നല്ലത് ഉമ്മന്‍ചാണ്ടിയോ? അങ്ങനെ പറഞ്ഞിട്ടേ ഇല്ല: വിവാദമായപ്പോള്‍ തിരുത്തലുമായി അസീസ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: രമേശ് ചെന്നിത്തലയേക്കാള്‍ മികച്ച പ്രതിപക്ഷ നേതാവ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ്. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് അസീസ് പറയുന്നു. ചെന്നിത്തല ഓടിനടക്കുന്ന ആളല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് അസീസ് പറയുന്നത്.

നേരത്തെ വാര്‍ത്ത സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായതോടെയാണ് അസീസ് തിരുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ചെന്നിത്തലയ്‌ക്കെതിരെ അസീസ് പരാമര്‍ശം നടത്തിയത്.

aaazeez

ചെന്നിത്തലയേക്കാള്‍ പ്രതിപക്ഷ നേതാവായി ശോഭിക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്നാണ് അസീസ് പറഞ്ഞത്. ഉമ്മന്‍ചാണ്ടിയെപ്പോലെ രാപ്പകല്‍ ഇല്ലാതെ ഓടി നടന്ന് പ്രവര്‍ത്തിക്കാനുള്ള മിടുക്ക് ചെന്നിത്തലയ്ക്കില്ലെന്നും അസീസ് പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിക്ക് കിട്ടുന്ന പരിഗണന ചെന്നിത്തലയ്ക്ക് ഇല്ലെന്നും അസീസ് പറഞ്ഞിരുന്നു.

ഇത് ചര്‍ച്ചയായതോടെയാണ് അസീസ് പരാമര്‍ശം തിരുത്തി രംഗത്തെത്തിയത്. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമായിരുന്നുവെന്ന് ആര്‍എസ്പി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
aa asees corrected comment about ramesh chennithala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്