കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 മുതല്‍ അനിശ്ചിതകാല സമരം-ബസ് ഉടമകള്‍

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ബസ് ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് 30 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അഫ്ഗാനിലെ സേവ് ദി ചില്‍ഡ്രന്‍ ഓഫീസിനു നേരെ ഭീകരാക്രമണംഅഫ്ഗാനിലെ സേവ് ദി ചില്‍ഡ്രന്‍ ഓഫീസിനു നേരെ ഭീകരാക്രമണം

2014 മെയ് 20നാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഇക്കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ചെലവിനങ്ങളില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ബസ് ചാര്‍ജ് വര്‍ധനവിന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അവസരത്തില്‍ ഒരു ലിറ്റര്‍ ഡീസലിന് 54 രൂപയാണ് വിലയുണ്ടായിരുന്നത്. ഇപ്പോഴത് 67 രൂപയായി. ദിനംപ്രതി വില വര്‍ധിക്കുന്നുമുണ്ട്. ഇന്‍ഷൂറന്‍സ് മേഖലയില്‍ 68 ശതമാനം വര്‍ധനവുണ്ടായി. ജീവനക്കാരുടെ വേതനം നൂറു ശതമാനം വര്‍ധിപ്പിച്ചു. സ്‌പെയര്‍പാര്‍ട്‌സുകളുടെ വിലയും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് സമരത്തിനിറങ്ങുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മിനിമം ചാര്‍ജ് പത്ത് രൂപയായും കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയായും നിജപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.

kasarcode

പത്രസമ്മേളനത്തില്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, പി.എ മുഹമ്മദ് കുഞ്ഞി, എം. ഹസൈനാര്‍, തിമ്മപ്പഭട്ട്, ശങ്കരനായക്, ടി. ലക്ഷ്മണന്‍, സി.എ മുഹമ്മദ് കുഞ്ഞി, പേരൂര്‍ ബാലകൃഷ്ണന്‍, രാജേഷ് സംബന്ധിച്ചു.
English summary
Bus owners; Indefinite strike from jan 30 onwards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X