• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മൊബൈൽ ഫോൺ റേഞ്ച് ലഭിക്കുന്നതിനായി മരത്തിൽ കയറി: ആദിവാസി വിദ്യാർത്ഥി വീണു പരുക്കേറ്റു

 • By Desk
Google Oneindia Malayalam News

കണ്ണവം: മൊബൈൽ ഫോൺ റേഞ്ച് ലഭിക്കുന്നതിനായി മരത്തിന് മുകളിൽ കയറിയ ആദിവാസി വിദ്യാർഥിക്ക് താഴെ വീണ് ഗുരുതരമായി പരിക്കേറ്റു. കണ്ണവം പന്നിയോട് ആദിവാസി കോളനിയിലെ പി.അനന്തു ബാബുവിനാണ് പരിക്കേറ്റത്. കുട്ടിയെ പരിയാരം ഗവ.മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

വാക്സിനേഷനിൽ നേട്ടം കുറിച്ച് കേരളം, സംസ്ഥാനത്തെ 2 കോടിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി വാക്സിനേഷനിൽ നേട്ടം കുറിച്ച് കേരളം, സംസ്ഥാനത്തെ 2 കോടിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി

വ്യാഴാഴ്ച്ച വൈകിട്ടാണ് അപകടം. പ്ലസ് വൺ അലോട്ട്മെൻ്റിൻ്റെ വിവരങ്ങൾ മൊബൈലിൽ ലഭിക്കാത്തതിനെത്തുടർന്നാണ് അനന്തു, മരത്തിന് മുകളിൽ കയറിയത്. ഫോണിൽ വിവരങ്ങൾ തെരയുന്നതിനിടെ താഴെ വീഴുകയായിരുന്നു. തലയ്ക്ക് ഉൾപ്പെടെ ഗുരുതര പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈ ഭാഗങ്ങളിൽ മൊബൈൽ സിഗ്നൽ ലഭിക്കാത്തതിനെത്തുടർന്ന് കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ മുടങ്ങുന്നത് പതിവായിരുന്നു. ടവറുകളുടെ ശേഷി വർദ്ധിപ്പിക്കുമെന്ന് മൊബൈൽ കമ്പനികൾ പല തവണ ഉറപ്പു നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.


മരത്തിൽ നിന്ന് വീണ അനന്തു ബാബുവിന് നട്ടെല്ലിന് പൊട്ടലുണ്ടെന്നാണ് പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ വ്യക്തമായത്. തുടർന്ന് ഇതിനുള്ള ചികിത്സയാണിപ്പോൾ നൽകിയിരിക്കുന്നത്. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നു റഫർ ചെയ്ത് മെഡിക്കൽ കോളേജിലെത്തിയ കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന അമ്മയോട് ബെഡ് ഒഴിവില്ലെന്നും നിലത്ത് കിടത്തണമെന്നും ആശുപത്രി അധികൃതർ പറഞ്ഞതായി കുട്ടിയുടെ അമ്മ ഉഷ പറഞ്ഞു. നട്ടെല്ലിന് പൊട്ടലുള്ളതായി സ്കാനിംഗിൽ കണ്ടെത്തിയതിനാൽ നിലത്ത് കിടത്താനാവില്ലെന്നും ഉടൻ വിദഗ്ദ്ധ ചികിത്സ നൽകണമെന്നും കർശന നിലപാട് എടുത്ത തോടെയാണ് കുട്ടിക്ക് ബെഡ് അനുവദിച്ചുകിട്ടിയതെന്നും ഇവർ വ്യക്തമാക്കി.

കണ്ണവം വനമേഖലയിലെ ആദിവാസി കോളനികളിൽ ഒന്നായ പന്നിയോട് കോളനിയിൽ 110 കുടുംബങ്ങളാണ് ഉള്ളത്. ഇവിടെ 72 കുട്ടികൾ ഒന്നാം ക്ലാസ് മുതൽ ബിരുദം വരെയുള്ള പഠനം നടത്തുന്നു.കോളനിയിലെ മരങ്ങളിൽ ഏറുമാടങ്ങൾ നിർമ്മിച്ച് അതിൽ ഇരുന്നാണ് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്.നേരത്തെ വിവിധ സംഘടനകളും ജനപ്രതിനിധികളും സ്ഥാപനങ്ങളും ഓൺലൈൻ പഠനത്തിനായി ആദിവാസി - പിന്നോക്ക മേഖലയിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണും ടാബ് ലെറ്റ്സും നൽകിയിരുന്നുവെങ്കിലും മൊബൈൽ റെയ്ഞ്ച് ഇല്ലാത്തതിനാൽ ഗുണം ചെയ്തിരുന്നില്ല. കണ്ണുർ ജില്ലയുടെ മലയോര മേഖലയിൽ ബി.എസ്.എ.എല്ലിന് മാത്രമാണ് അൽപമെങ്കിലും റെയ്ഞ്ചു ലഭിക്കുന്നത്.

cmsvideo
  India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam


  English summary
  Tribal student injures after fallen from tree
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X