• search

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി സോണ്‍ കലോത്സവം; സമയക്രമത്തില്‍ നിഷ്‌ക്കര്‍ഷത പാലിക്കാനാവാതെ ഉഴലുന്നു

 • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മലപ്പുറം: 90ലധികം കലാലയങ്ങളില്‍ നിന്നായി ഏഴായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കുന്ന കാലികറ്റ് യൂണിവേഴ്‌സിറ്റി സി സോണ്‍ കലോത്സവ വേദികള്‍ സമയക്രമത്തില്‍ നിഷ്‌ക്കര്‍ഷത പാലിക്കാനാവാതെ ഉഴലുന്നു. മത്സര ഇനങ്ങള്‍ വിവിധ വേദികളെ സമ്പന്നമാക്കിയപ്പോള്‍ മഞ്ചേരി എന്‍ എസ് എസ് കോളേജ് കാമ്പസ് ഒരുക്കിയ കലാ പ്രപഞ്ചത്തിന് ജനകീയ പങ്കാളിത്തം വേണ്ടവിധം ലഭിച്ചില്ല.

  ദിലീപിന് അങ്കമാലി കോടതിയില്‍ നിന്ന് എട്ടിന്റെ പണി; ഹര്‍ജി തള്ളി.... വിചാരണം എറണാകുളം ജില്ലാ സെഷൻസിൽ

  കാലിക്കറ്റ് സര്‍വകലാശാല സിസോണ്‍ ചരിത്രത്തില്‍ മത്സരാര്‍ഥികളുടെ വര്‍ധനവില്‍ റെക്കോഡിട്ട മഞ്ചേരി ലാലി ഗാല 2018 സംഘാടകരെ അക്ഷരാര്‍ത്ഥത്തില്‍ വലക്കുകയാണ്. വേദികള്‍ നാലെണ്ണം മാത്രമാണെന്നതാണ് പ്രധാന പ്രശ്‌നം. ഈ നാലു വേദികള്‍ ഉപയോഗിച്ച് അഞ്ചു ദിവസം കൊണ്ട് ഇത്രയധികം മത്സരങ്ങള്‍ക്ക് യവനിക ഉയര്‍ത്താന്‍ പെടാപാട് പെടുകയാണ്.

  bharathanatyam

  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി സോണ്‍ കലോത്സവത്തില്‍ ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയ മഞ്ചേരി എന്‍എസ്എസ് കോളജിലെ ടികെ നയന

  വേദികളുണര്‍ന്ന ആദ്യ ദിനം പുലര്‍ച്ചെ രണ്ടിനാണ് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി വേദികള്‍ക്ക് കര്‍ട്ടനിട്ടത്. രണ്ടാം ദിവസം നാട്യ പ്രഭയുടേതായിരുന്നു. പ്രധാന വേദിയായ ഒഎന്‍വിയില്‍ ഭരത നാട്യവും ക്ലാസിക്കല്‍ നൃത്ത രൂപങ്ങളും അരങ്ങിലെത്തി. അവസാനയിനം ഹിന്ദി നാടകമായിരുന്നു. സഫ്ദര്‍ഹാഷ്മിയെ അനുസ്മരിക്കുന്ന രണ്ടാം വേദിയില്‍ നാടോടി നൃത്തവും സംസ്‌കൃത നാടകവും അരങ്ങേറി. മലയാളിയുടെ ചിരിക്ക് നാടന്‍ തനിമ പകര്‍ന്ന കലാഭവന്‍ മണിയുടെ പേരാലേഖനം ചെയ്ത നാലാം വേദിയില്‍ മിമിക്രിയും മോണോആക്ടും കഥാപ്രസംഗവുമായിരുന്നു വിഭവങ്ങള്‍. പോരാട്ടത്തിന്റെ തേങ്ങലായി ജ്വലിക്കുന്ന ഗൗരി ലങ്കേഷിന് നാലാം വേദിയില്‍ മലയാള യൗവനം ഗാനാര്‍ച്ചന നടത്തി.

  ഒടുവില്‍ കെ സുരേന്ദ്രന് കിട്ടേണ്ടത് തന്നെ കിട്ടി! കുരീപ്പുഴയെ കവിതയിൽ ട്രോളിയപ്പോള്‍ അതുക്കുംമേലെ!!

  സെമി ക്ലാസിക്കല്‍ സംഗീതവും ക്ലാസിക്കല്‍ സംഗീതവുമായിരുന്നു മല്‍സരയിനങ്ങള്‍. ഇന്റര്‍സോണ്‍ കലോല്‍സവത്തിനു പോലുമില്ലാത്ത മല്‍സരാര്‍ഥികളുടെ തള്ളിക്കയറ്റ ത്തിന്റെ ആധിക്യത്തില്‍ മല്‍സരക്രമം നീളുന്ന അവസ്ഥ രണ്ടാം ദിവസവുമുണ്ടായി. കാണികളുടെ അഭാവം എല്ലാ വേദികള്‍ക്കു മുന്നിലും പ്രകടമായി. ക്ലാസിക്കല്‍ നൃത്തയിനങ്ങള്‍ക്കും സംഗീത മല്‍സരങ്ങള്‍ക്കും കാണികളില്ലാത്തത് കലോല്‍വങ്ങളുടെ മലപ്പുറം മാതൃകക്ക് അപവാദമായി.

  മാര്‍ഗംകളി, പൂരക്കളി, പരിചമുട്ടുകളി എന്നിവയി ലൂടെയാണ് നാലാം ദിവസം പ്രധാന വേദിയുണരുക. സ്‌കിറ്റും ഇംഗ്ലീഷ് നാടകവും പ്രധാന വേദിയില്‍ തുടര്‍ന്നു നടക്കും. രണ്ടാം വേദിയായ സഫ്ദര്‍ ഹാശ്മി അഭിനയ തികവിന്റെ കലാ യൗവനത്തിന് മാര്‍ക്കിടും. മൈമാണ് ആദ്യ മല്‍സരം. തുടര്‍ന്ന് മലയാള നാടകം രംഗത്തെത്തും. മൂന്നാം വേദിയില്‍ ഗ്രൂപ്പ് സോംഗ്, ദേശഭക്തി ഗാനം, ഗാനമേള, നാടോടി സംഗീതം എന്നിവ മല്‍സരയിനങ്ങളാവുമ്പോള്‍ കാവ്യകേളിയും അക്ഷരശ്ലോകവും കവിതാപാരായണവും വേദി നാലില്‍ നടക്കും.

  English summary
  calicut czone fest, time management lapse ,organization get flopped

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more