കാത്തിരിപ്പിന് വിരാമം, മമ്പുറം മഖാമിലേക്ക് 21കോടി ചെലവില്‍ നിര്‍മിച്ച പുതിയ പാലം ഉദ്ഘാടനം ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: നിര്‍മ്മാണം പൂര്‍ത്തിയായ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിലേക്കുള്ള പുതിയ പാലം ഉദ്ഘാടനം ചെയ്തു. ഇന്ന്(തിങ്കള്‍) രാവിലെ ഒമ്പതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് പാലം നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തത്.

മമ്പുറത്തെ തിരൂരങ്ങാടി വലിയ ജുമാമസ്ജിദ് പരിസരത്ത് നടന്ന പരിപാടിയില്‍ മന്ത്രി കെ.ടി.ജലീല്‍, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥികളായി. എം.എല്‍.എ മാരായ പി.കെ അബ്ദുറബ്ബ്, അഡ്വ.കെ.എന്‍.എ ഖാദര്‍ തൂടങ്ങിയവര്‍ സംബന്ധിച്ചു.

palam

ഇന്ന് ഉദ്ഘാടനം ചെയ്ത മമ്പുറം പുതിയ പാലം.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു മമ്പുറം പാലം. ഏറെ തടസ്സങ്ങള്‍ നിറഞ്ഞ നിര്‍മാണം വേഗത്തിലാക്കിയതും തടസ്സം നീക്കിയതും യുഡിഎഫ് സര്‍ക്കാരിന്റെയും സ്ഥലം എംഎല്‍എ ആയിരുന്ന പികെ കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടലാണ്. 2014 സെപ്റ്റംബറില്‍ പികെ കുഞ്ഞാലിക്കുട്ടിയാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. 21കോടി ചെലവിലാണ് പാലം നിര്‍മിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തിയായിരുന്നു നിര്‍മാണം. 250 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിച്ചിട്ടുള്ളത്. ഇരു കരകളും തമ്മില്‍ 18 മീറ്റര്‍ ഉയരവ്യത്യാസമുണ്ട്. ഉയരവ്യത്യാസം പാലം നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചപ്പോള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി നിര്‍മാണം വേഗത്തിലാക്കിയതും പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു.

mamburam

മമ്പുറം പുതിയ പാലം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം പരപ്പനങ്ങാടി റോഡിനേയും മമ്പുറം മഖാമിലൂടെ ദേശീയ പാത 17 നേയും ബന്ധിപ്പിച്ച് കടലുണ്ടി പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന മമ്പുറം പാലം യാഥാര്‍ഥ്യമായതോടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി. ഇന്ത്യയിലെ തന്നെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാമിലെത്തുന്ന വിശ്വാസികള്‍ക്കാണ് പാലത്തിന്റെ ഗുണം ഏറെ ലഭിക്കുക. ഒരേ സമയം ഒരു വാഹനത്തിന് മാത്രം കടന്ന് പോകാന്‍ കഴിയുമായിരുന്ന ചെറിയ പാലമായിരുന്നു മമ്പുറം മഖാമിലേക്ക് ഇതുവരെ ആശ്രയിച്ചിരുന്നത്. പഴയ പാലത്തിലെ ഗതാഗതക്കുരുക്ക് പലപ്പോഴും മലപ്പുറം - പരപ്പനങ്ങാടി റോഡിലെ വാഹന ഗതാഗതത്തെയും ബാധിച്ചിരുന്നു.

ഭാര്യയാണെന്ന അഭിഭാഷകന്റെ അവകാശവാദം: പള്ളിക്കര സ്വദേശിനി ഹൈക്കോടതിയില്‍ ഹാജരായി

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Bridge inauguration in mamburam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്