സിപിഎമ്മിന്‍റെ നിലപാട് വ്യക്തമാക്കേണ്ടത് പാര്‍ട്ടി സെക്രട്ടറി, മണിയെ വിമര്‍ശിച്ച് ബിനോയ് വിശ്വം

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം : അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം. സിപിഎമ്മിന്‍റെ നിലപാട് വ്യക്തമാക്കേണ്ടത് കോടിയേരി ബാലകൃഷ്ണനാണ്. സംസ്ഥാന സെക്രട്ടറിയാണ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കേണ്ടതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയും മണിയും പരസ്പരം പിന്തുണയ്ക്കുന്നത് വിരോധാഭാസമാണ്. അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനാവില്ലെന്ന് വിഎസ് അച്യുതാനന്ദനും വ്യക്തമാക്കിയിരുന്നു. പദ്ധതി നടപ്പാക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്നും ഏകപക്ഷീയമായി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും വിഎസ് അറിയിച്ചിരുന്നു. പദ്ധതി ആരംഭിച്ചുവെന്ന മട്ടില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും വിഎസ് അറിയിച്ചിരുന്നു.

Athirappilly

പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുത മന്ത്രി വ്യക്തമാക്കിയിരുന്നു. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതല്ല. വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരുന്നതിനിടയില്‍ മാത്രമാണ് ചിലര്‍ പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എല്ലാവരും യോജിച്ച് സമവായമുണ്ടായാല്‍ പദ്ധതിയുമായി മുന്നോട്ട് പോകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനോട് പൂര്‍ണ യോജിപ്പെന്നും മന്ത്രി മണി അറിയിച്ചിരുന്നു.

English summary
Binoy Viswam against MM Mani on Athirappilly project.
Please Wait while comments are loading...