അമ്പലപ്പുഴ ക്ഷേത്രത്തിൽ പാൽപ്പായസം പിടിച്ചെടുത്ത് ഭക്തരുടെ പ്രതിഷേധം!! കാരണം ഇതാണ്....

  • Posted By:
Subscribe to Oneindia Malayalam

അമ്പലപ്പുഴ: അമ്പല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പാൽപ്പായസ വിതരണം തടസപ്പെട്ടു. പാൽപ്പായസം പിടിച്ചെടുത്ത് ഭക്തർ സൗജന്യമായി വിതരണം ചെയ്തു. ക്ഷേത്രത്തിൽ നിന്ന് പതക്കം മോഷ്ടിച്ചവരെ പിടിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നടപടി.

ambalapuzha

ഏപ്രില്‍ അവസാനത്തോടെയാണ് ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുളള രത്നങ്ങള്‍ പതിച്ച അമൂല്യമായ സ്വര്‍ണപതക്കം നഷ്ടമായതായി അറിയുന്നത്.ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഉത്സവത്തില്‍ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തിയിരുന്നു. എന്നാല്‍ വിഷുവിന് ക്ഷേത്രനട തുറന്നപ്പോള്‍ മുതലാണ് സ്വര്‍ണപ്പതക്കം കാണാതായത്.

സ്വര്‍ണപതക്കം കാണാതായി ദിവസങ്ങള്‍ക്ക് ശേഷമാണ് ക്ഷേത്രം അധികൃതര്‍ ദേവസ്വം ബോര്‍ഡിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ പതക്കം കണ്ടെത്തിയിരുന്നു.

അമ്പലത്തിലെ ഉപദേവന്മാരുടെ കാണിക്ക വഞ്ചിയില്‍ നിന്നാണ് പതക്കം അടക്കമുള്ള ലഭിച്ചിരിക്കുന്നത്. കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഒരു മാസം നീണ്ട തിരച്ചിലിനൊടുവിലാണ് മാലയും പതക്കവുമടങ്ങുന്ന തിരുവാഭരണം ലഭിച്ചിരിക്കുന്നത്. എന്നാല്‍ 93 ദിവസമായിട്ടും കേസിലെ പ്രതികളെ ആരെയും പിടികൂടിയില്ലെന്ന് ആരോപിച്ചാണ് ഭക്തജനങ്ങളുടെ പ്രതിഷേധം.

English summary
ambalappuzha sree krishnaswami temple stolen case
Please Wait while comments are loading...