ജാതിവിളിച്ച കേസില്‍ ലക്ഷ്മിനായര്‍ ഊരി!! വിദ്യാര്‍ഥി നേതാവിന് പരാതി ഇല്ലത്രേ!!തിരിച്ചു വരുന്നു?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: തിരുവനന്തപുരം ലോഅക്കാദമിയില്‍ നടന്ന സമരപോരാട്ടങ്ങള്‍ ആരും മറന്നിട്ടുണ്ടാകില്ല. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ പീഡനം സഹിക്കാന്‍ വയ്യാതെയായിരുന്നു വിദ്യാര്‍ഥികള്‍ സമരത്തിലേക്ക് കടന്നത്. സമരത്തിനൊടുവില്‍ ലക്ഷ്മി നായരെ ലോഅക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു പോലൂം മാറ്റി. നിരവധി ആരോപണങ്ങളും ആ സമയത്ത് ലക്ഷ്മി നായര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.

എന്നാല്‍ എല്ലാത്തില്‍ നിന്നും ഊരി പൂര്‍വാധികം ശക്തിയോടെ ലക്ഷ്മി നായര്‍ തിരിച്ചു വരുന്നുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ലക്ഷ്മി നായരെ കുടുക്കാന്‍ തരത്തില്‍ ശക്തമായിരുന്ന ജാതി ആക്ഷേപ കേസ് കോടതി പിന്‍വലിച്ചിരിക്കുകയാണ്. ഇതോടെ ലക്ഷ്മി നായര്‍ക്കെതിരായ നിയമ നടപടികളും അവസാനിച്ചു.

 ലക്ഷ്മിക്ക് ആശ്വാസം

ലക്ഷ്മിക്ക് ആശ്വാസം

ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് കാട്ടി കോളേജിലെ രണ്ട് വിദ്യാര്‍ഥികളാണ് പരാതി നല്‍കിയിരുന്നത്. ഈ പരാതിയിലാണ് ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നത്.

ലക്ഷ്മിനായരുടെ ഹര്‍ജി

ലക്ഷ്മിനായരുടെ ഹര്‍ജി

ലോ അക്കാദമി പ്രശ്‌നത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ ശക്തമായ സമരം നടത്തിയിരുന്ന എഐഎസ്എഫ് പ്രവര്‍ത്തകനും കോളേജിലെ വിദ്യാര്‍ഥിയിമായിരുന്ന വിവേക് വിജയഗിരിയും ശെല്‍വവുമാണ് പരാതിക്കാര്‍. വിവേകാണ് കേസ് പിന്‍വലിച്ചത്. ഇതോടെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ലക്ഷ്മി നായര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പരാതി

പരാതി

ലക്ഷ്മി നായര്‍ ദളിത് വിദ്യാര്‍ഥിയെ ജാതിവിളിച്ച് ആക്ഷേപിച്ചു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസ് കേസെടുത്തില്ലെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കുകയായിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെയാണ് പോലീസ് ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തത്.

 അറസ്റ്റ് ചെയ്തില്ല

അറസ്റ്റ് ചെയ്തില്ല

വിദ്യാര്‍ഥികളുടെ പരാതിയില്‍ 1989ലെ പട്ടിക ജാതി പട്ടിക വര്‍ഗ നിയമ പ്രകാരമായിരുന്നു ലക്ഷ്മിനായര്‍ക്കെതിരെ കേസെടുത്തത്. അവധി ദിവസമാണ് സംഭവം നടന്നതെന്ന് പോലീസ് റിപ്പോര്‍ട്ടിലുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. എന്നിട്ടും ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാത്തതില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

 നുണ പരിശോധന

നുണ പരിശോധന

അതേസമയം വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന ആരോപണം ലക്ഷ്മി നായര്‍ തള്ളിയിരുന്നു. താന്‍ ആരെയും ജാതി വിളിച്ച് ആക്ഷേപിച്ചിട്ടില്ലെന്നാണ് ലക്ഷ്മി പറഞ്ഞത്. സത്യം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും ലക്ഷ്മി പറഞ്ഞിരുന്നു.

