നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണമരണം; അപകടം മാണിക്കോത്ത് തീരദേശപാതയില്‍
കാസര്‍ഗോഡ്: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് യുവാവ് ദാരുണമായി മരിച്ചു. വെള്ളിക്കോത്ത് അടോട്ടെ കുഞ്ഞിക്കണ്ണന്‍ പത്മിനി ദമ്പതികളുടെ മകന്‍ അഭിലാഷ് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ കാസര്‍ഗോഡ് കാഞ്ഞങ്ങാട് തീരദേശ പാതയില്‍ മാണിക്കോത്ത് വച്ചാണ് അപകടമുണ്ടായത്.
എക്സൈസിനു ഇനി തോക്ക് പരിശീലനം: ടി പി രാമകൃഷ്ണന്, നീക്കം മയക്കുമരുന്ന് സംഘങ്ങളെ പ്രതിരോധിക്കാന്!
വയറിംഗ് ജോലിക്കാരനായിരുന്ന അഭിലാഷ് ഓടിച്ച ബൈക്കില്‍ എതിരെ നിയന്ത്രണം വിട്ട് വരികയായിരുന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ ദൃശ്യം സമീപത്തെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവര്‍ക്കെതിരേ കേസെടുക്കുമെന്ന് ഹൊസ്ദുര്‍ഗ് പോലീസ് അറിയിച്ചു. സഹോദരങ്ങള്‍: ഐശ്വര്യ, അപര്‍ണ.