കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പപ്പടം കഴിയ്ക്കുമ്പോള്‍ സൂക്ഷിച്ചോ... എന്‍ജിന്‍ ഓയില്‍ മുതല്‍ സോഡിയം ബെന്‍സോയെറ്റ് വരെ!!!

Google Oneindia Malayalam News

കോട്ടയം: മലയാളികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഭക്ഷണ സാധനമാണ് പപ്പടം. ഊണിനൊപ്പമായാലും പുട്ടിനൊപ്പമായാലും എന്തിന് ദോശയ്‌ക്കൊപ്പം പോലും പപ്പടം കഴിയ്ക്കുന്നവരാണ് നമ്മള്‍ മലയാളികള്‍.

Read Also: സെക്‌സിനോട് ഒരു 'താത്പര്യവും' ഇല്ലാത്ത മനുഷ്യരുണ്ട്!!! സന്യാസിമാരല്ല, പക്ഷേ സ്വയംഭോഗം ചെയ്യുംRead Also: സെക്‌സിനോട് ഒരു 'താത്പര്യവും' ഇല്ലാത്ത മനുഷ്യരുണ്ട്!!! സന്യാസിമാരല്ല, പക്ഷേ സ്വയംഭോഗം ചെയ്യും

എന്നാല്‍ പപ്പടം കഴിയ്ക്കുമ്പോള്‍ ഇനിമുതല്‍ അല്‍പം സൂക്ഷിയ്ക്കുന്നത് നല്ലതാണ്. വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന പപ്പടങ്ങളില്‍ വ്യാപകമായി മായം ചേര്‍ക്കപ്പെടുന്നുണ്ടെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേട്ടാല്‍ ഞെട്ടിപ്പോകുന്ന സാധനങ്ങളാണ് നാം 'പൊടിച്ചടിയ്ക്കുന്ന' പപ്പടത്തില്‍ ചേര്‍ക്കുന്നത്. എന്തൊക്കെയാണത്?

സര്‍വ്വത്ര മായം

സര്‍വ്വത്ര മായം

ഭക്ഷണ സാധനങ്ങളില്‍ സര്‍വ്വത്ര മായം ആണ് ഇപ്പോള്‍. നമ്മുടെ പപ്പടം പോലും വലിയ തോതില്‍ മായം ചേര്‍ക്കപ്പെട്ടാണ് വിപണിയില്‍ എത്തുന്നത്.

എന്‍ജിന്‍ ഓയില്‍

എന്‍ജിന്‍ ഓയില്‍

വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിയ്ക്കുന്ന പല പപ്പട നിര്‍മാണ കേന്ദ്രങ്ങളും പപ്പടത്തില്‍ എന്‍ജിന്‍ ഓയില്‍ പോലും ചേര്‍ക്കുന്നുണ്ടെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അലക്കുകാരം

അലക്കുകാരം

പപ്പട നിര്‍മാണത്തില്‍ അലക്കുകാരവും ഉപയോഗിക്കുന്നുണ്ടത്രെ. ഇത് സംബന്ധിച്ച് നേരത്തേയും പരാതികളുണ്ടായിരുന്നു.

സോഡിയം ബെന്‍സോയെറ്റ്

സോഡിയം ബെന്‍സോയെറ്റ്

ക്യാന്‍സറിന് കാരണമാകുന്ന സോഡിയം ബെന്‍സോയെറ്റ് എന്ന രാസവസ്തുവും പപ്പട നിര്‍മാണത്തില്‍ ഉപയോഗിക്കുന്നുണ്ടത്രെ.

ഉഴുന്ന് മാവില്‍ വേണം

ഉഴുന്ന് മാവില്‍ വേണം

ഉഴുന്ന് മാവും പപ്പടക്കാരവും നല്ലെണ്ണയും ഉപ്പും ആണ് സാധാരണ ഗതിയില്‍ പപ്പടത്തിന്റെ ചേരുവകള്‍. എന്നാല്‍ അത് പരമ്പരാഗത പപ്പട നിര്‍മാതാക്കള്‍ മാത്രമേ ഇപ്പോള്‍ പിന്‍പറ്റുന്നുള്ളുവത്രെ.

ഇപ്പോള്‍ മൈദയാണ് താരം

ഇപ്പോള്‍ മൈദയാണ് താരം

ഉഴുന്ന് മാവിന് വലിയ വില കൊടുക്കേണ്ടി വരുമ്പോള്‍ വന്‍കിടക്കാര്‍ പതിയെ മൈദയിലേയ്ക്കും കടലമാവിലേയ്ക്കും മാറി. അതിന്റെ കൂടെയാണ് ഈ രാസവസ്തുക്കളും ചേര്‍ക്കുന്നത്.

പ്ലാസ്റ്റിക് അച്ചുകള്‍

പ്ലാസ്റ്റിക് അച്ചുകള്‍

യന്ത്രവത്കൃതമാണ് ഇപ്പോള്‍ പപ്പട നിര്‍മാണം. എന്നാല്‍ ഇവിടേയും ഉണ്ട് പ്രശ്‌നം. പ്ലാസ്റ്റിക് നിര്‍മിത അച്ചുകള്‍ ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ ഉത്തരവുണ്ട്. പക്ഷേ പപ്പടം ഒരുങ്ങുന്നത് പ്ലാസ്റ്റിക് അച്ചുകളില്‍ തന്നെ.

എങ്ങനെ തിരിച്ചറിയാം

എങ്ങനെ തിരിച്ചറിയാം

നല്ല പപ്പടവും വ്യാജ പപ്പടവും തിരിച്ചറിയാന്‍ എളുപ്പമല്ല. പക്ഷേ ഒരുകാര്യത്തില്‍ തിരിച്ചറിയാം. വ്യാജന്‍ ചേര്‍ത്ത പപ്പടമാണെങ്കില്‍ പത്ത് ദിവസത്തിനുള്ളില്‍ നിറം മാറും. ചുമപ്പ് നിറമാകും. പക്ഷേ നാടന്‍ പപ്പടമാണെങ്കില്‍ ദീര്‍ഘനാള്‍ കേട് കൂടാതെ ഇരിക്കും.

വീഡിയോ കാണാം

മനോരമ ന്യൂസ് നടത്തിയ അന്വേഷണത്തിന്റെ വീഡിയോ കാണാം.

English summary
Adulteration in Pappad production also. Manufactures use Engine Oil in Pappad production
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X