• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജു രാധാകൃഷ്ണന്‍ സ്വന്തം ജീവിതം നോവലാക്കുന്നു

  • By Aswathi

കൊല്ലം: മലയാളത്തിലെന്നല്ല, പേരെടുത്ത മിക്ക എഴുത്തുകാരുടെയും കഴിവ് പുറത്ത് വന്നത് തടവറയില്‍ നിന്നാണ്. ജയിലിനുള്ളിലെ ഏകാന്ത തടവ് വാസത്തിനിടയില്‍ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ കഥയും കവിതയും നോവലും എഴുതി പ്രശസ്തരായവര്‍ ചരിത്രത്തില്‍ ഒത്തിരിയാണ്. ആ വഴിക്ക് നീങ്ങുകയാണ് സോളാര്‍ കേസിലെയും ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസിലെയും പ്രതിയായി അകത്ത് കഴിയുന്ന ബിജു രാധാകൃഷ്ണ്‍.

കേരള കൗമുദിയാണ് വാര്‍ത്ത പുറത്തു വിട്ടത്. 'പുനര്‍ജന്മം കൊതിക്കുന്ന പൂക്കള്‍' എന്നണത്രെ നോവലിന്റെ പേര്. സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നാണ് ബിജു കഥയ്ക്കുള്ള സാരാശം കണ്ടെത്തുന്നത്. ആത്മകഥാംശമുള്ള നോവല്‍. മുകുന്ദന്‍ എന്ന നോവലിസ്റ്റും രണ്ടാം ഭാര്യയായ യമുനയും മക്കളായ അമ്മുവും സരയുവുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ആദ്യഭാര്യയെ കൊന്ന് ജയലില്‍ കഴിയുന്ന മുകുന്ദന് മക്കള്‍ക്കൊപ്പം സ്വപ്‌നകണ്ട ലോകം നഷ്ടമാകുന്നു. തുടര്‍ന്നങ്ങോട്ട് ഭാവനയാണ്.

കഴിഞ്ഞ ദിവസമാണ് രശ്മി വധക്കേസില്‍ ബിജുവിനെ കോടതി ശിക്ഷിച്ചതെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് തെന്ന ബിജുവിന്റെ നോവലില്‍ മുകുന്ദന് ശിക്ഷ കിട്ടിക്കഴിഞ്ഞിരുന്നത്രെ. മുകുന്ദന്‍ ജയില്‍വാസം അനുഭവിക്കവെ യമുന കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തുന്നു. മുകുന്ദന്‍ ജയിലില്‍ ആ നോവല്‍ പൂര്‍ത്തിയാക്കുന്നു. വര്‍ഷങ്ങള്‍ പോകെ ആ നോവല്‍ മകള്‍ക്ക് പാഠ്യവിഷയമാകുന്നതാണ് അമ്പത് പേജോളം എഴുതി തീര്‍ത്ത പുസ്തകത്തിന്റെ പ്രമേയം.

പക്ഷെ ബിജുവിന്റെ നോവല്‍ പുറം ലോകം കണണമെങ്കില്‍ ഇത്തിരി കടമ്പകള്‍ കടക്കണം. ആത്മകഥാംശമുള്ള നോവലായതുകൊണ്ട് തന്നെ സോളാര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും ചില രാഷ്ട്രീയ വിഷയങ്ങളും നോവലില്‍ പരമാര്‍ശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നോവലിന്റെ കൈഎഴുത്ത് പ്രതി അഭിഭാഷകന് നല്‍കി പ്രസിദ്ധീകരിക്കാനുള്ള ബിജുവിന്റെ ആദ്യം ശ്രമിത്തിന് ജയില്‍ അധികൃതര്‍ എതിരാണ്.

ഇനി കോടതിയുടെ അനുമതിയോടെ നോവല്‍ പ്രസിദ്ധീകരിക്കുന്നതിന് വേണ്ടി ബിജു ജയില്‍ സൂപ്രണ്ട് മുഖാന്തരം ജയില്‍ അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. എന്തായാലും ബിജു തന്റെ ജീവിതം പുസ്തകമാക്കി. പക്ഷെ കഴിഞ്ഞ ദിവസം രശ്മി വധക്കേസിലെ ചില സുപ്രധാനനീക്കങ്ങള്‍ ഉള്‍പ്പെടുത്തി നോവലില്‍ ചെറിയചില തിരുത്തലുകള്‍ വരുത്തേ്ണ്ടതുണ്ട്. അതിന് വേണ്ടി കഴിഞ്ഞ ദിവസം എറണാകുളം കക്കനാട് ജയിലിലായിരുന്ന ബിജു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് പോകുമ്പോള്‍ നോവലും കൊണ്ട് പോയിട്ടുണ്ട്.

English summary
Solar scam and Rashmi murder case accused Biju Radhakrishnan writing a novel based on his life named Punarjanmam Kothikkunna Pookkal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more