ആലപ്പുഴയില്‍ ശൈശവ വിവാഹം; വരനെയും ബന്ധുക്കളെയും പൊക്കി, രേഖകളില്‍ കൃത്രിമം

  • Written By:
Subscribe to Oneindia Malayalam

ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന പരാതിയില്‍ നാല് പേര്‍ അറസ്റ്റില്‍. വരനെയും ബന്ധുക്കളെയുമാണ് പോലീസ് പിടികൂടിയത്. തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാം വാര്‍ഡ് തെക്കേ മഠത്തില്‍ ചിറ സോമജിത്ത്, സഹോദരന്‍ സോമലാല്‍, സഹോദരി ആശ, ഇവരുടെ ഭര്‍ത്താവ് വിനോദ് ഭാസ്‌കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

05

ചേര്‍ത്തല സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പ്രതികളെ കോടതി റിമാന്റ് ചെയ്തു. മാതാവിനോട് വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ സോമജിത്തുമായി അടുപ്പമുള്ളതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടന്നതായി വിവരം ലഭിച്ചുവെന്നും പോലീസ് അറിയിച്ചു.

കാക്കോത്തുമംഗലത്തു സോമരാജ് താമസിക്കുന്ന വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുര്‍ന്ന് മായിത്തറയിലെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ആലപ്പുഴ ശിശു ക്ഷേമ സമിതി മുമ്പാകെ ഹാജരാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ശൈശവ നിരോധന നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 2000 ഓഗസ്റ്റ് ഏഴിനാണ് കുട്ടി ജനിച്ചതെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ രേഖയില്‍ വ്യക്തമാക്കുന്നു. ക്ഷേത്രത്തില്‍ നല്‍കിയ രേഖയില്‍ തിയ്യതിയില്‍ മാറ്റമുണ്ടെന്ന് പോലീസ് സൂചന നല്‍കി. ക്ഷേത്രത്തില്‍ നല്‍കിയത് മറ്റാരുടേയോ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണെന്നാണ് കരുതുന്നതെന്ന് എസ്‌ഐ ജെ അജിത് കുമാര്‍ പറഞ്ഞു.

English summary
Alappuzha child marriage arrest
Please Wait while comments are loading...