ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജേതാവ് അനീസ് കെ മാപ്പിള്ളയെ അനുമോദിച്ചു

  • Posted By: Desk
Subscribe to Oneindia Malayalam

മീനങ്ങാടി: ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം നേടിയ ചലച്ചിത്ര സംവിധായകന്‍ അനീസ് കെ മാപ്പിള്ളയെ അനുമോദിച്ചു. മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജില്‍ നടന്ന അനുമോദന ചടങ്ങില്‍ ഡോ.എസ്.സാബു അനീസിന് മെമന്റോ നല്‍കി.ഗോത്ര ജനതയുടെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പം നടന്നാണ് അനീസ് പുരസ്‌ക്കാര ജേതാവായതെന്ന് ഡോ സാബു അഭിപ്രായപ്പെട്ടു.

aneesmapila

മനഷ്യ ജീവിതവും ദേശങ്ങളും സംസ്‌ക്കാരവും പകര്‍ത്തിയവരാണ് വലിയ ചലച്ചിത്രകാരന്മാരായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പി. എഫ്.മേരി അധ്യക്ഷത വഹിച്ചു.വിനോദത്തെക്കാളേറെയാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും സത്യസന്ധമായി കാണിക്കുന്നതാണ് തന്റെ ഡോക്യുമെന്ററിയെന്ന് അനീസ് പറഞ്ഞു. കുടിയേറിയവര്‍ യഥാര്‍ത്ഥ അവകാശികളെ അടിമകളാക്കുകയും സ്വന്തം മണ്ണില്‍ നിന്ന് തിരസ്‌ക്കരിക്കുകയും ചെയ്യുന്ന കാഴ്ചകള്‍ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പി. ശരത് കുമാര്‍, പണിയരുടെ ആചാരങ്ങളെയും ജീവിതരീതികളെയും മൂന്ന് വര്‍ഷത്തിനടുത്ത് പിന്തുടര്‍ന്ന് പകര്‍ത്തിയ അനീസിന്റെ സ്ലേവ് ജനസിസ് എന്ന ഡോക്യുമെന്ററിക്കാണ് കഥേതരവിഭാഗത്തില്‍ ദേശീയപുരസ്‌ക്കാരം ലഭിച്ചത്. ഇഞ്ചിപ്പാടങ്ങളിലെ തൊഴില്‍ ചൂഷണവും പോക്‌സോ ചുമത്തപ്പെട്ടവരുടെ വ്യഥയും ഡോക്യുമെന്ററിയിലെ കാഴ്ചകള്‍ തീവ്രമാക്കുന്നു. പനമരം, ചേകാടി, ഏച്ചോം, വള്ളിയൂര്‍ക്കാവ്, കെല്ലൂര്‍, അപ്പപ്പാറ, ഇടിയംവയല്‍ കോളനികളിലും കര്‍ണാടകയിലെ കൂര്‍ഗ്, ഹന്‍സൂര്‍ തുടങ്ങിയ ഇടങ്ങളിലെ ഇഞ്ചിപ്പാടങ്ങളിലുമായിരുന്നു ചിത്രീകരണം. കല്‍പ്പറ്റ ഫിലിം ഫ്രറ്റേണിറ്റിയുടെ ബാനറില്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വ്വഹിച്ചത് അനീസ് തന്നെയാണ്.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
national award winenr anis k mapila honered in wayand

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്