പള്‍സര്‍ സുനി തുടര്‍ച്ചയായി വിളിച്ചു? എന്നിട്ടും ദിലീപ് പരാതി നല്‍കാന്‍ വൈകി, കാരണം...?

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: പള്‍സര്‍ സുനിയും സംഘവും ഭീഷണിപ്പെടുത്തി ഫോണ്‍ ചെയത സംഭവം സംവിധായകന്‍ നാദിര്‍ഷയും ദിലീപും തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ പോലീസ് ഈ കേസില്‍ മറ്റൊരു തലത്തിലുള്ള അന്വേഷണമാണ് നടത്തുന്നത്. എന്തുകൊണ്ട് ഫോണ്‍ വന്ന ഉടനെ ഇവര്‍ പരാതിപ്പെട്ടില്ല എന്നതാണ് പോലീസ് പരിശോധിക്കുന്നത്.

ജയിലില്‍ നിന്നു സുനി തുടര്‍ച്ചയായി ഫോണ്‍ ചെയ്തിരുന്നു. എന്നാല്‍ ആദ്യ ഫോണ്‍ കോളുകള്‍ വന്നപ്പോഴൊന്നും നടനും സംവിധായകനും പരാതി ഉന്നയിച്ചിരുന്നില്ല. ആഴ്ചകള്‍ക്ക് ശേഷമാണ് പരാതി നല്‍കിയത്. എന്താണ് ഇതിന് കാരണം. ഗൂഢാലോചന ഉണ്ടെങ്കില്‍ ഈ അന്വേഷണത്തില്‍ തെളിയുമെന്നാണ് പോലീസ് കരുതുന്നത്.

സുനി ബ്ലാക്‌മെയില്‍ ചെയ്തു?

സുനി ബ്ലാക്‌മെയില്‍ ചെയ്തു?

സുനി ബ്ലാക്‌മെയില്‍ ചെയ്‌തെന്ന് കാണിച്ച് ദിലീപും നാദിര്‍ഷയും തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. കാക്കനാട് ജയിലില്‍ നിന്നു ഏപ്രില്‍ ആദ്യത്തിലാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ഫോണ്‍ വന്നത്. തൊട്ടുപിന്നാലെ നാദര്‍ഷക്കും സുനിയുടെ ഫോണ്‍ വന്നു.

എട്ടുതവണ വിളിച്ചു

എട്ടുതവണ വിളിച്ചു

തുടര്‍ച്ചയായി സുനി ഇവരെ ബന്ധപ്പെട്ടിരുന്നു. എട്ടുതവണ ഫോണ്‍ വിളിച്ചുവെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്. ഈ വിഷയത്തില്‍ പരാതി എത്തുന്നത് ആഴ്ചകള്‍ക്ക് ശേഷമാണ്.

ഡിജിപിക്ക് പരാതി

ഡിജിപിക്ക് പരാതി

ഡിജിപിക്കാണ് ദിലീപും നാദിര്‍ഷയും പരാതി നല്‍കിയത്. ഭീഷണി ഫോണ്‍ കോള്‍ വന്നതിനെ കുറിച്ച് എന്തുകൊണ്ട് ഇത്രയും ദിവസം ഇവര്‍ പുറത്തുപറഞ്ഞില്ല. പോലീസിനെ അറിയിച്ചില്ല. ആഴ്ചകള്‍ കഴിയുന്നത് വരെ എന്തിന് കാത്തിരുന്നു.

പോലീസിന് സംശയം

പോലീസിന് സംശയം

ദിലീപിന്റെയും നാദിര്‍ഷയുടെയും നടപടിയില്‍ പോലീസിന് സംശയമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് ഇവര്‍ വിഷയത്തില്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇതുവരെ കേസെടുക്കാതിരുന്നത്.

മൊഴികൊടുക്കാനല്ല

മൊഴികൊടുക്കാനല്ല

ദിലീപിനെ ആദ്യം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ തങ്ങള്‍ കൊടുത്ത പരാതിയില്‍ മൊഴികൊടുക്കാനാണ് വിളിപ്പിച്ചതെന്നായിരുന്നു ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ അറിയാനാണ് വിളിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കുകയായിരുന്നു.

 നീണ്ട 13 മണിക്കൂര്‍

നീണ്ട 13 മണിക്കൂര്‍

ആദ്യം ചെയ്തപ്പോള്‍ 13 മണിക്കൂറാണ് ദിലീപിനെയും നാദിര്‍ഷയെയും ഒറ്റയ്ക്കും മാറ്റി ഇരുത്തിയും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. സിനിമാ ലോകത്ത് ഏറെ ആശങ്കയുണ്ടാക്കിയ ചോദ്യം ചെയ്യലായിരുന്നു അത്. രാത്രി ഒരു മണി വരെ ഇരുവരെയും ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തു.

