കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമോ?

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമോ?

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പുകേസില്‍ ഒടുവില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഭീഷണിയാകുക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്. എംഎല്‍എമാരും എംപിയും കോണ്‍ഗ്രസ് നേതാക്കളുമെല്ലാം ആരോപണ വിധേയരായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് സോളാര്‍ തട്ടിപ്പിന്റെ ആസ്ഥാനമായതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ അന്വേഷണ പരിധിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഇത് പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് വ്യക്തമായി അറിയാമായിരുന്നെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സോളാറില്‍ ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിയ വാദങ്ങളെല്ലാം പിന്നീട് തകര്‍ന്നുവീണിരുന്നു.

oommen-chandy-12-1481527893-27-1506486361.jpg -Properties

അറുപതുകളില്‍ കെ.എസ്.യു. പ്രവര്‍ത്തകനായിരുന്ന കാലം തൊട്ട് ഉമ്മന്‍ ചാണ്ടി തന്നെ വളര്‍ത്തിയെടുത്ത സ്വന്തം പ്രതിച്ഛായയാണ് സോളാറില്‍ കുടുങ്ങിക്കിടക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റും ഇത് ഏറെ ചര്‍ച്ചയാകുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഉമ്മന്‍ ചാണ്ടിയെ ഒതുക്കാന്‍ ചെന്നിത്തല ഗ്രൂപ്പ് സോളാര്‍ ആയുധമാക്കുമെന്ന ആശങ്കയും പ്രവര്‍ത്തകര്‍ക്കുണ്ട്.

നിലവില്‍ സ്ഥാനങ്ങളൊന്നുമില്ലെങ്കിലും സ്ഥാനം ഏറ്റെടുക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിക്ക് സോളാര്‍ റിപ്പോര്‍ട്ട് തടസമാകും. കെപിസിസി പ്രസിഡന്റാകാനുള്ള സാധ്യതയും ഇതോടെ മങ്ങുകയാണ്. റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചാല്‍ കാലങ്ങളോളം സോളാര്‍ തട്ടിപ്പ് കേരള രാഷ്ട്രീയത്തില്‍ വിവാദമായി നിലനില്‍ക്കുകയും ചെയ്യും. തട്ടിപ്പുകാരുമായി അടുപ്പമുള്ള സഹപ്രവര്‍ത്തകരെ അമിതമായി വിശ്വസിച്ചതും അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചതുമാണ് ഉമ്മന്‍ ചാണ്ടിക്ക് വിനയായതെന്നാണ് വിലയിരലുത്തല്‍. വേങ്ങര ഉപതെരഞ്ഞെടുപ്പു മുതല്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇടതുപക്ഷം രാഷ്ട്രീയ ആയുധമാക്കുമെന്നുറപ്പാണ്.

English summary
Biju, Saritha misused Chandy's office: solar probe report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X