കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാതനകള്‍ക്ക് അറുതി; അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

  • By Desk
Google Oneindia Malayalam News

ദുബായ്: അറ്റലസ് ജ്വല്ലറി ഉടമ എം.എം രാമചന്ദ്രന്‍ ദുബായില്‍ ജയില്‍ മോചിതനായി. 2015 ഓഗസ്റ്റില്‍ ദുബായ് പോലീസ് അറസ്റ്റു ചെയ്ത് രാമചന്ദ്രനെ കോടതി ജയില്‍ ശിക്ഷക്ക് വിധിച്ചതിനേ തുടര്‍ന്ന് തടവില്‍ കഴിയുകയായിരുന്നു അദ്ദേഹം. 1000 കോടി രൂപയുടെ വായ്പാ കേസ് വരുത്തിയെന്നായിരുന്നു പ്രമുഖ മലയാളി വ്യവസായിയും അറ്റല്‌സ് ജ്വല്ലറി സ്ഥാപകനുമായ രാമചന്ദ്രനെതിരേയുള്ള കേസ്.

മൂന്ന് വര്‍ഷത്തേക്കായിരുന്നു ദുബായ് കോടതി ജയില്‍ ശിക്ഷ വിധിച്ചത്. 22 ബാങ്കുകളുടെ കേസ് ഒത്തുതീര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേസ് നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് എപ്പോള്‍ തിരിച്ചു വരാനാകും എന്നതിനെക്കുറിച്ച് ഇപ്പോള്‍ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കേസ് നടപടികള്‍ പൂര്‍ത്തിയാവുന്നത് വരെ അദ്ദേഹത്തിന് ദുബായില്‍ തുടരേണ്ടി വരും

കേന്ദ്രത്തിന്റെ ഇടപെടല്‍

കേന്ദ്രത്തിന്റെ ഇടപെടല്‍

ദീര്‍ഘനാളായി ദുബായി ജയിലില്‍ കഴിയുന്ന അറ്റലസ് രാമചന്ദ്രന്റെ മോചനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശ്രമം നടപടികള്‍ ഉര്‍ജ്ജിതമാക്കിയിരുന്നു. ഇടപെടല്‍ ആവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന സര്‍ക്കാറും അദ്ദേഹത്തിന്റെ കുടുംബവും കേന്ദ്രത്തിന് കത്ത് അയച്ചിരിന്നു. സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഒരു തുറന്ന കത്ത് രാമചന്ദ്രന്റെ ഭാര്യ കേന്ദ്രസര്‍ക്കാറിന് കൈമാറിയിരുന്നു.

ആയിരം കോടി കടം

ആയിരം കോടി കടം

22 ബാങ്കുകളുമായാണ് അറ്റലസ് രാമചന്ദ്രന് ദുബായിയില്‍ കേസുണ്ടായിരുന്നത്. ഇത്രയും ബാങ്കുകളില്‍ നിന്നായി എടുത്ത വായപയില്‍ മുടങ്ങിയത് ഏകദേശം ആയിരം കോടി രൂപയായിരുന്നു. വായ്പാ തിരിച്ചറിവ് മുടങ്ങിയതിനേത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ കേസിലാണ് അറ്റലസ് രാമചന്ദ്രന്‍ ജയിലിലാവുന്നത്.

