസ് കൈയേറിയെന്ന് ആരോപണം. സിഎംപി രണ്ടു വിഭാഗമായി വേര്‍പിരിഞ്ഞപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫിസായ യോഗശാല റോഡിലെ ഇ പി സ്മാരക മന്ദിരം അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതിനെതിരേ ജോണ്‍ വിഭാഗം നല്‍കിയ കേസ് മുന്‍സിഫ് കോടതിയുടെ പരിഗണനയിലാണ്.

ജീവനക്കാരന്റെ സ്ഥലംമാറ്റം: കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ ജീവനക്കാര്‍ പണിമുടക്കി!!

ഇതിനിടെ അരവിന്ദാക്ഷന്‍ വിഭാഗം സിപിഎമ്മില്‍ ലയിച്ചതിനെ തുടര്‍ന്നാന്നു ഓഫിസിലെ മുകളിലെ നില ഐ.ആര്‍.പി.സി ഓഫിസായി പ്രവര്‍ത്തിക്കാന്‍ സി.പി.എം നേതൃത്വത്തിന് വിട്ടു നല്‍കിയത്. ഇതിനു പിന്നില്‍ സി.പി.എമ്മാണെന്നും ഈ നീക്കം തികച്ചും നിയമവിരുദ്ധവും നീതിന്യായ വ്യവസ്ഥകളോടും കോടതികളോടുമുള്ള അവഹേളനവും വെല്ലുവിളിയുമാണെന്ന് സി.എം.പി ജില്ലാ സെക്രട്ടറി പി. സുനില്‍ കുമാര്‍ പറഞ്ഞു. ഓഫിസ് പിടിച്ചെടുത്തതിനു ശേഷം സി.പിഎമ്മില്‍ ലയിച്ച അരവിന്ദാഷന്‍ വിഭാഗം കോടതിയില്‍ പോവുകയും കോടതി തള്ളുകയും തുടര്‍ന്ന് സി.കെ നാരായണന്‍ ഫയല്‍ ചെയ്ത അപ്പീല്‍ കേസ് നിലവില്‍ ഇരിക്കുന്നതുമാണ്.

സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും നിയമപരമായ അവകാശം സി.എം.പി ജില്ലാ സെക്രട്ടറിക്കു മാത്രമാണ്. ബംഗാളിലും ത്രിപുരയിലും ബിജെപിയുടെ കൈയേറ്റങ്ങള്‍ക്കതിരെ പ്രക്ഷോഭ നടത്തുന്ന സിപിഎം മസില്‍ പവര്‍ ഉപയോഗിച്ച് സിഎംപിക്ക് അവകാശെപ്പട്ട ഒഫിസ് കൈയേറിയത് പരിഹാസ്യമാണെന്നും ജില്ലാകൗണ്‍സില്‍ കുറ്റപ്പെടുത്തി. ഇതിനെ നിയമപരമായി നേരിടാനാണ് സിഎംപി തീരുമാനം.ഇനീഷ്യേറ്റീവ് ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ (ഐ.ആര്‍.പി.സി) ജില്ലാ ഓഫിസ് പ്രവര്‍ത്തനം യോഗശാല റോഡില്‍ ഇ.പി കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരത്തിലേക്കാണ് മാറ്റുന്നത്. ശനിയാഴ്ച്ച രാവിലെ 10ന് മുന്‍ എം.എല്‍.എ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

19നു അര്‍ബുദ രോഗികള്‍, വൃക്ക രോഗികള്‍, ഭിന്നശേഷിക്കാര്‍ മറ്റു കിടപ്പുരോഗികള്‍ക്കായി വീടുകള്‍ സന്ദര്‍ശിച്ച് ഹോംകെയര്‍ നല്‍കും. 218 പ്രാദേശിക യൂനിറ്റിലായി 3500 പരിശീലനം ലഭിച്ച വളïിയര്‍മാരാണു ഹോം കെയര്‍ നല്‍കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ചാല പനോന്നേരിയില്‍ സെപ്റ്റംബറില്‍ ഡേ കെയര്‍ ആരംഭിക്കുമെന്നും ഡോ. കെ.പി ബാലകൃഷ്ണ പൊതുവാള്‍, പി.എം സാജിദ്, കെ.വി മുഹമ്മദ് അഷ്‌റഫ്, എം. സഹദേവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

English summary
New controversy irrupted from Kannur on IRPC office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X