എൻസിപി ഏഷ്യാനെറ്റിനെ തിരിച്ചുകൊത്തുന്നു; ടിവി പ്രസാദിനടക്കം കോടതി നോട്ടീസ്, അപമാനിച്ചെന്ന് പരാതി!

  • Written By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: എൻസിപി ഏഷ്യാനെറ്റിനെ തിരിച്ചു കൊത്തുന്നു. മുന്‍ ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്ക് എതിരെ നല്‍കിയ വാര്‍ത്തകളില്‍ ഉടനീളം എന്‍സിപിയെ അപമാനിച്ചു എന്ന ആരോപണം ഉയര്‍ത്തി ഗോവ ഘടകത്തിലെ ഒരു ഭാരവാഹി പരാതി നൽകിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയുടെ ഭാഗമായി ഏഷ്യാനെറ്റിനും ബന്ധപ്പെട്ടവർക്കും ഗോവ കോടതി നോട്ടീസ് അയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് എംജി രാധാകൃഷ്ണനും ന്യൂസ് എഡിറ്റര്‍ വിനു വി ജോണും, ന്യൂസ് എഡിറ്റര്‍ ജിമ്മി ജെയിംസ്, ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടിവി പ്രസാദിനുമാണ് കോടതി സമന്‍സ് അയച്ചിരിക്കുന്നതെന്ന് സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നു. മാര്‍ച്ച് 14 നു 2:30 നു പനാജി കോടതിയില്‍ ഹാജരാകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Notice

തോമസ് ചാണ്ടി കുട്ടനാട്ടില്‍ കായല്‍ നികത്തിയതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് തുടര്‍ച്ചയായി നല്‍കിയ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അദേഹം രാജിവെച്ചത്. ഫോൺ വിവാദത്തിൽ എകെ ശശീന്ദ്രൻ രാജിവെച്ചതിനു പിന്നാലെയാണ് തോമസ് ചാണ്ടി ഗതാഗത മന്ത്രിയായി ചുമതലയേറ്റത്.

എന്നാൽ‌ മന്ത്രിയായി നാളുകൾക്ക് ശേഷം തോമസ് ചാണ്ടി കായൽ കയ്യേറിയെന്ന വാർത്ത ആലപ്പുഴ റിപ്പോർട്ടർ ടിവി പ്രസാദാണ് പുറത്തു കൊണ്ടുവന്നത്. തുടർന്ന് വാർത്തകളുടെ പരമ്പര തന്നെ ഏഷ്യാനെറ്റ് പുറത്ത് വിട്ടിരുന്നു. വാർത്തകളിലെല്ലാം ദേശീയ പാർട്ടിയായ എൻസിപിയെ അപമാനിക്കുന്നുണ്ടെന്നാണ് പരാതിക്കാരന്റം വാദം.

English summary
Court notice against Asianet News

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്