ദിലീപ് കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട അബി.. മഞ്ജുവിനും മുൻപുള്ള ദിലീപിന്റെ വിവാഹത്തിന് സാക്ഷിയെന്ന്

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ആദ്യവിവാഹത്തിന് സാക്ഷി, ദിലീപ് കേസിലും അബി | Oneindia Malayalam

  കൊച്ചി: സിനിമയിലെ മുന്‍നിരതാരമല്ലാതിരുന്നത് കൊണ്ടും സിനിമാവിവാദങ്ങളിലില്ലാതിരുന്നത് കൊണ്ടും മാധ്യമങ്ങള്‍ക്ക് അത്ര പ്രിയപ്പെട്ട പേരായിരുന്നില്ല അബിയുടേത്. മകന്‍ ഷെയ്ന്‍ നിഗം സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതോട് കൂടിയാണ് അബിയെ മലയാളികള്‍ വീണ്ടും ഓര്‍ത്ത് തുടങ്ങിയത്. അതിനിടെ ചെറിയൊരു വിവാദത്തിലും അബി പെടുകയുണ്ടായി. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപുമായി ബന്ധപ്പെട്ട വാര്‍ത്തകളിലാണ് അബിയുടെ പേര് ഉയര്‍ന്ന് കേട്ടത്. ഒരു കാലത്ത് പാരഡി കാസറ്റുകളിലും മിമിക്രി വേദികളിലും സ്ഥിരം കൂട്ടുകെട്ടായിരുന്നു അബിയുടേതും ദിലീപിന്റേതും. ദിലീപിന്റെ ആദ്യ വിവാഹമായിരുന്നു വിവാദവാര്‍ത്തകളുടെ പശ്ചാത്തലം.

  അബിയുടെ അസുഖം അധികമാരും അറിഞ്ഞില്ല.. ആരോടും പറഞ്ഞില്ല, വേദന മറച്ച് വെച്ച് ചിരിച്ച അബി!

  ആദ്യ വിവാഹത്തെക്കുറിച്ച്

  ആദ്യ വിവാഹത്തെക്കുറിച്ച്

  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ കുടുംബ പശ്ചാത്തലം അടക്കമുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. അതിനിടെ ദിലീപിന്റെ വിവാഹ ജീവിതവുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ പുറത്ത് വരികയുണ്ടായി. കാവ്യാ മാധവും മഞ്ജു വാര്യര്‍ക്കും മുന്‍പായി ദിലീപ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചുവെന്ന് പോലീസിന് വിവരം ലഭിച്ചു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പരന്നത്.

  മിമിക്രി കാലത്തെ പ്രണയവിവാഹം

  മിമിക്രി കാലത്തെ പ്രണയവിവാഹം

  ദിലീപ് സിനിമയിലേക്ക് വരുന്നതിന് മുന്‍പുള്ള മിമിക്രി കാലത്തായിരുന്നുവത്രേ ഈ വിവാഹം. അകന്ന ബന്ധുവിന്റെ മകളെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ദിലീപ് വിവാഹം കഴിച്ചിരുന്നുവെന്നും പിന്നീട് സിനിമയിയില്‍ സജീവമായതോടെ ബന്ധം വേര്‍പിരിഞ്ഞുവെന്നുമായിരുന്നു വാര്‍ത്തകള്‍. പിന്നീടാണ് മഞ്ജു വാര്യരെ ദിലീപ് വിവാഹം ചെയ്തത്.

  യുവതി ദുബായിലെന്ന്

  യുവതി ദുബായിലെന്ന്

  മലയാള സിനിമാ രംഗത്ത് നിന്നുള്ള ചിലരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചതെന്നും പിന്നീട് ഇതേക്കുറിച്ച് ദിലീപിനോട് പോലീസ് അന്വേഷിച്ചുവെന്നും മംഗളം അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ദിലീപ് ആദ്യ വിവാഹം ചെയ്തുവെന്ന് പറയപ്പെടുന്ന യുവതി ഇപ്പോള്‍ ദുബായിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

  അബി സാക്ഷിയെന്ന് വാർത്ത

  അബി സാക്ഷിയെന്ന് വാർത്ത

  ഈ വിവാഹത്തിന് അക്കാലത്തെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളിലൊരായ അബിയായിരുന്നു സാക്ഷിയെന്നും അബിയെ പോലീസ് ചോദ്യം ചെയ്തുവെന്നും സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചാരണം നടന്നു. ഇതോടെ പ്രതികരണവുമായി അബി തന്നെ രംഗത്ത് വരികയും ചെയ്തു. ദിലീപിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തുവെന്ന വാര്‍ത്ത അബി നിഷേധിക്കുകയുണ്ടായി.

