യൂബര്‍ ടാക്‌സി;ഓട്ടോ-ടാക്സി തൊഴിലാളികൾ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി

  • Posted By:
Subscribe to Oneindia Malayalam

വടകര: വടകര റെയില്‍വേ സ്റ്റേഷനില്‍ യൂബര്‍ ടാക്‌സിക്കു ബൂത്ത് അനുവദിച്ചതിനെതിരേ ടാക്‌സി-ഓട്ടോതൊഴിലാളികള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

കോഴിക്കോട് ജില്ലയുടെ കലാകിരീടത്തിന് 75 പോയിന്റുകൾ സംഭാവന നല്‍കിയ മേമുണ്ടയുടെ കലാപ്രതിഭകൾക്ക് സ്വീകരണം നൽകി

കേന്ദ്രം നടപ്പാക്കിയ മോട്ടോര്‍ വാഹന ഭേദഗതിയും യൂബര്‍ ഉള്‍പെടെയുള്ള കമ്പനികള്‍ക്ക് ബൂത്ത് അനുവദിക്കുന്നതും സാധാരണക്കാരായ മോട്ടോര്‍ തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംയുക്ത സംഘടനകള്‍ സമരം നടത്തിയത്. രാവിലെ മുതല്‍ ഉച്ചവരെ പണിമുടക്കി യാണ് തൊഴിലാളികൾ റെയില്‍വെ സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തിയത്. .

marchh

നിരവധി തൊഴിലാളികള്‍ അണിനിരന്ന മാര്‍ച്ച് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് പോലീസ് തടഞ്ഞു. സിഐടിയു നേതാവ് കെ വി രാമചന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു. അഡ്വ.ഇ.നാരായണന്‍നായര്‍ അധ്യക്ഷത വഹിച്ചു. വി ആര്‍ രമേശ്, എം ബാലകൃഷ്ണന്‍, ഇ ടി കെ.ഇബ്രാഹിം, വിനോദ് ചെറിയത്ത്, സജിത്ത് കല്ലിടുക്കില്‍ എിവര്‍ പ്രസംഗിച്ചു. വേണു കക്കട്ടില്‍ സ്വാഗതവും പി എം വേലായുധന്‍ നന്ദിയും പറഞ്ഞു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
auto-taxi workers marched to railway station

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്