തളങ്കര മുസ്ലിം ഹൈസ്‌കൂളിന് 5 കോടിയുടെ പദ്ധതി; രൂപരേഖക്ക് അംഗീകാരം നല്‍കി

  • Posted By:
Subscribe to Oneindia Malayalam

തളങ്കര: പൊതുവിദ്യാലയങ്ങളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച മികവിന്റെ കേന്ദ്രങ്ങള്‍ വിദ്യാലയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തളങ്കര ഗവ മുസ്ലിം ഹൈസ്‌കൂളില്‍ പുതുതായി നടപ്പിലാക്കുന്ന പദ്ധതികളുടെ രൂപരേഖയ്ക്ക് യോഗം അംഗീകാരം നല്‍കി. സംസ്ഥാന സര്‍ക്കാറിന്റെ അഞ്ച് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടേയും സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന തുക ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടേയും പ്ലാന്‍ തയ്യാറായി. ആദ്യഘട്ടമെന്ന നിലയില്‍ 19 ക്ലാസ് മുറികളും ഒരു മള്‍ട്ടിമീഡിയ ഹാളും സെന്‍ട്രല്‍ ലൈബ്രറിയുമാണ് നിര്‍മ്മിക്കുക. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയാണ് പുതിയവ പണിയുക. രണ്ടും മൂന്നും ഘട്ട നിര്‍മ്മാണങ്ങളും നടക്കും.

വിമണ്‍ ഇന്‍ സിനിമ കളക്ടീവ്: ഞങ്ങള്‍ 19 ശക്തരായ വനിതകള്‍, തക്ക സമയം പ്രതികരിക്കും

കിറ്റ്‌കോ തയ്യാറാക്കിയ പ്ലാന്‍ നേരിയ ഭേദഗതികളോടെ ഇന്നലെ സ്‌കൂളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും പിടിഎ-ഒഎസ്എ കമ്മിറ്റികളുടേയും വിവിധ സംഘടന പ്രതിനിധികളുടേയും യോഗം അംഗീകരിച്ചു.
എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഒഎസ്എ പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു.

school

ഹെഡ്മിസ്ട്രസ് സി. വിനോദ ടീച്ചര്‍ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ടികെ മൂസ, ഒഎസ്എ ജനറല്‍ സെക്രട്ടറി ടി.എ ഷാഫി, നിസാര്‍ തളങ്കര, റംസീന റിയാസ്, മുജീബ് തളങ്കര, റാഷിദ് പൂരണം, നസീറ ഇസ്മായില്‍, കൃഷ്ണകുമാര്‍ മാസ്റ്റര്‍, സുഹ്‌റ ടീച്ചര്‍, ഷരിഷ്മ ടീച്ചര്‍, ഹസൈന്‍ എം, ഉസ്മാന്‍ കടവത്ത്, പി.കെ സത്താര്‍, ബി.യു അബ്ദുല്ല, എ.എ അബ്ബാസ്, എം. ഖമറുദ്ദീന്‍, ഫൈസല്‍ എ.എസ്, അഷ്‌റഫ്, എം. കുഞ്ഞിമൊയ്തീന്‍, ഹമീദ് ചേരങ്കൈ, പി.എം ബഷീര്‍, ഷഫീല്‍, അബ്ദുസ്സലാം കുന്നില്‍, ഹമീദ് ദീനാര്‍, സാഹിബ് ഷരീഫ്, ഇ. ഷംസുദ്ദീന്‍, ഹാജറ പടിഞ്ഞാര്‍, റാഷിദ് പി.എച്ച്, നൗഷാദ് ബായിക്കര, റഹീം നെല്ലിക്കുന്ന്, മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. മനോജ് മാസ്റ്റര്‍ നന്ദി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
5 crore project for thalankara muslim high school

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്