180 രാജ്യങ്ങളിലെ മൊബൈൽ റീച്ചാർജ് കാർഡുകൾ ഉപയോഗിച്ച് നിർമ്മിച്ച അത്തപ്പൂക്കളം
തിരുവനന്തപുരം: മൊബൈൽ റീച്ചാർജ് കാർഡുകൾ ഉപയോഗിച്ച് പൂക്കളമൊരുക്കുന്ന ഒരു തിരുവനന്തപുരം സ്വദേശിയെ പരിചയപ്പെടാം ഇനി. കുന്നുകുഴി സ്വദേശിയായ വിൻസെൻ്റ് ഗോമസാണ് 180 ഓളം രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച മൊബൈൽ റീചാർജ് കാർഡുകൾ കൊണ്ട് അത്തപ്പൂക്കളം ഒരുക്കുന്നത്.അത്തം മുതൽ തിരുവോണം വരെയും ഇദ്ദേഹത്തിൻ്റെ വീട്ടിൽ പൂക്കളമൊരുങ്ങി. മൊബൈൽ ഫോണിൻ്റെ തുടക്കത്തിൽ ലഭ്യമായിരുന്ന ബിപിഎൽ കാർഡ് മുതൽ ആഫ്രിക്കയിൽ നിന്നുള്ള ലൈക്കാട്ടിൽ കാർഡ് വരെ വിൻസൻ്റ് തയ്യാറാക്കുന്ന അത്തപ്പൂക്കളത്തിൽ കാണാം.
ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

മൊബൈൽ റീചാർജ് കാർഡുകൾ കൊണ്ട് അത്തപ്പൂക്കളമിടുകയാണ് തിരുവനന്തപുരം കുന്നുകുഴി സ്വദേശി വിൻസെൻ്റ് ഗോമസ്.ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ തരംഗത്തിന്റെ തുടക്കമായ ബിപിഎല്‍ കാര്‍ഡ് മുതല്‍ ആഫ്രിക്കയിലെ ലൈക്കാട്ടില്‍ വരെയുണ്ട് ഈ അത്തപ്പൂക്കളത്തില്‍.

സാധാരണ ഓണത്തിന് ആളുകൾ നാട്ടുപൂക്കളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന പൂവിപണികളിൽ വിൽക്കുന്ന പൂക്കളും കൊണ്ട് പൂക്കളമിടുമ്പോൾ ശ്രദ്ധേയമാവുകയാണ് ഈ പൂക്കളം.180 ഓളം രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച റീചാര്‍ജ് കാര്‍ഡുകളാണ് വിന്‍സന്റിന്റെ ശേഖരത്തിലുള്ളത് എന്നതാണ് അപൂർവ്വ വ്യത്യസ്തത.

1986 മുതലാണ് പ്രവാസിയായ വിന്‍സന്റ് റീചാര്‍ജ് കാര്‍ഡുകള്‍ ശേഖരിച്ചു തുടങ്ങിയത്. വിദേശ രാജ്യങ്ങളിലെ കാര്‍ഡുകളായിരുന്നു ആദ്യഘട്ടത്തില്‍ ശേഖരിച്ചത്. പിന്നീട് ആഫ്രിക്കയിലേയും യൂറോപ്പിലെയും കാര്‍ഡുകള്‍ വരെ ശേഖരത്തിലെത്തി. അങ്ങനെ നിരവധി രാജ്യങ്ങളിലെ മൊബൈൽ റീചാർജ് കാർഡുകൾ ശേഖരിച്ച് ഇക്കുറി കാർഡുകൾ കൊണ്ട് അത്തപ്പൂക്കളം തീർക്കുകയായിരുന്നു. വാർത്തകളിൽ ഇടം പിടിച്ചതോടെ വിൻസെൻ്റിൻ്റെ പൂക്കളം ജനശ്രദ്ധ നേടുകയായിരുന്നു.

180 ഓളം രാജ്യങ്ങളുടെ കാർഡുകളാണ് നിലവിൽ ഇദ്ദേഹത്തിൻ്റെ പക്കലുള്ളത്. ഏകദേശം മൊബൈൽ റീചാർജ് കാർഡുകളെല്ലാം കൂടിയൊരു ഇരുന്നൂറ് കിലോ തൂക്കമെങ്കിലും വരും. 20 മുതൽ 50 ഉം 100 ഡോളർ കൊടുത്തു പോലും കാർഡുകൾ വാങ്ങിയെന്നും വിൻസെൻ്റ് പറയുന്നു.

വിൻസൻറ് ആള് ചില്ലറക്കാരനല്ല. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഉൾപ്പെടെ നിരവധി അഭിമാന നേട്ടങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.തൃശ്ശൂര്‍ പൂരത്തിനും, തിരുവനന്തപുരം കനകക്കുന്നിലും തൻ്റെ അപൂർവ ശേഖരം പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് വിൻസെൻ്റ് പറയുന്നു.ഈ കാര്‍ഡുകളെല്ലാം ചേർത്ത് ഒരു മ്യൂസിയമായി സൂക്ഷിക്കാനും വിന്‍സന്റ് ഗോമസിന് പദ്ധതിയുണ്ട്.

വിദേശത്ത് തൻ്റെ കാർഡുകൾ പ്രദർശിപ്പിക്കണമെന്നുള്ളണ് ഇനിയുള്ള ഇദ്ദേഹത്തിൻ്റെ ഏക ആഗ്രഹം. ഏതായാലും ആഗ്രഹവും സഫലമാകട്ടെയെന്ന് നമുക്കും ആശിക്കാം. ഇത്തരത്തിൽ കാർഡുകളിൽ വ്യത്യസ്തത തീർത്ത് അത്തപ്പൂക്കളമിടുന്ന ഇദ്ദേഹത്തിൻ്റെ സൃഷ്ടികൾ വിദേശ രാജ്യങ്ങളിൽ ഒരു പ്രദർശനത്തിനായി അവസരം ലഭിച്ചാൽ മികച്ച കൈയ്യടി നേടുമെന്നുറപ്പാണ്.
Recommended Video
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications