ഇടതിനെ കൈയ്യൊഴിഞ്ഞ് പ്രമുഖ കക്ഷി!! ഇനി യുഡിഎഫിനൊപ്പം!! നീക്കം മലപ്പുറം തിരഞ്ഞെടുപ്പിന് പിന്നാലെ!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം:ഇടതു സംഘടനയായ ഫോര്‍വേഡ് ബ്ലോക്ക് ഇടതു ചേരി വിട്ടു. ഇനി മുതല്‍ യുഡിഎഫിനൊപ്പമായിരിക്കും ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായി.

ദേശീയ തലത്തില്‍ ഇടതിനൊപ്പമാണ് ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന തലത്തില്‍ ഇടതിനൊപ്പം പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഘടകക്ഷിയാക്കിയിരുന്നില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഘടകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ഫോര്‍വേഡ് ബ്ലോക്ക് ഇടത് സഖ്യം വിട്ടത്.

forward bloc

യുഡിഎഫിലും ഘടകകക്ഷിയായിട്ടല്ല ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രത്യേക ക്ഷണിതാക്കളെന്ന നിലയിലാണ് യുഡിഎഫില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലപ്പുറം തിരഞ്ഞെടുപ്പിന് പിന്നാലെയാണ് യുഡിഎഫില്‍ എത്തുന്നത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം തന്നെ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ഫോര്‍വേഡ്് ബ്ലോക്ക് തീരുമാനിച്ചിരുന്നതായി പാര്‍ട്ടി മുതിര്‍ന്ന നേതാവ് ജി ദേവരാജന്‍ പറഞ്ഞു.

English summary
all india forward block leaves ldf, joins in udf.
Please Wait while comments are loading...