• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പൊട്ടിവീണ ഇലക്ട്രിക് കമ്പിയിൽ ഷോക്കേറ്റ് ഇരട്ട മരണം: ദുരന്തവാർത്ത വിശ്വസിക്കാനാവാതെ മാഹി

 • By Desk

ന്യൂ മാഹി: ഇരട്ട മരണത്തിൽ മാഹി- അഴിയൂർ മേഖല നടുങ്ങി. കാലവർഷം തുടങ്ങിയതിനു ശേഷം കണ്ണൂരിൽ ആദ്യമായി നടന്ന അപകടമരണങ്ങളിലൊന്നാണ് തിങ്കളാഴ്ച്ച രാവിലെ മാഹിക്കടുത്തെ അഴിയൂരിൽ നടന്നത്‌. മുസ്ലിം ലീഗ് പ്രവർത്തകനും പത്തു വയസുകാരനായ കുട്ടിയുമാണ് മരിച്ചത്.

'സംവിധായകരുടെ രാഷ്ട്രീയമാണ് വിലയിരുത്തുന്നതെങ്കില്‍ നിങ്ങൾ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ്'

അതി ശക്തമായ മഴയിലും കാറ്റിലും തെങ്ങ് വീണതു കാരണം പൊട്ടി വെള്ളത്തിൽ വീണ വൈദ്യുത കമ്പിയിൽ നിന്നു ഷോക്കേറ്റാണ് രണ്ടു പേരും മരിച്ചത്. അഴിയൂർ ബോർഡ്‌ സ്കൂളിന് സമീപം താമസിക്കുന്ന ഇർഫാൻ (30), സഹല്‍ (10) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയാണ് അപകടം. 10 വയസുകാരനായ സഹലിനാണ് ആദ്യം ഷോക്കേറ്റത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇര്‍ഫാന് ഷോക്കേറ്റത്. ഇരുവരുടെയും മൃതദേഹം മാഹി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

cmsvideo
  ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

  മഴവെള്ളം കെട്ടിനിന്ന ഇടവഴിയിൽ വഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ആൾ സഞ്ചാരം കുറഞ്ഞ വഴിയിൽ ലൈൻ പൊട്ടിവീണത് സമീപവാസികളുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. തേങ്ങ വീണ് കിടക്കുന്നത് കണ്ട് സഹൽ എടുക്കാൻ വെള്ളത്തിലിറങ്ങിയപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു.

  സമീപത്തുണ്ടായിരുന്ന സ്ത്രീകളുടെ കരച്ചിൽ കേട്ടാണ് ഇർഫാൻ അവിടെ എത്തിയത്. ഇരുവരും അയല്‍വാസികളാണ്. സഹലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇർഫാനും ഷോക്കേൽക്കുന്നത് രണ്ടു പേരും പിടയുന്നത് കണ്ടപ്പോൾ നാട്ടുകാരാണ് വൈദ്യുതി ഓഫിസിൽ വിളിച്ചു പറഞ്ഞ് ലൈൻ ഓഫാക്കിയത്. അപ്പോഴെക്കും ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങൾപൊലിസെത്തിമാഹി ജനറൽ ആശുപത്രി മോർച്ചറിയ ലേക്ക് മാറ്റാം. പള്ളുര പൊലിസ് കേസെടുത്തു അപകടത്തിന് പിന്നിൽ വൈദ്യുത വകുപ്പ് ജീവനക്കാരുടെ അനാസ്ഥയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അഴിയൂർ പ്രദേശത്തെ മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനാണ് ഇർഫാൻസാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇർഫാന്റെയും വിദ്യാർത്ഥിയായ സഹലിന്റെയും ദുരന്ത വാർത്ത വിശ്വസിക്കാനാവാതെ നിൽക്കുകയാണ് നാടും നാട്ടുകാരും.

  കഴിഞ്ഞ കുറെ ദിവസമായി മാഹി, തലശേരി മേഖലകളിൽ കനത്ത മഴയും ചുഴലിക്കാറ്റുമാണ് അനുഭവപ്പെടുന്നത്. മിക്കയിടങ്ങളിലും വൈദ്യുതബന്ധം തകരാറാ ലായിട്ടുണ്ട്. വൻമരങ്ങൾ വീണത് കൊണ്ടാണ് വൈദ്യുതി കമ്പികൾ പൊട്ടുന്നത് എന്നാൽ ഈ ലൈനുകളിൽ യഥാസമയം വൈദ്യുതി ബന്ധം വിച്ഛേദിക്കുവാൻ കെഎസ്ഇബി അധികൃതർ തയ്യാറാവാത്തതാണ് അപകടങ്ങൾക്കിടയാക്കുന്നത്.

  കോണ്‍ഗ്രസിന് മുന്‍തൂക്കം; ബിജെപി തന്ത്രം പൊളിഞ്ഞു, പിന്തുണയ്ക്കില്ലെന്ന് തീര്‍ത്തുപറഞ്ഞ് എന്‍പിപി

  English summary
  Two dies after elctrocuted from electric line in Mahe
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X