  നിഷേധിച്ച് അബി

  നിഷേധിച്ച് അബി

  ദിലീപിന്റെ ആദ്യവിവാഹത്തെക്കുറിച്ച് തനിക്ക് കേട്ടുകേള്‍വി മാത്രമാണുള്ളതെന്ന് അബി പ്രതികരിച്ചു. ആ വിവാഹത്തിന് താന്‍ സാക്ഷിയായിരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അത്തരമൊരു വിവാഹത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും അബി വ്യക്തമാക്കി. ആദ്യ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്.

  അബിയെ ചോദ്യം ചെയ്തിട്ടില്ല

  അബിയെ ചോദ്യം ചെയ്തിട്ടില്ല

  ദിലീപിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ അന്നും ഇന്നും താന്‍ ഇടപെട്ടിട്ടില്ല എന്നും അബി വ്യക്തമാക്കുകയുണ്ടായി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടോ അല്ലാതെയോ തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും അബി പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. ആരും തന്നെ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ചോദ്യം ചെയ്യണമെങ്കില്‍ പോലീസിന് നേരത്തെ ആകാമായിരുന്നുവെന്നും അബി പ്രതികരിച്ചിരുന്നു.

  വിവാഹവുമായി തനിക്ക് ബന്ധമില്ല

  വിവാഹവുമായി തനിക്ക് ബന്ധമില്ല

  തന്റെ മിമിക്രി ജീവിതകാലത്ത് ദിലീപും നാദിര്‍ഷയുമായുണ്ടായിരുന്ന അടുത്ത ബന്ധമാണ് ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ കാരണമെന്നും അബി പറയുകയുണ്ടായി. ദിലീപിനോടും നാദിര്‍ഷയോടും തനിക്ക് പ്രൊഫഷണല്‍ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അബി വിശദീകരിച്ചിരുന്നു. ദിലീപിന്റെ വിവാഹവുമായി തനിക്ക് ബന്ധമില്ലെന്ന് രജിസ്റ്റര്‍ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും അബി പറയുകയുണ്ടായി.

  അബിയെ തഴഞ്ഞ സിനിമ

  അബിയെ തഴഞ്ഞ സിനിമ

  സിനിമയിലെത്തുന്നതിന് മുൻപ് പാരഡി കാസറ്റുകളിലെ ഹിറ്റ് കോമ്പോ ആയിരുന്നു ദിലീപ്, നാദിർഷ, അബി കൂട്ടുകെട്ട്. മിമിക്രി ട്രൂപ്പുകളിലും ഇവർ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. പിന്നീട് സിനിമയിലെത്തിയ ദിലീപ് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലേക്ക് കുതിച്ചു. നടനായി തിളങ്ങാനായില്ലെങ്കിലും സംവിധായകനെന്ന നിലയിൽ നാദിർഷയും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ അബിക്ക് മലയാള സിനിമ അർഹിക്കുന്ന അവസരം നൽകിയില്ല.

  ദേ മാവേലി കൊമ്പത്ത്

  ദേ മാവേലി കൊമ്പത്ത്

  ദേ മാവേലി കൊമ്പത്ത് എന്ന പാരഡി കാസറ്റുകള്‍ മലയാളികളുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ്. ദിലീപും നാദിര്‍ഷയും തുടക്കമില്ല ദേ മാവേലി കൊമ്പത്തിന്റെ തുടക്കത്തില്‍ അബിയുമുണ്ടായിരന്നു. മാവേലി വേഷം അക്കാലത്ത് കൈകാര്യം ചെയ്തിരുന്നത് അബിയായിരുന്നു. സിദ്ദിഖ്-ലാല്‍ ടീമിന് ശേഷം മലയാള മിമിക്രി വളര്‍ന്നത് ഇവരിലൂടെ ആയിരുന്നു.

  ആഗ്രഹം സാധിക്കാതെ മടക്കം

  ആഗ്രഹം സാധിക്കാതെ മടക്കം

  അന്‍പതോളം സിനിമകളില്‍ മാത്രമാണ് അബി അഭിനയിച്ചിട്ടുള്ളത്. ഏറെ കഴിവുള്ള ഈ കലാകാരന് പക്ഷേ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. തനിക്ക് സാധിക്കാത്തത് മകൻ ഷെയ്ൻ നിഗം സാധിക്കുന്നത് കണ്ട് സന്തോഷവാനായിരുന്നു അബി. സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹവും്അബിക്കുണ്ടായിരുന്നു. ആ മോഹം ബാക്കിവെച്ചിട്ടാണ് അന്‍പത്തി നാലാമത്തെ വയസ്സില്‍ അബിയുടെ അപ്രതീക്ഷിത വിയോഗം.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Abi's name dragged in Dileep case controversy

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്