അറസ്റ്റ് 2015 ല്‍

അറസ്റ്റ് 2015 ല്‍

തിരിച്ചടവ് മുടങ്ങിയതിനേത്തുടര്‍ന്ന് ബാങ്കുകള്‍ കൊടുത്ത കേസില്‍ രാമചന്ദ്രന്‍ അറസ്റ്റിലാവുന്നത് 2015 ഓഗസ്റ്റിലായിരുന്നു. 3.4കോടിയുടെ ചെക്കുകള്‍ മടങ്ങിയ കേസിലായിരുന്നു അറസ്റ്റ്. ആ വര്‍ഷം നവംബറില്‍ സാമ്പത്തിക കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി അറ്റ്‌ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു

45 ജ്വല്ലറികള്‍

45 ജ്വല്ലറികള്‍

കേരളത്തിലും വിദേശരാജ്യങ്ങളിലുമായി നാല്‍പ്പത്തി അഞ്ചോളം ജ്വല്ലറികളാണ് അറ്റ്‌ലസ് ഗ്രൂപ്പിന് ഉണ്ടായിരുന്നത്. വിദേശ രാജ്യങ്ങളിലടക്കം പടര്‍ന്നു പന്തലിച്ച വ്യവസായമായിരുന്നു അറ്റലസ് ഗ്രൂപ്പിന്റേത്. ആശുപത്രി, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ രാജ്യത്തും വിദേശത്തും കമ്പനി നിക്ഷേപം നടത്തിയിരുന്നു.

സാംസ്‌കാരിക പ്രവര്‍ത്തകന്‍

സാംസ്‌കാരിക പ്രവര്‍ത്തകന്‍

ഒരു ബിസിനസ്സുകാരന്‍ എന്നതിനപ്പുറത്തേക്ക് ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍ നായര്‍ വൈശാലി ഉള്‍പ്പെടെ ഒരുപിടി നല്ല സിനിമകളുടെ നിര്‍മാതാവായിരുന്നു. നടനായും അദ്ദേഹം വെള്ളിത്തിരയില്‍ എത്തി. ,വൈശാലി, വസുന്ധര,ധനം, സുകൃതം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച അദ്ദേഹം യൂത്ത് ഫെസ്റ്റിവല്‍, അറമ്പിക്കഥ, 2 ഹരിഹര്‍ നഗര്‍, ബാല്യകാല സഖി തുടങ്ങിയ ഒന്‍പതോളം ചിത്രങ്ങളിലും അഭിനയിച്ചു. 2010 ല്‍ ഹോളിഡേയ്‌സ് എന്ന് ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.

തുടക്കം കുവൈത്തില്‍

തുടക്കം കുവൈത്തില്‍

കുവൈത്തില്‍ ഒരു സാധാരണ ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍ നായരുടെ തുടക്കം. പലരില്‍ നിന്നായി ഓഹരി സമാഹരിച്ച് കുവൈത്തില്‍ തുടങ്ങിയ ജ്വല്ലറിയില്‍ നിന്നാണ് അദ്ദേഹം വളര്‍ന്നത്. കുവൈത്തിലാണ് ആദ്യ ജ്വല്ലറി തുടങ്ങിയതെങ്കിലും പിന്നീട് വ്യാപാര ശൃംഘല യുഎഇയിലേക്ക് വ്യാപിപ്പിച്ചു. 1980 കളോടെ ആയിരുന്നു ഇത്. പിന്നീട് ഗള്‍ഫ് രാജ്യങ്ങളില്ലെല്ലാം അറ്റ്ലസ് ജ്വല്ലറി വ്യാപിച്ചു.

സഹായി

സഹായി

പ്രവാസികള്‍ക്ക് ഏറെ സഹായങ്ങള്‍ ചെയ്യുമായിരുന്ന അറ്റലസ് രാമചന്ദ്രന്‍ അവര്‍ക്കിടയിലും ഏറെ പ്രിയങ്കരനായിരുന്നു
അറ്റ്ലസ് ഹെല്‍ത്ത് കെയര്‍ എന്ന പേരില്‍ തുടങ്ങിയ ആശുപത്രി യുഎഇയിലെ പ്രവാസികള്‍ക്ക് എന്നും ആശ്വാസമായിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടത്തിയ നിക്ഷേപങ്ങളാണ് അദ്ദേഹത്തെ വന്‍ പ്രതിസന്ധിയിലേക്ക് എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
atlas ramachandran released from dubai jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X