മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം പാര്‍ട്ടിക്ക് നേട്ടമാക്കാന്‍ ബിജെപി. കൂടുതല്‍ താരങ്ങളെയും സമുദായങ്ങളെയും പാര്‍ട്ടിയുമായി അടുപ്പിക്കാനാണ് ശ്രമം. ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും ഇന്ന് കൊച്ചിയില്‍ നരേന്ദ്ര മോദിയെ കാണാന്‍ വന്നു. ബിജെപി പ്രവര്‍ത്തകരുടെ ക്ഷണം സ്വീകരിച്ച് രാജസ്ഥാന് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ചിലര്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 സെലിബ്രിറ്റികളെ മല്‍സരിപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി. പല താരങ്ങളെയും ബന്ധപ്പെട്ടപ്പോള്‍ വിസമ്മതിച്ചു എന്നാണ് വാര്‍ത്തകള്‍. ബിഗ് ബോസ് താരം റോബിന് രാധാകൃഷ്ണന് മോദി വരുന്ന പരിപാടിക്ക് എത്തി. അടുത്തിടെയാണ് റോബിന് ബിജെപിയില്‍ ചേര്‍ന്നത്. ഇത്തവണ സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കും. വര്‍ക്കലയില്‍ മല്‍സരിക്കാനാണ് ആഗ്രഹം എന്ന് റോബിന് പറഞ്ഞു.

നരേന്ദ്ര മോദിയെ ആദ്യമായി കാണുന്നതിന്റെ സന്തോഷം റോബിന് പങ്കുവച്ചു. ഇത്രയും ജനക്കൂട്ടത്തെ ആദ്യമായിട്ടാണ് കാണുന്നത്. എട്ട് വര്‍ഷം ഡോക്ടറായിരുന്നു. രാഷ്ട്രീയ മേഖലയില്‍ കൂടുതല്‍ പേരെ സേവിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ബിജെപി മാത്രമേ എന്റെ കണ്ണിലുണ്ടായിരുന്നുള്ളൂ. വികസനത്തിനും രാജ്യസുരക്ഷയ്ക്കും പ്രധാന്യം നല്കുന്നതിനാലാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും റോബിന് പറഞ്ഞു.
തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി വന്നപ്പോള്‍ വലിയ മാറ്റം സംഭവിക്കുന്നുണ്ട്. ഒരു മേയര്‍ ഇവിടെ ഉണ്ട് എന്ന് എല്ലാവര്ക്കും ബോധ്യമായി. നേരത്തെ ബിജെപിയിലാണ് എന്ന് പറയുമ്പോള്‍ പുച്ഛമായിരുന്നു. ഇപ്പോള്‍ അത് മാറി. വരുന്ന തിരഞ്ഞെടുപ്പിലും മാറ്റമുണ്ടാകും. എല്ലാ പാര്‍ട്ടിയെയും ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍ എന്നും റോബിന് പറഞ്ഞു.
നടി പ്രിയങ്ക അനൂപിന്റെ പ്രതികരണം
കലൂര്‍ സ്റ്റേഡിയത്തിലെ ബിജെപി പരിപാടിയില്‍ നടി പ്രിയങ്ക അനൂപ് പങ്കെടുത്തു. നരേന്ദ്ര മോദിയെ കാണാനാണ് വന്നത് എന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളത്ത് താമസിക്കുന്ന വ്യക്തിയാണ് താന്‍. പ്രധാനമന്ത്രി വരുന്നു എന്നറിഞ്ഞ് എത്തിയതാണ്. അദ്ദേഹത്തെ കാണണം എന്ന ആഗ്രഹത്തിലാണ് വന്നത്. വേറെ ഒരു ഉദ്ദേശമില്ലെന്നും പ്രിയങ്ക പറഞ്ഞു.
മോദി ഭക്തയാണോ എന്ന ചോദ്യം തന്നെ ശരിയല്ല. ഒരാളോടും ഭക്തി തോന്നേണ്ട ആവശ്യമില്ല. നമുക്ക് സ്നേഹമാണ്. പ്രധാനമന്ത്രി വരുമ്പോള്‍ കാണുക എന്നത് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. എന്റെ നിലപാടാണ് എനിക്ക് വലുത്. അതാണ് മുന്നില്‍ നില്ക്കുക. ബിജെപിയുടെ പ്രത്യയ ശാസ്ത്രത്തോട് താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി പ്രിയങ്ക നല്‍കിയില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു പ്രിയങ്ക. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടിയാണ് പ്രിയങ്ക മല്‍സരിച്ചത്. ടെലിവിഷന്‍ ആയിരുന്നു അടയാളം. ദാരിദ്ര്യത്തിന് ജാതിയില്ല എന്ന പാര്‍ട്ടിയുടെ മുദ്രാവാക്യമാണ് ഡിഎസ്ജെപിയിലേക്ക് ആകര്‍ഷിക്കാന്‍ കാരണം എന്ന് പ്രിയങ്ക അനൂപ് പറഞ്ഞിരുന്നു.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ് -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ












Click it and Unblock the Notifications