 ഹോസ്റ്റല്‍ ദൃശ്യങ്ങള്‍

ഹോസ്റ്റല്‍ ദൃശ്യങ്ങള്‍

ലോ അക്കാദമി സമരകാലത്ത് നിരവധി ആരോപണങ്ങളാണ് ലക്ഷ്മിനായര്‍ക്കെതിരെ ഉയരുന്നത്. ദളിത് വിദ്യാര്‍ഥികളെ കൊണ്ട് ലക്ഷ്മി നായരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ പണി എടുപ്പിച്ചു, ലേഡീസ് ഹോസ്റ്റലിലെ ദൃശ്യങ്ങള്‍ ആണ്‍കുട്ടികളെ കാണിച്ചു, ലക്ഷ്മി നായരുമായി അടുപ്പമുള്ള വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കും ഹാജരും വാരിക്കോരി നല്‍കി തുടങ്ങി നിരവധി ആരോപണങ്ങളാണ് ലക്ഷ്മിനായര്‍ക്കെതിരെ ഉയര്‍ന്നിരുന്നത്.

 നടപടി സ്വീകരിക്കാതെ

നടപടി സ്വീകരിക്കാതെ

ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം 29 ദിവസം നീണ്ടു നിന്നിരുന്നു. രാജി വയ്ക്കില്ലെന്ന നിലപാടിലായിരുന്നു ലക്ഷ്മി നായര്‍. ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ലക്ഷ്മി നായര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. വിദ്യാര്‍ഥി സംഘടനകളായ എഐഎസ്എഫ്, എബിവിപി, കെഎസ് യു എന്നിവയായിരുന്നു സമരം നടത്തിയിരുന്നത്. എസ്എഫ് ഐ സമരത്തില്‍ പങ്കെടുത്തെങ്കിലും പിന്നീട് പിന്മാറുകയും ചെയ്തു. ലോഅക്കാദമി സമരത്തില്‍ സിപിഎം സിപിഐ പോര് മറനീക്കി പുറത്തു വന്നിരുന്നു.

 ലക്ഷ്മി നായര്‍ രാജി വച്ചില്ല

ലക്ഷ്മി നായര്‍ രാജി വച്ചില്ല

കേരളാ ലോ അക്കാദമി ലോ കോളേജിലെ പ്രിന്‍സിപ്പലായ ലക്ഷ്മി നായരെ ഗവേണിങ് കൗണ്‍സില്‍ തീരുമാന പ്രകാരം പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറ്റി. യൂണിവേഴ്‌സിറ്റി നിയമ പ്രകാരം എല്ലാ യോഗ്യതകളുമുള്ള ഒരു പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വിദ്യാര്‍ഥി പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. മാനേജ്‌മെന്റ് ഈ ഉറപ്പില്‍ നിന്ന് വ്യതി ചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുന്നതായിരിക്കും- ഇതായിരുന്നു വിദ്യാര്‍ഥി പ്രതിനിധികളും മാനേജ്‌മെന്റും തമ്മിലുണ്ടാക്കിയ കരാര്‍. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കുകയാണെന്നു മാത്രമാണ് ഇതില്‍ വ്യക്തമാക്കിയിരിക്കുന്നത്.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ജര്‍മനിയും സ്‌പെയിനും റഷ്യയും മാത്രമല്ല!! ഫ്രാന്‍സിലേക്കും...!! മോദി തീരുമാനം മാറ്റിയതിനു കാരണം!!കൂടുതല്‍ വായിക്കാന്‍

കമല്‍ഹാസനും പിണറായി വിജയന്റെ ആരാധകന്‍..! പിണറായി സര്‍ക്കാരിനൊപ്പം താനുമുണ്ട്...!!!കൂടുതല്‍ വായിക്കാന്‍

നടി ജ്യോതി കൃഷ്ണയ്ക്ക് വിവാഹം!!! വരന്‍ താര കുടുംബത്തില്‍ നിന്ന്!!!കൂടുതല്‍ വായിക്കാന്‍

English summary
case against lakshmi nair ended.
Please Wait while comments are loading...