കോഴിക്കോട് എൻഐടി ഹോസ്റ്റലിൽ ഒന്നാം വർഷ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ!റാഗിങ് കാരണമെന്ന് സംശയം...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോഴിക്കോട്: ചാത്തമംഗലം എൻഐടിയിലെ ഒന്നാം വർഷ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം വർഷ ബിടെക്ക് പ്രൊഡക്ഷൻ എൻജിനീയറിങ് വിദ്യാർത്ഥിയും ആന്ധ്രാപ്രദേശ് സ്വദേശിയുമായ ഗൊല്ല രാമകൃഷ്ണ പ്രസാദിനെ(17)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉഴവൂരിന്റെ മൃതദേഹം കാണാനും ചാണ്ടി വന്നില്ല,കോടീശ്വരനായ മന്ത്രി എവിടെപ്പോയി?എൻസിപിയിൽ കൂട്ടത്തല്ല്

തിരുവനന്തപുരത്ത് പട്ടാളമിറങ്ങും?ഒന്നും പൊറുക്കാനാകില്ലെന്ന് കുമ്മനം, എല്ലാം മോദിയെ അറിയിക്കും...

ഹോസ്റ്റൽ മുറിയിലെ ജനലിലാണ് ഗൊല്ല രാമകൃഷ്ണ പ്രസാദ് തൂങ്ങിമരിച്ചത്. രാവിലെ എട്ടു മണിയോടെ ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥികളാണ് ആദ്യം മൃതദേഹം കണ്ടത്. എന്നാൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്യാൻ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

suicide

പുലർച്ചെ മൂന്നു മണി വരെ ഗൊല്ല രാമകൃഷ്ണ പ്രസാദിനൊപ്പം കൂട്ടുകാരും മുറിയിലുണ്ടായിരുന്നു. ഇതിനുശേഷമാണ് രാമകൃഷ്ണ പ്രസാദ് ആത്മഹത്യ ചെയ്തത്. അതേസമയം, രാമകൃഷ്ണ പ്രസാദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ചില വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്. ജൂലായ് 27നാണ് ആന്ധ്ര സ്വദേശിയായ ഗൊല്ല രാമകൃഷ്ണ പ്രസാദ് കോഴിക്കോട് എൻഐടിയിൽ പ്രവേശനം നേടിയത്. വെള്ളിയാഴ്ച ക്ലാസിൽ പോയിരുന്നു. കേരളത്തിലെത്തിയ ഗൊല്ല ഭാഷാപരമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായും വിദ്യാർത്ഥികൾ പറയുന്നുണ്ട്.

ശാഖയിൽ നിന്നും മടങ്ങിയ രാജേഷിനെ വെട്ടിവീഴ്ത്തി! നാൽപ്പതോളം വെട്ടുകൾ, ആരെയും നടുക്കുന്ന അരുംകൊല...

ഹോസ്റ്റലിലെ റാഗിങ് കാരണമാണോ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നും സംശയമുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കുമെന്ന് സ്ഥലത്തെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിദ്യാർത്ഥിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

English summary
btech student commits suicide in kozhikode nit hostel.
Please Wait while comments are loading...