ദിലീപിനും മണിക്കും മുമ്പ് മിമിക്രിയിലെ സൂപ്പര്‍ സ്റ്റാര്‍, പക്ഷെ വെള്ളിത്തിരയില്‍ സംഭവിച്ചത്...

  • Written By:
Subscribe to Oneindia Malayalam
cmsvideo
അബി, വിടവാങ്ങിയത് മിമിക്രിയെ ജനപ്രിയനാക്കിയ കലാകാരന്‍ | Oneindia Malayalam

കൊച്ചി: മിമിക്രിയിലെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ ആരെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം അബിയെന്നായിരിക്കും. 90 കളില്‍ ജനങ്ങള്‍ സിനിമയെപ്പോലെ നെഞ്ചിലേറ്റിയ മിമിക്രിയിലെ കിരീടം വയ്ക്കാത്ത രാജവായി അബി വിലസിയിരുന്നു.

കൊച്ചിന്‍ കലാഭവനിലൂടെയാണ് അബിയുടെ രംഗപ്രവേശം. മിമിക്രിയില്‍ സൂപ്പര്‍ സ്റ്റാറായി കത്തി നില്‍ക്കുന്നതിനിടെ സിനിമയിലും അദ്ദേഹം ഒരു കൈ നോക്കി. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അബി അഭിനയിച്ചു. എന്നാല്‍ സിനിമയില്‍ പക്ഷെ ഉയരങ്ങള്‍ കീഴടക്കാന്‍ അബിക്കായില്ല. മിമിക്രി വേദികളില്‍ സിനിമാ താരങ്ങളുടെ അനുകരണമായിരുന്നു അബിയുടെ തുറുപ്പുചീട്ട്.

അമിതാഭ് ബച്ചന്‍ സ്‌പെഷ്യലിസ്റ്റ്

അമിതാഭ് ബച്ചന്‍ സ്‌പെഷ്യലിസ്റ്റ്

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ ശബ്ദം ഏറ്റവും നന്നായി അനുകരിച്ചിരുന്ന മിമിക്രി താരം കൂടിയായിരുന്നു അബി. നിരവധി വേദികളില്‍ അമിതാഭിന്റെ ഇടിമുഴക്കമുള്ള ശബ്ദമായി അബിയെ കാണികള്‍ കൈയടിച്ചു പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്.
ബച്ചനെ കൂടാതെ മമ്മൂട്ടി, മോഹന്‍ ലാല്‍, മിഥുന്‍ ചക്രവര്‍ത്തി, ശങ്കരാടി എന്നിവരുടെ ശബ്ദവും അബി അനുകരിച്ചിരുന്നു. സിനിമാ താരങ്ങള്‍ മാത്രമായിരുന്നില്ല രാഷ്ട്രീയ നേതാക്കളെയും അദ്ദേഹം അനുകരിച്ചിട്ടുണ്ട്.

സ്‌റ്റേജിലെ വണ്‍മാന്‍ ഷോ

സ്‌റ്റേജിലെ വണ്‍മാന്‍ ഷോ

മിമിക്രി സ്‌റ്റേജുകളില്‍ വണ്‍മാന്‍ ഷോയിലൂടെ അബി നിരവധി ആരാധകര്‍ക്കാണ് പ്രിയപ്പെട്ടവനായത്. മിമിക്രിയില്‍ സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.
അമിതാഭിന്റെ ശബ്ദം അത്രയും മികച്ച രീതിയില്‍ അവതരിപ്പിച്ചതിനാല്‍ മലയാളത്തിലെ ജാവേദ് ജാഫ്രിയെന്നും അബിയെ അന്നു പലരും വിശേഷിപ്പിച്ചിരുന്നു.

നിരവധി ട്രൂപ്പുകളുടെ ഭാഗമായി

നിരവധി ട്രൂപ്പുകളുടെ ഭാഗമായി

കൊച്ചിന്‍ കലാഭവന്‍ മാത്രമല്ല കൊച്ചിന്‍ ഓസ്‌കാര്‍, സ്വന്തം മിമിക്രി ട്രൂപ്പായ കൊച്ചിന്‍ സാഗര്‍ എന്ന ട്രൂപ്പിലും അബി നിറഞ്ഞു നിന്നു. ദിലീപ്, കലാഭവന്‍ മണി, നാദിര്‍ഷാ, ഹരിശ്രീ അശോകന്‍ എന്നിവരെല്ലാം അന്ന് അബിയുടെ സഹ പ്രവര്‍ത്തകരായിരുന്നു.
ഈ സംഘത്തില്‍ ദിലീപ്, മണി, ഹരിശ്രീ അശോകന്‍ എന്നിവര്‍ സിനിമയില്‍ തിരക്കേറിയ താരങ്ങളായെങ്കിലും അബിയും നാദിര്‍ഷായും വെള്ളിത്തിരയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. നാദിര്‍ഷാ പിന്നീട് സംവിധാനത്തിലേക്ക് ചുവടുമാറി ശ്രദ്ധിക്കപ്പെട്ടെങ്കിലും അബി മിമിക്രിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു.

കാസറ്റുകളിലൂടെ മലയാളികളിലേക്ക്

കാസറ്റുകളിലൂടെ മലയാളികളിലേക്ക്

90 കളിലെ ഹരമായിരുന്നു ഓണക്കാലത്തും മറ്റുമിറങ്ങുന്ന കോമഡി കാസറ്റുകള്‍. ഇവയിലെല്ലാം അബി നിറഞ്ഞു നില്‍ക്കുക തന്നെ ചെയ്തു. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് തുടര്‍ന്ന് വന്‍ ഹിറ്റായി മാറിയ കാസറ്റുകളിലെല്ലാം വ്യത്യസ്ത ശബ്ദങ്ങളില്‍ അബി മലയാളികളിലേക്ക് എത്തി.
ഇവയൊന്നും കൂടാതെ ഏകദേശം മുന്നൂറോളം ഓഡിയോ കാസറ്റുകളും അബി സ്വന്തമായി പുറത്തിറക്കിയിട്ടുണ്ട്.

 മിനിസ്‌ക്രീനിലെ മിന്നും താരം

മിനിസ്‌ക്രീനിലെ മിന്നും താരം

90കളില്‍ മിമിക്രി വേദികളില്‍ മാത്രമല്ല മിനി സ്‌ക്രീനിലും അബി തന്റെ സാന്നിധ്യമറിയിച്ചു. നിരവധി ടെലിവിഷന്‍ ചാനലുകളില്‍ അബി പരാപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല നിരവധി വിദേശ രാജ്യങ്ങളിലെയും നൂറിലേറെ വേദികളില്‍ അബി മിമിക്രിയുമായി കാണികളെ കൈയിലെടുത്തു.
1992ലാണ് അബിയുടെ സിനിമാ പ്രവേശനം. നയം വ്യക്തമാക്കുന്നുവെന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. പിന്നീട് ഭീഷ്മാചാര്യ, എല്ലാരും ചൊല്ലണ്, ചെപ്പ് കിലുക്കണ ചങ്ങാതി, സൈന്യം, മഴവില്‍കൂടാരം, വാല്‍സല്യം, ആനപ്പാറ അച്ചാമ്മ, പോര്‍ട്ടര്‍, രസികന്‍, വാര്‍ധക്യ പുരാണം, കിരീടമില്ലാത്ത രാജാക്കന്‍മാര്‍ തുടങ്ങിയ സിനിമകളിലും അബി അഭിനയിച്ചു.

English summary
Abi first super star of mimicry in Kerala
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്