• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഓട്ടോ ചാര്‍ജ് കൂടും; സമരം പിന്‍വലിച്ച് തൊഴിലാളി സംഘടനകള്‍... സമരം തുടരുമെന്ന് ബിഎംഎസ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് കൂടും. ഗതാഗത മന്ത്രി ആന്റണി രാജു ഇതുസംബന്ധിച്ച് സൂചന നല്‍കി. തൊട്ടുപിന്നാലെ സമരം പിന്‍വലിച്ച് തൊഴിലാളി സംഘടനകള്‍. എന്നാല്‍ നേരത്തെ തീരുമാനിച്ച സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് അറിയിച്ചു. ബസ് യാത്രാ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഓട്ടോ-ടാക്‌സി നിരക്കും വര്‍ധിപ്പിക്കാന്‍ പോകുന്നത്.

ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ഉറപ്പിച്ച് പറഞ്ഞിട്ടില്ല. എന്നാല്‍ നിരക്ക് വര്‍ധന ന്യായമായ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. എത്ര അളവില്‍ വര്‍ധിപ്പിക്കണമെന്ന് പഠിക്കുന്നതിന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലയപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. മന്ത്രിയുമായി തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. മന്ത്രിയുടെ പ്രതികരണത്തില്‍ അവര്‍ തൃപ്തരാണ്. തുടര്‍ന്നാണ് ഇന്ന് രാത്രി മുതല്‍ പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്മാറാന്‍ സംയുക്ത തൊഴിലാളി യൂണിയന്‍ തീരുമാനിച്ചത്.

അതേസമയം, പണിമുടക്കില്‍ മാറ്റമില്ലെന്ന് ബിഎംഎസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യം പരിഗണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സമരം തുടരുന്നത്. വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ സമരം തുടരുമെന്ന് ബിഎംഎസ് അറിയിച്ചു. അതേസമയം, ഇന്ധന നികുതി കുറയ്ക്കണമെന്ന വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇന്ധന നികുതി സംസ്ഥാനം വര്‍ധിപ്പിച്ചിട്ടില്ല. കേന്ദ്രമാണ് വര്‍ധിപ്പിച്ചത്. കേന്ദ്രം നേരിയ കുറവ് അടുത്തിടെ വരുത്തിയിരുന്നു. ആനുപാതികമായ കുറവ് സംസ്ഥാന നികുതിയിലുമുണ്ടാകും. സംസ്ഥാനം നികുതി വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ കുറയ്‌ക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

ആക്രമിക്കപ്പെട്ട നടി സുഹൃത്താണ്, ഒരു ബില്‍ഡിങില്‍ താമസിച്ചവരാണ്; പക്ഷേ... വിജയ് ബാബു പറയുന്നുആക്രമിക്കപ്പെട്ട നടി സുഹൃത്താണ്, ഒരു ബില്‍ഡിങില്‍ താമസിച്ചവരാണ്; പക്ഷേ... വിജയ് ബാബു പറയുന്നു

ഇന്ധന വില വര്‍ധന, സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില, അറ്റക്കുറ്റ പണികളുടെ നിരക്ക് എന്നിവയെല്ലാം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം. തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് പറഞ്ഞ മന്ത്രി കള്ള ടാക്‌സികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വ്യക്തമാക്കി. കള്ള ടാക്‌സി ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നിയമ ഭേദഗതി ആലോചിക്കും. ഇ-ഓട്ടോയ്ക്ക് പെര്‍മിറ്റ് നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

നിമിഷ പ്രിയ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുമോ? അന്തിമ വിധി ജനുവരി 3ന്, ആ കേസ് ഇങ്ങനെനിമിഷ പ്രിയ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുമോ? അന്തിമ വിധി ജനുവരി 3ന്, ആ കേസ് ഇങ്ങനെ

2018ലാണ് ഏറ്റവും ഒടുവില്‍ ടാക്‌സി നിരക്ക് ഉയര്‍ത്തിയത്. നിലവിലുള്ള ചാര്‍ജിനേക്കാള്‍ അഞ്ചു രൂപ കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അതേസമയം, ബസ്, ഓട്ടോ-ടാക്‌സി നിരക്കുകളെല്ലാം കൂടുന്നത് ജനങ്ങള്‍ക്ക് വലിയ പ്രയാസമുണ്ടാകും. നിരക്ക് ഉയര്‍ത്തുക എന്ന പോംവഴി മാത്രമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത് എന്നാണ് വിവരം. ബദല്‍ സംവിധാനം കാണാന്‍ സര്‍ക്കാര്‍ ത്വരിത നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

cmsvideo
  Night curfew issued in Kerala | Oneindia Malayalam
  English summary
  Auto-Taxi Rate Will Increase; Union Strike Called Off, BMS Says Will Continue Protest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion