കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ സ്‌കൂള്‍ അടയ്ക്കും മുമ്പേ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള പുസ്തകങ്ങള്‍ എത്തി!!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സ്‌കൂള്‍ വാര്‍ഷിക പരീക്ഷ തീരുന്നതിന് മുന്നേ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള പുസ്തകങ്ങള്‍ കണ്ണൂരിലെത്തി. ആദ്യഘട്ടത്തിലെ എല്‍പി യുപി സ്‌കൂളിലേക്കുള്ള പുസ്തകങ്ങളാണ് എത്തിയത്. പയ്യാമ്പലത്തെ ടെക്സ്റ്റ് ബുക്ക് ഡിപ്പോയിലാണ് പുസ്തകങ്ങള്‍ എത്തിയത്. ഹൈസ്‌കൂള്‍ വിഭാഗം പുസ്തകങ്ങളും ഉടന്‍ എത്തിക്കും.

<br>രാഹുല്‍ ഹിന്ദുവാണെന്നതിന് തെളിവുണ്ടോ.... വിവാദത്തിന് തിരികൊളുത്തി ബിജെപി നേതാവ്!!
രാഹുല്‍ ഹിന്ദുവാണെന്നതിന് തെളിവുണ്ടോ.... വിവാദത്തിന് തിരികൊളുത്തി ബിജെപി നേതാവ്!!

ഹൈസ്‌കൂള്‍ തലത്തിലുള്ള പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാകാത്തതിനാലാണ് വിതരണത്തിന് എത്താത്തത്. ആദ്യഘട്ടത്തില്‍ പത്ത് ലക്ഷം പുസ്തകങ്ങളാണ് വിതരണത്തിനെത്തുക. എയ്ഡഡ് അണ്‍എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങളും പയ്യാമ്പലം ഡിപ്പോയിലേക്ക് കൈമാറും.

ducation,books,

ജില്ലയില്‍ 15 എഇഒക്ക് കീഴില്‍ 315 ബുക്ക് സൊസൈറ്റികളാണ് ഉള്ളത്. ഡിപ്പോയില്‍ നിന്ന് സൊസൈറ്റികളിലേക്കും അവിടെ നിന്ന് സ്‌കൂളുകളിലേക്കും കൈമാറും. 2644043 പുസ്തകങ്ങളാണ് ജില്ലയിലെ ഒന്നു മുതല്‍ 10 വരെ ക്ലാസിലേക്ക് ആവശ്യമുള്ളത്. ക്ലാസുകള്‍ ആരംഭിച്ചും പുസ്തകം ലഭിക്കാതെയുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഇതോടെ കഴിയും. അധ്യയനം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടായിരുന്നു പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിയിരുന്നത്.

English summary
Textbooks for next academic year ready in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X