ബെംഗളൂരുവിൽ പെയ്ഡ് എഐ പാർക്കിംഗ് സംവിധാനം വരുന്നു; നടപ്പിലാക്കുന്നത് ഇവിടങ്ങളിൽ
സകല മേഖലകളിലും എഐയുടെ ആധിപത്യമാണ്. ഇപ്പോഴിതാ എഐ ഉപയോഗിച്ച് പാർക്കിംഗ് നടപ്പിലാക്കാനുള്ള നീക്കത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ബെംഗളൂരു സിവിക് അതോറിറ്റി. എന്നാൽ നീക്കത്തിനെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്.
ജയനഗർ, എച്ച്എസ്ആർ ലേഔട്ട്, കുബ്ബൺ പാർക്ക്, കോറമംഗല എന്നിവിടങ്ങളിലാണ് എഐ പാർക്കിംഗ് നടപ്പാക്കാൻ ആലോചിക്കുന്നത്. പാർക്കിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ആപ്പ് വഴിയായിരിക്കും പാർക്കിംഗ് നിയന്ത്രിക്കുക. വാഹനമോടിക്കുന്നവർ മൊബൈൽ ആപ്ലിക്കേഷൻ വഴി തിരിച്ചറിയുന്ന നിശ്ചിത സ്ലോട്ടുകളിൽ തന്നെ പാർക്ക് ചെയ്യണം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴി തത്സമയ നിരീക്ഷണം സാധ്യമാകുന്ന തരത്തിലായിരുന്നു ഈ സംവിധാനം പ്രവർത്തിക്കുക.

ഇനി പാർക്കിംഗ് ഇല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടിക്കും സംവിധാനം ഉണ്ടാകും. ആപ്പ് വഴി ടോവിംഗ് ഉദ്യോഗസ്ഥർക്ക് അലേർട്ടുകൾ നൽകി പിഴ ചുമത്തുകയാണ് ചെയ്യുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. . ചെന്നൈ ആസ്ഥാനമായ ഒരു സ്വകാര്യ സ്ഥാപനമായിരിക്കും ചുമതല. പാർക്കിംഗ് സ്ഥലങ്ങൾ മാപ്പ് ചെയ്യുക, പേയ്മെൻ്റ് സംവിധാനങ്ങൾ സംയോജിപ്പിക്കുക, നിയമലംഘനങ്ങൾ നടപ്പാക്കുക എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കമ്പനി നിയന്ത്രിക്കും. 'സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായൊരു ഇടപെടലാണ് ഉണ്ടാകുക. സ്ട്രീറ്റ് പാർക്കിംഗിൽ അച്ചടക്കം കൊണ്ടുവരാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. എഐ വഴി നിയമലംഘനങ്ങൾ തത്സമയം നിരീക്ഷിക്കാനും മാനുഷിക ഇടപെടലുകളില്ലാതെ ഇക്കാര്യങ്ങളെല്ലാം ഉറപ്പാക്കാനും കഴിയും',ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയെ ഉദ്ധരിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറഞ്ഞു.
നിർദ്ദേശിക്കപ്പെട്ട മോഡൽ പ്രകാരം, ഇരുചക്രവാഹനങ്ങൾക്ക് മണിക്കൂറിന് 30 രൂപയും കാറുകൾക്ക് 50 രൂപയുമായിരിക്കും പാർക്കിംഗ് ഫീസ്. ക്യുആർ കോഡുകളും മൊബൈൽ ആപ്ലിക്കേഷനുകളും വഴിയായിരിക്കും പേയ്മെൻ്റ് നടപ്പാക്കുക. "പരിമിതമായ റോഡ് സ്ഥലം കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ലോകമെമ്പാടുമുള്ള നഗരങ്ങൾ ചിട്ടയായ പെയ്ഡ് പാർക്കിംഗ് സ്വീകരിച്ചിട്ടുണ്ട്. ഒരു പ്രമുഖ ഐടി നഗരമെന്ന നിലയിൽ ബെംഗളൂരുവും ആ ദിശയിലേക്ക് നീങ്ങണം," ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
എന്നാൽ ഈ പദ്ധതിക്കെതിരെ വിമർശനങ്ങൾ ശക്തമാണ്. റെസിഡൻഷ്യൽ സ്ട്രീറ്റുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് വിമർശനം ഉയരുന്നത്. ഇത് പൊതുജന പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ട്രോഫിക് പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നുണ്ട്. റെസിഡൻഷ്യൽ പ്രദേശങ്ങളിൽ, ഒരു സൂക്ഷ്മമായ സമീപനം ഇക്കാര്യത്തിൽ ആവശ്യമാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
-
ബെംഗളൂരുവിൽ യാത്ര ചെയ്യാൻ ഇനി ചിലവേറും; നാളെ മുതൽ പുതുക്കിയ ടോൾ നിരക്ക്, പണി ബസ് യാത്രക്കാർക്കും! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ












Click it and Unblock the Notifications