ചങ്കുറപ്പുള്ളവരാണ് മുസ്ലീം ഉമ്മത്ത്,മോദിക്കെതിരെ മദനി;ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട,വീഡിയോ

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേന്ദ്രസർക്കാർ പുറത്തിറക്കിയ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി പിഡിപി നേതാവ് അബ്ദുനാസർ മദനി. മുസ്ലീം ഉമ്മത്തിനെ ഏതെങ്കിലും ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ടയെന്നാണ് മദനി പറഞ്ഞത്.

ബെംഗളുരുവിലെ ജയിലിൽ കഴിയുന്ന അബ്ദുനാസർ മദനി ഇപ്പോൾ ചികിത്സയ്ക്കായി ആശുപത്രിയിലാണ്. ചികിത്സയ്ക്കിടെ ആശുപത്രിയിൽ നിന്നും പ്രതികരിക്കുന്നതിന്റെ വീഡിയോയാണ് ഫേസ്ബുക്കിലെ ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദളപതിക്ക് ശേഷം വീണ്ടും രജനിയും മമ്മൂട്ടിയും? ഇക്കുറി മമ്മൂട്ടി ചരിത്ര പുരുഷന്‍, രജനി ഗ്യാങ്സ്റ്റർ???

മദനിയുടെ പ്രതികരണം...

മദനിയുടെ പ്രതികരണം...

ബെംഗളൂരുവിലെ ജയിലിന് പുറത്ത് ചികിത്സയിൽ കഴിയുന്ന അബ്ദുനാസർ മദനി ആശുപത്രിയിൽ നിന്നാണ് കശാപ്പ് നിയന്ത്രണ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്.

എന്തിനാണ് നിങ്ങൾ പ്രയാസപ്പെടുന്നത്...

എന്തിനാണ് നിങ്ങൾ പ്രയാസപ്പെടുന്നത്...

എന്തെങ്കിലും നിരോധിക്കുമെന്ന് കേട്ടാൽ നിങ്ങൾ എന്തിനാണ് പ്രയാസപ്പെടുന്നതെന്ന് ചോദിച്ചുകൊണ്ടാണ് മദനിയുടെ വീഡിയോ ആരംഭിക്കുന്നത്.

വിശ്വാസിക്ക് ജീവിച്ചുപോകാൻ കഴിയും...

വിശ്വാസിക്ക് ജീവിച്ചുപോകാൻ കഴിയും...

അരി തരുന്നത് പോലും നിരോധിച്ചാലും വിശ്വാസിക്ക് ആകാശത്ത് നിന്നും വീഴുന്ന ഫാസിസത്തിന്റെ കുടകൊണ്ട് തടുക്കാന്‍ കഴിയാത്ത മഴത്തുള്ളികള്‍ കൊണ്ട് ജീവിച്ചുപോകാന്‍ കഴിയുന്നമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നുും മദനി പറയുന്നു.

മുസ്ലീം ഉമ്മത്തിനെ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട...

മുസ്ലീം ഉമ്മത്തിനെ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട...

ബീഫ് നിരോധനം നടപ്പാക്കാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലീം ഉമ്മത്തിനെ ഏതെങ്കിലും ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടന്നാണ് മദനി രൂക്ഷമായ ഭാഷയിൽ പറഞ്ഞത്.

മഴത്തുള്ളികൾ ഉണ്ടെങ്കിലും ജീവിക്കും...

മഴത്തുള്ളികൾ ഉണ്ടെങ്കിലും ജീവിക്കും...

റമദാനിന്റെ തലേദിവസം പുതിയ തീരുമാനങ്ങള്‍ കൊണ്ടുവന്ന് പരാജയപ്പെടുത്താം എന്ന് കരുതുന്നവരോട് നിങ്ങള്‍ ബീഫുമാത്രമല്ല, ആടും കോഴിയും സര്‍വ്വ മീനും, അരിയും കൂടി നിരോധിച്ചാലും ആകാശത്ത് നിന്ന് വീഴുന്ന മഴത്തുള്ളികള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ ജീവിക്കും എന്നാണ് മദനിയുടെ വീഡിയോയിലുള്ളത്.

ചങ്കുറപ്പുള്ളവരാണ് മുസ്ലീം ഉമ്മത്ത്...

ചങ്കുറപ്പുള്ളവരാണ് മുസ്ലീം ഉമ്മത്ത്...

പുഴയിലൂടെ ഒഴുകുന്ന വെള്ളമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയും എന്ന് കാണിച്ചുകൊടുക്കാനുള്ള ജീവിതപരിചയവും ചങ്കുറപ്പുമുള്ളവരാണ് മുസ്‌ലിം ഉമ്മത്തെന്നും പറഞ്ഞാണ് മദനിയുടെ വീഡിയോ അവസാനിക്കുന്നത്.

വീഡിയോ ഫേസ്ബുക്കിൽ...

വീഡിയോ ഫേസ്ബുക്കിൽ...

ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്നും കശാപ്പ് നിയന്ത്രണ ഉത്തരവിൽ പ്രതികരിക്കുന്ന പിഡിപി നേതാവ് അബ്ദുനാസർ മദനിയുടെ വീഡിയോ ഫേസ്ബുക്കിലെ ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

English summary
abdul nasar madani response on cow slaughter ban;video
Please Wait while comments are loading...