അപ്രതീക്ഷിത സംഭവം

അപ്രതീക്ഷിത സംഭവം

പിന്നീട് നടന്‍ സിദ്ദീഖും നാദിര്‍ഷയുടെ സഹോദരന്‍ സമദും പോലീസ് ക്ലബ്ബിലെത്തി വിവരങ്ങള്‍ തിരക്കി. രാത്രിയിലെ സിദ്ദീഖിന്റെ വരവ് വന്‍ വാര്‍ത്തയായിരുന്നു. സമദിനെ അകത്തേക്ക് വിളിക്കുകയും സിദ്ദീഖിനെ പുറത്തിരുത്തുകയുമാണ് അന്ന് പോലീസ് ചെയ്തത്.

ഇപ്പോള്‍ നടക്കുന്നത്

ഇപ്പോള്‍ നടക്കുന്നത്

സുനിയുടെ ഫോണ്‍ കോള്‍ സംബന്ധിച്ച് പോലീസിനുള്ള സംശയം തീര്‍ക്കുന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിരവധി പേര്‍ ഉള്‍പ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പോലീസ് ഇപ്പോഴും സംശയിക്കുന്നു.

ഇനിയും പോലീസ് ചോദ്യം ചെയ്യും

ഇനിയും പോലീസ് ചോദ്യം ചെയ്യും

ദിലീപിനെയും നാദിര്‍ഷയെയും ഇനിയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. എന്നാല്‍ അത് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും. മാത്രമല്ല, നിലവിലുള്ള സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യണം.

 കത്തിന് പിന്നില്‍ ഗൂഢാലോചന

കത്തിന് പിന്നില്‍ ഗൂഢാലോചന

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് എഴുതിയെന്ന് പറയുന്ന കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായില്ല. സുനിയെയും കേസിലെ മറ്റു പ്രതികളെയും പോലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം.

 ഇവരെ ചോദ്യം ചെയ്തു

ഇവരെ ചോദ്യം ചെയ്തു

വിഷ്ണു, മേസ്തിരി സുനില്‍, വിപിന്‍ലാല്‍ എന്നിവരെയാണ് സുനിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്തത്. പള്‍സര്‍ സുനിക്ക് ജയിലിനുള്ളില്‍ ഫോണും സിം കാര്‍ഡും എത്തിച്ചുകൊടുത്തത് വിഷ്ണുവാണ്. ജയിലിലും പുറത്തും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നത് മേസ്തിരി സുനിലാണ്. കത്തെഴുതി നല്‍കിയത് സഹതടവുകാരനായ വിപിന്‍ലാല്‍ ആണ്.

എന്തെങ്കിലും ഗൂഢാലോചന

എന്തെങ്കിലും ഗൂഢാലോചന

ഇക്കാര്യങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ദിലീപിന് എഴുതി എന്ന് പറയുന്ന കത്തിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന ഉണ്ടോ എന്നറിയാനാണ് ഇവരെ എല്ലാം ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തത്. എന്നാല്‍ ഇതില്‍ കാര്യമായ ഫലമുണ്ടായില്ലെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 പ്രേരണയുണ്ടായോ

പ്രേരണയുണ്ടായോ

കത്തെഴുതാന്‍ ആരുടെയെങ്കിലും പ്രേരണയുണ്ടായോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പോലീസിന് ലഭിച്ചില്ല. കത്തെഴുതാന്‍ ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് വിപിന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് കേസില്‍ നിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന് പോലീസ് കരുതുന്നു.

പുരോഗതിയില്ല

പുരോഗതിയില്ല

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു വിഷ്ണുവിന്റെയും വിപിന്‍ലാലിന്റെയും മറുപടി. കേസില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. സംശയമുള്ളവരെയും ചോദ്യം ചെയ്യുമ്പോള്‍ പേര് ഉയര്‍ന്നുവരുന്നവരെയുമെല്ലാം വിളിപ്പിക്കുകയാണിപ്പോള്‍ പോലീസ്.

സാമ്പത്തിക ഇടപാടുള്ളവരെ വിളിപ്പിക്കും

സാമ്പത്തിക ഇടപാടുള്ളവരെ വിളിപ്പിക്കും

അതിനിടെ, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപുമായി സാമ്പത്തിക ഇടപാടുള്ള കൂടുതല്‍ ആളുകളെ പോലീസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പലരെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പുറമെയാണ് കൂടുതല്‍ പേരെ വിളിപ്പിക്കുന്നത്.

English summary
Actress Attack Case: Enquiry new route,
Please Wait while comments are loading...