പള്‍സര്‍ സുനിയോട് ചേര്‍ത്ത് പരാമര്‍ശം..! ആക്രമണത്തിനിരയായ നടി ദിലീപിനെതിരെ പരാതിപ്പെട്ടേക്കും..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ആക്രമിക്കപ്പെട്ട യുവനടിയും ദിലീപും തമ്മില്‍ മലയാള സിനിമാ രംഗത്ത് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. നടി തന്നെ അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. തന്നെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ നടി വ്യക്തമാക്കിയിരുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ നടിയോട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ദിലീപും സൂചന നല്‍കി. എന്നാല്‍ താന്‍ ആക്രമണത്തിന് ഇരയായ കേസില്‍ പ്രത്യക്ഷത്തില്‍ നടി ദിലീപിനെതിരെ ഇതുവരെ രംഗത്ത് വന്നിരുന്നില്ല. എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്.

നടിയെ ആക്രമിച്ച പള്‍സര്‍ സുനിക്ക് പണമെത്തിക്കുന്നതാര്..? ശോഭനയ്ക്ക് വിഷ്ണുവിനെ അറിയില്ല..!!

നടി ആക്രമിക്കപ്പെട്ട കേസ്: നടൻ അജു വര്‍ഗീസ് കുരുക്കില്‍..!! ചെയ്തത് ഗുരുതര കുറ്റം..!!

നടിയെ അപമാനിച്ച് ദിലീപ്

നടിയെ അപമാനിച്ച് ദിലീപ്

നടിയേയും പ്രതിയായ പൾസർ സുനിയേയും ചേർത്ത് ദിലീപ് അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. നടിയും പള്‍സര്‍ സുനിയും ഒരുമിച്ച് നടന്നവരാണ് എന്നാണ് ദിലീപ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയില്‍ പറഞ്ഞത്. നികേഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഇത്തരം ഒരു പ്രതികരണം.

പരാതി നൽകിയേക്കും

പരാതി നൽകിയേക്കും

ദിലീപ് നടത്തിയ ഈ പരാമര്‍ശം തന്നെ അപമാനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി നടി പോലീസിന് പരാതി നല്‍കാനുള്ള ശ്രമത്തിലാണെന്നാണ് സൂചന. നടിയെ അപമാനിക്കുന്ന പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തെത്തിയിട്ടുണ്ട്.

പിന്തുണച്ച് സംഘടന

പിന്തുണച്ച് സംഘടന

ഇത്തരം പരാമർശങ്ങളിൽ നിന്നും ചലച്ചിത്ര പ്രവർത്തകർ വിട്ടുനിൽക്കണമെന്നും വിമൻ ഇൻ സിനിമ കളക്ടീവ് ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. നടിയെ അപമാനിക്കുന്ന പരാമർശം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസം നടൻ സലീം കുമാറും നടിയെ അപമാനിക്കുന്ന പരാമർശം നടത്തിയിരുന്നു.

നടിയും സുനിയും സുഹൃത്തുക്കൾ

നടിയും സുനിയും സുഹൃത്തുക്കൾ

നടിയും പള്‍സര്‍ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും ദിലീപ് പറഞ്ഞു. ഗോവയില്‍ ഇരുവരും ഒരുമിച്ച് ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ടെന്നും ദിലീപ് പറയുകയുണ്ടായി.

ഗോവയിൽ വെച്ച് കണ്ടു

ഗോവയിൽ വെച്ച് കണ്ടു

ഗോവയില്‍ വെച്ച് പള്‍സർ സുനിയെ കണ്ടിരുന്നു എന്നത് നടി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയം പള്‍സര്‍ സുനിയുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും കണ്ടിട്ട് പോലും ഇല്ലെന്നും ദിലീപ് പല തവണ ആവര്‍ത്തിച്ചിട്ടുള്ളതാണ്.

ലാൽ പറഞ്ഞതെന്ന്

ലാൽ പറഞ്ഞതെന്ന്

പള്‍സര്‍ സുനിയെ അറിയില്ലെന്ന് പറഞ്ഞ ദിലീപിന് നടിയും സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് എങ്ങെനെ അറിയാം എന്ന അവതാരകന്റെ ചോദ്യത്തിന് ദിലീപിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. തന്നോട് ലാല്‍ ആണ് ഇക്കാര്യം പറഞ്ഞത്.

കൂട്ടുകെട്ടിനെക്കുറിച്ച്

കൂട്ടുകെട്ടിനെക്കുറിച്ച്

സംവിധായകന്‍ ലാല്‍ ആണോ എന്ന അവതാരകന്‍ നികേഷിന്റെ ചോദ്യത്തിന് അതേ എന്നായിരുന്നു ദിലീപിന്റെ ഉത്തരം. ആരൊടൊക്കെ കൂട്ടുകൂടണം എന്നത് സൂക്ഷിച്ച് തീരുമാനിക്കണം എന്നും ദിലീപ് പറയുകയുണ്ടായി.

കൂട്ടുകെട്ടിനെക്കുറിച്ച്

കൂട്ടുകെട്ടിനെക്കുറിച്ച്

ആക്രമണത്തിന് ഇരയായ നടിക്കെതിരായ ദിലീപിന്റെ പ്രസ്താവന വലിയ വിവാദത്തിലായിരിക്കുകയാണ്. നാളെ നടക്കാനിരിക്കുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം വലിയ ചര്‍ച്ചയാകുമെന്നാണ് കരുതപ്പെടുന്നത്.

നടിയെ പ്രതിക്കൂട്ടിൽ നിർത്തി

നടിയെ പ്രതിക്കൂട്ടിൽ നിർത്തി

യാതൊരു വിധ തെളിവുകളുടേയും അടിസ്ഥാനമില്ലാതെയാണ് ദിലീപിനെ കുടുക്കാൻ മനപ്പൂർവ്വം ശ്രമം നടത്തുന്നതെന്ന് ആരോപിച്ച് സലിം കുമാർ, അജുവർഗീസ് അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ആക്രമണത്തിന് ഇരയായ നടിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ വിമർശിക്കപ്പെടുകയും ചെയ്തു.

അമ്മ ഇടപെട്ടില്ല

അമ്മ ഇടപെട്ടില്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരു യോഗം വിളിച്ചതല്ലാതെ താരസംഘടനയായ അമ്മ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന ആക്ഷേപം മഞ്ജു വാര്യർ അടക്കമുള്ള വനിതാ സിനിമാ പ്രവർത്തകർക്കുണ്ട്. ഇതേ തുടർന്നാണ് വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടന പോലും പിറന്നതും

ഏതന്വേഷണത്തിനും തയ്യാർ

ഏതന്വേഷണത്തിനും തയ്യാർ

നാലുപാടു നിന്നും കൂട്ടമായി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി ദിലീപ് രംഗത്ത് വരികയും നുണപരിശോധന അടക്കം ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം പോലീസ് മുഖവിലയ്‌ക്കെടുക്കാന്‍ സാധ്യതയില്ല.മാത്രമല്ല പുതിയ വിവാദം നടനെ കൂടുതൽ കുഴപ്പത്തിൽ ചാടിക്കുകയും ചെയ്യും.

English summary
Actress may file compliant against Dileep for indecent comments made in channel debate
Please Wait while comments are loading...