പട്ടാപകല്‍ ഓടുന്ന ഓടുന്ന ബസ്സില്‍ വെച്ച് പതിമൂന്ന് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പട്ടാപകല്‍ ഓടുന്ന ഓടുന്ന ബസ്സില്‍ വെച്ച് പതിമൂന്ന് വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസിലെ ബസ്‌കണ്ടക്ടര്‍ അറസ്റ്റില്‍. തൃശൂര്‍ കുറ്റിപ്പുറം റൂട്ടില്‍ ഓടുന്ന ബെല്‍മിന്‍ ബസ്സിലെ കണ്ടക്ടര്‍ തൃശൂര്‍ വടക്കാഞ്ചേരിയിലെ നെല്ലൂര്‍ സ്വദേശി ഷൈജുവിനെ(42)യാണ് തിരൂര്‍ സി.ഐ.എം.കെ.ഷാജി അറസ്റ്റ് ചെയ്തത്.

2 ജി സ്‌പെക്ട്രം കുംഭകോണം: എല്ലാ പ്രതികളെയും വെറുതെ വിട്ടു, ലോകംകണ്ട ഏറ്റവും വലിയ അഴിമതി

ഇക്കഴിഞ്ഞ 13 നാണ് പരാതിക്കാസ് പദമായ സംഭവം നടന്നത്. തൃശൂരില്‍ നിന്നും ഉച്ചക്ക് ശേഷം കുറ്റിപ്പുറത്ത് എത്തുന്ന ബസ്സിന് വൈകീട്ട് 3.20 ന് തിരൂരിലേക്ക് റൂട്ടുണ്ട്. 3. 40 ന് തിരൂരിലെത്തുന്ന ബസ്സിന് തിരുന്നാവായയിലും ബി.പി.അങ്ങാടിയിലും മാത്രമേ സ്റ്റോപ്പുള്ളു. ഇതു കാരണം കുറ്റിപ്പുറത്തു നിന്നും ഈ ബസ്സില്‍ ആരും കയറാറില്ല.തിരൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി കുറ്റിപ്പുറത്തെ സ്‌കൂളില്‍ എട്ടാം തരത്തില്‍ പഠിക്കുകയാണ്.സംഭവ ദിവസം വിദ്യാര്‍ത്ഥി ഈ ബസ്സില്‍ കയറി.ഡ്രൈവറുടെ ഭാഗത്തുള്ള സീറ്റില്‍ അഞ്ച് സ്ത്രീകള്‍ മാത്രമേ യാത്രക്കാരായി ഉണ്ടായിരുന്നുള്ളു.

arrestbus

അറസ്റ്റിലായ ബസ് കണ്ടക്ടര്‍ തൃശൂര്‍ വടക്കാഞ്ചേരി നെല്ലൂര്‍ സ്വദേശി ഷൈജു.

വിദ്യാര്‍ത്ഥി ഡോറില്‍ നിന്നുള്ള മൂന്നാമത്തെ സീറ്റിലും ഇരുന്നു.തിരുന്നാവായ യില്‍ ബസ്സുനിന്നപ്പോള്‍ രണ്ടു സ്ത്രീകള്‍ ഇറങ്ങിപ്പോയി. വിദ്യാര്‍ത്ഥി അഞ്ച് രൂപ നല്‍കിയപ്പോള്‍ ബാക്കി തരാമെന്നു പറഞ്ഞ് ബസ്സിന്റെ ബാക്ക് സീറ്റിലേക്ക് കൊണ്ടു പോയി തിരൂരില്‍ എത്തുന്നത് വരെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനം നടത്തിയെന്നാണ് പരാതി. വീട്ടിലെത്തിയ കുട്ടി മാതാവിനോട് വിവരം പറഞ്ഞു.


തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു.അവര്‍ അന്വേഷിച്ചശേഷം പരാതി നല്‍കുകയായിരുന്നു. ഓടുന്ന ബസ്സില്‍ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനം നടന്നുവെന്ന പരാതിയില്‍ പോലീസിനു സംശയമുണ്ടായി.തുടര്‍ന്ന് രണ്ടു ദിവസം മഫ്ത്തി പോലീസ് ഈ ബസ്സില്‍ രണ്ടു ദിവസം യാത്ര ചെയ്തപ്പോള്‍ കുറ്റിപ്പുറത്തു നിന്നും തിരൂരിലേക്ക് യാത്രക്കാര്‍ കയറാറില്ലന്നും ഓടുന്ന ബസ്സില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കാന്‍ പഴുതുണ്ടെന്നും മനസ്സിലാക്കിയ പോലീസ് ഇന്നലെ വൈകീട്ട് ബസ്സ് തിരൂര്‍ സ്റ്റാന്റിലെത്തിയപ്പോള്‍ കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രമോദ്, ജയപ്രകാശ്, ഇഖ്ബാല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
13 year old boy was molested by bus conductor

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്