വേങ്ങര തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം? വേങ്ങരയിലേക്ക് കടത്തിയ 79 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ വൻ കള്ളപ്പണവേട്ട. വേങ്ങരയിലേക്ക് കടത്താൻ ശ്രമിച്ച 79 ലക്ഷത്തിന്റെ കള്ളപ്പണമാണ് കുറ്റിപ്പുറത്തെ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വേങ്ങര സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

നഴ്സിങ് വിദ്യാർത്ഥിനി ആറ്റിൽ ചാടി ജീവനൊടുക്കി! പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങിയില്ല...

അമൃതാനന്ദമയീ മഠം സന്ദർശിക്കാനെത്തിയ അമേരിക്കൻ യുവാവ് മർദ്ദനമേറ്റ നിലയിൽ! സ്ത്രീകളെ ആക്രമിച്ചെന്നും

അബ്ദുൾ റഹിമാൻ, സിദ്ധീഖ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുറ്റിപ്പുറത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം, സംശയം തോന്നിയതിനെ തുടർന്നാണ് വാഹനത്തിനകത്തെ ബാഗുകളും പരിശോധനിച്ചത്. വാഹനത്തിനകത്ത് സൂക്ഷിച്ചിരുന്ന ബാഗുകളിൽ നിന്നാണ് 79 ലക്ഷത്തിന്റെ കള്ളപ്പണം കണ്ടെടുത്തത്. ബുധനാഴ്ച വേങ്ങര ഉപതിരഞ്ഞെടുപ്പ് പോളിങ് നടക്കാനിരിക്കെ, മണ്ഡലത്തിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന കള്ളപ്പണമാണിതെന്നും സംശയമുണ്ട്.

ആ 'ഒരു ഭക്തൻ' ദിലീപോ? തിക്കിത്തിരക്കി സ്ത്രീകളും കുട്ടികളും... രാത്രി വൈകുംവരെ! ഒടുവിൽ സംഭവിച്ചത്...

വേങ്ങരയിലേക്ക്...

വേങ്ങരയിലേക്ക്...

വേങ്ങരയിലേക്ക് വ്യാപകമായി കള്ളപ്പണമൊഴുകുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന കർശനമാക്കിയത്.

ഏജന്റുമാർ...

ഏജന്റുമാർ...

കുറ്റിപ്പുറത്ത് നിന്നും വേങ്ങരയിലേക്ക് കടത്താൻ ശ്രമിച്ച 79 ലക്ഷത്തിന്റെ കള്ളപ്പണമാണ് പിടികൂടിയത്. പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേരും ഏജന്റുമാരാണെന്നാണ് സൂചന.

വിതരണം ചെയ്യാൻ...

വിതരണം ചെയ്യാൻ...

ബുധനാഴ്ച വേങ്ങര ഉപതിരഞ്ഞെടുപ്പിലെ പോളിങ് നടക്കാനിരിക്കെയാണ് 79 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടിയത്. ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മണ്ഡലത്തിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന കള്ളപ്പണമാണിതെന്നാണ് പോലീസ് സംശയിക്കുന്നത്.

 ചോദ്യം ചെയ്തുവരുന്നു...

ചോദ്യം ചെയ്തുവരുന്നു...

കുറ്റിപ്പുറത്ത് നിന്ന് കള്ളപ്പണവുമായി പിടികൂടിയവരെ പോലീസും, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

പത്ത് ലക്ഷം...

പത്ത് ലക്ഷം...

ഒരാഴ്ച മുൻപ് വേങ്ങരയിൽ നിന്ന് പത്തു ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടിയിരുന്നു. എന്നാൽ പണം കടത്തിയ ഏജന്റുമാർ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.

 ഹവാല...

ഹവാല...

മലപ്പുറം ജില്ലയിലെ ഹവാല ഹബ്ബ് എന്നാണ് വേങ്ങര അറിയപ്പെടുന്നത്. വേങ്ങര കേന്ദ്രീകരിച്ചാണ് പ്രധാനമായും ഹവാല ഇടപാടുകൾ നടക്കുന്നത്. കുറ്റിപ്പുറത്ത് നിന്ന് പിടികൂടിയത് ഹവാല വിതരണത്തിന് എത്തിച്ച പണമാണോയെന്നും പോലീസിന് സംശയമുണ്ട്.

ബുധനാഴ്ച...

ബുധനാഴ്ച...

ഒക്ടോബർ 11 ബുധനാഴ്ചയാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിലെ പോളിങ് നടക്കുന്നത്. അഞ്ച് വനിതാ ബൂത്തുകളടക്കം ആകെ 149 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

English summary
79 lakhs black money seized from kuttippuram.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്