അനധികൃത മണല്‍ കടവുകളില്‍ വ്യാപക റെയ്ഡ്; 13 തോണികള്‍ പിടിച്ചു

  • Posted By:
Subscribe to Oneindia Malayalam

വിദ്യാനഗര്‍: ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം അനധികൃത മണല്‍ കടവുകളില്‍ വ്യാപക പരിശോധന. 13 തോണികള്‍ പിടിച്ചു. കാസര്‍കോട് പൊലീസ്, വിദ്യാനഗര്‍ പൊലീസ്, പൊലീസ് കണ്‍ട്രോള്‍ റൂം എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.

വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയിലെ ബേവിഞ്ച, കല്ലുവിള തുടങ്ങി നാലു കടവുകളില്‍ ഒരേ സമയത്തായിരുന്നു പരിശോധന. കാസര്‍കോട് സി.ഐ. സി.എ അബ്ദുല്‍ റഹിം, വിദ്യാനഗര്‍ എസ്.ഐ. കെ.പി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത അനധികൃത മണല്‍ കടത്ത് തോണികള്‍ ജെ.സി.ബി ഉപയോഗിച്ച് നശിപ്പിച്ചു.

police

ഈ ഭാഗങ്ങളില്‍ അനധികൃത മണല്‍ കടത്ത് വ്യാപകമാണെന്നും മണല്‍കടത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ പരിസരവാസികളായ സ്ത്രീകളോട് മോശമായി പെരുമാറുന്നതായും വിദ്യാനഗര്‍ പൊലീസിന് പരാതി ലഭിച്ചിരുന്നു. സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വീടുകളിലെത്തി ശല്യപ്പെടുത്തുന്നതായും പരാതിയുണ്ടായിരുന്നു.

പഞ്ചായത്ത് അംഗത്തെ മര്‍ദ്ദിച്ചതിന് ബെള്ളൂരില്‍ ബിജെപി ഹര്‍ത്താല്‍; സിപിഎം ജാഥക്ക് നേരെയുണ്ടായ കല്ലേറില്‍ രണ്ട് പേര്‍ക്ക് പരിക്ക്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
13 boats seized for illegal sand while raiding

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്