എസ്ഐയെ ചാടിച്ച് ഐജിയുടെ ശിക്ഷ; അതെല്ലാം വനിതാ പോലീസിനെ കണ്ടുപഠിക്കണമെന്ന ഉപദേശവും,സംഭവം പാലക്കാട്...
സ്റ്റേഷനിൽ പരിശോധനയ്ക്കെത്തിയപ്പോൾ സല്യൂട്ട് ശരിയായില്ലെന്ന് പറഞ്ഞാണ് ഐജി എസ്ഐയെ ശിക്ഷിച്ചത്.
പാലക്കാട്: തൃശൂർ റേഞ്ച് ഐജി എസ്ഐയെ പ്രാകൃതമായ രീതിയിൽ ശിക്ഷിച്ചതായി ആരോപണം. പാലക്കാട് കുഴൽമന്ദം പോലീസ് സ്റ്റേഷനിൽ പരിശോധനക്കെത്തിയ സമയത്താണ് ഐജി എസ്ഐയെ ശിക്ഷിച്ചതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
ജൂൺ 16 വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്റ്റേഷനിൽ പരിശോധനയ്ക്കെത്തിയപ്പോൾ സല്യൂട്ട് ശരിയായില്ലെന്ന് പറഞ്ഞാണ് ഐജി എസ്ഐയെ ശിക്ഷിച്ചത്. സ്റ്റേഷനിലെത്തിയ ഐജി മറ്റു പോലീസുകാരുടെ മുന്നിൽവെച്ച് പരസ്യമായി എസ്ഐയെ ചാടിക്കുകയും മേൽക്കൂര തൊടാൻ കഴിയുമോ എന്ന് ചോദിക്കുകയും ചെയ്തുവത്രേ. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, എസ്ഐയെ ശിക്ഷിച്ചിട്ടില്ലെന്നുമായിരുന്നു ഐജിയുടെ പ്രതികരണം.

പാലക്കാട് കുഴൽമന്ദത്ത്...
പാലക്കാട് കുഴൽമന്ദം സ്റ്റേഷനിൽ ജൂൺ 16 വെള്ളിയാഴ്ചയായിരുന്നു വിവാദമായ സംഭവമുണ്ടായത്. സാധാരണയുള്ള സ്റ്റേഷൻ പരിശോധനയ്ക്കായാണ് തൃശൂർ റേഞ്ച് ഐജി പാലക്കാട് കുഴൽമന്ദം പോലീസ് സ്റ്റേഷനിലെത്തിയത്.

സല്യൂട്ട് ശരിയായില്ലെന്ന്...
പരിശോധനയ്ക്ക് വന്നപ്പോൾ എസ്ഐ അടിച്ച സല്യൂട്ട് ശരിയായില്ലെന്ന് പറഞ്ഞായിരുന്നു ഐജി ശിക്ഷ വിധിച്ചത്. സല്യൂട്ട് ശരിയായി അടിച്ചില്ലെന്ന് പറഞ്ഞ് എസ്ഐയോട് ചാടാൻ ആവശ്യപ്പെടുകയായിരുന്നു.

മേൽക്കൂരയിൽ തൊടാനും...
രണ്ട് മൂന്ന് തവണ എസ്ഐ സ്റ്റേഷനിൽവെച്ച് ചാടിച്ച ഐജി, ചാടിക്കൊണ്ട് മേൽക്കൂരയിൽ തൊടാനാകുമോ എന്നും എസ്ഐയോട് ചോദിച്ചു.

വനിതാ പോലീസുകാരിയെ കണ്ടുപഠിക്കാൻ...
രണ്ടു മൂന്ന് തവണ എസ്ഐ ചാടിയിട്ടും ഐജി തൃപ്തനായില്ലെന്നാണ് അറിയുന്നത്. തുടർന്ന് സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പോലീസുകാരി നൽകിയ സല്യൂട്ട് കണ്ട് പഠിക്കാൻ ഉപദേശവും നൽകി.

സ്ഥലം മാറ്റവും...
ചാടിക്കൽ ശിക്ഷയിലും ഐജി നടപടികൾ നിർത്തിയില്ലെന്നാണറിഞ്ഞത്. ഐജി സ്റ്റേഷനിൽ നിന്ന് മടങ്ങിയതിന് തൊട്ടുപിന്നാലെ എസ്ഐയെ കുഴൽമന്ദത്ത് നിന്നും പാലക്കാട് പുതുനഗരത്തേക്ക് സ്ഥലംമാറ്റിയുള്ള ഉത്തരവുമിറങ്ങി.

സേനയിൽ അതൃപ്തി...
സല്യൂട്ട് ശരിയായില്ലെന്ന് പറഞ്ഞ് ഐജി എസ്ഐയ്ക്കെതിരെ കൈക്കൊണ്ട നടപടികളിൽ പോലീസ് സേനയ്ക്കുള്ളിൽ നിന്നുതെന്ന അതൃപ്തി ഉയർന്നിട്ടുണ്ട്.

നിഷേധിച്ച് ഐജി...
എന്നാൽ എസ്ഐയെ ശിക്ഷിച്ചുവെന്ന ആരോപണം റേഞ്ച് ഐജി നിഷേധിച്ചു. ശരിയായി സല്യൂട്ട് ചെയ്യാത്ത ഉദ്യോഗസ്ഥനെ ഉണർത്താൻ ഒന്നു വാംഅപ് ചെയ്യാനാണ് നിർദേശിച്ചതെന്നും എസ്ഐയെ ശിക്ഷിച്ചിട്ടില്ലെന്നും, അങ്ങനെയെങ്കിൽ താൻ മെമ്മോ നൽകുകയാകും ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് സ്റ്റേഷൻ പരിശോധന ഉദ്യോഗസ്ഥർ ഗൗരവകരമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications