കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അധ്യാപക വിഭാഗത്തില്‍ പരിഗണിക്കണമെന്ന് പ്രിയാ വര്‍ഗീസ്

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ വീണ്ടും നിയമ യുദ്ധം. സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടറുടെ തസ്തിക അനധ്യാപക വിഭാഗത്തിലാണെന്ന സിന്‍ഡിക്കേറ്റ് നിലപാടിന് വിരുദ്ധമായി ഈ തസ്തിക അധ്യാപക വിഭാഗത്തിലാണെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

എന്നാല്‍ സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അനധ്യാപക വിഭാഗത്തില്‍ പെടുന്നതാണെന്ന് തെളിയിക്കുന്ന സെനറ്റ് യോഗരേഖകള്‍ പുറത്തുവന്നതോടെ പ്രിയ വര്‍ഗീസിന്റെ സത്യവാങ്മൂലത്തില്‍ വൈരുധ്യമുണ്ടെന്ന് സേവ് യുനിവേഴ്‌സിറ്റി ഫോറം ആരോപിച്ചു.

1

കഴിഞ്ഞ സെപ്റ്റംബര്‍ 16ന് ചേര്‍ന്ന കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് യോഗത്തില്‍ സിന്‍ഡിക്കേറ്റിന്റെ സ്ഥിരം സമിതി അധ്യക്ഷയും സിപിഎം വനിതാ നേതാവുമായ എന്‍. സുകന്യയാണ്, പ്രിയ വര്‍ഗീസിന്റെ അവകാശവാദം തള്ളിക്കൊണ്ട് ഇക്കാര്യം സെനറ്റ് യോഗത്തില്‍ വെളിപ്പെടുത്തിയതെന്ന് ഫോറം നേതാക്കള്‍ പറയുന്നു.

ഗവേഷണകാലം അസോസിയേറ്റ് പ്രൊഫസ്സറുടെ നേരിട്ടുള്ളനിയമത്തിന് അധ്യാപന പരിചയമായി കണക്കാക്കാന്‍ പാടില്ലെന്ന് യുജിസി കോടതിയെ നേരത്തെ തന്നെ രേഖാമൂലം അറിയിച്ചിരുന്നു.എന്നാല്‍ സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടറുടെ തസ്തികയുടെ സ്വഭാവം ബന്ധപ്പെട്ട സര്‍വകലാശാലയാണ് തീരുമാനിക്കേണ്ടതെന്നും യുജിസി അറിയിച്ചിട്ടുണ്ട്.

സര്‍വ്വകലാശാല രജിസ്ട്രാര്‍ സത്യവാങ്മൂലത്തില്‍ പ്രിയ വര്‍ഗീസിന്റെ ദിവസവേതന അധ്യാപന കാലയളവും ഗവേഷണകാലവും ഉള്‍പ്പടെ 11 വര്‍ഷത്തെ അധ്യാപന പരിചയമുണ്ടെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്. ഈ കേസ് ഹൈക്കോടതി നവംബര്‍ രണ്ടിന് പരിഗണിക്കും. അതുവരെ നിയമനത്തിനുള്ള സ്റ്റേ ഉത്തരവ് തുടരും.

അതേസമയം ഉന്നത വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദി ഗവര്‍ണ്ണര്‍ക്കല്ലെന്നും മറിച്ച് മുഖ്യ മന്ത്രിക്കും മന്ത്രിമാര്‍ക്കും വൈസ് ചാന്‍സിലര്‍മാര്‍ക്കും സിപിഎമ്മിനുമാണെന്ന് ബിജെപി.ദേശീയ നിര്‍വ്വാഹത സമിതി അംഗം പികെ.കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അഴിമതിയും കെടുകാര്യസ്ഥതയും ഉന്നത വിദ്യാഭ്യാസ മേഖലയുടെ കൂത്തരങ്ങായിരിക്കയാണ്.

കോളേജ് അദ്ധ്യാപകര്‍ക്ക് ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ശമ്പള വര്‍ധനവ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 750 കോടി രൂപ നല്‍കാന്‍ തയ്യാറായിരുന്നു. മുഴുവന്‍ ബാധ്യതയും സംസ്ഥാനങ്ങള്‍ക്ക് വഹിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി പകുതിയായ 750 കോടി അനുവദിക്കാന്‍ തയ്യാറായെങ്കിലും സംസ്ഥാനം ആവശ്യമായ രേഖകള്‍ നല്‍കാത്തതിനാല്‍ ആ ഫണ്ട് നഷ്ടമായി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചാന്‍സലറായ ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കുമെന്നും കൃഷ്ണദാസ് പറഞ്ഞു

English summary
priya varghese new plea on to consider her in service director post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X