ഹൊസങ്കടിയില്‍ അടച്ചിട്ട കടയില്‍ നിന്ന് 192 ലിറ്റര്‍ മദ്യവും 24 കുപ്പി ബിയറും പിടിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഹൊസങ്കടി: ഹൊസങ്കടി അങ്കടിപ്പദവില്‍ അടച്ചിട്ട കടയില്‍ നിന്ന് 192 ലിറ്റര്‍ വിദേശമദ്യവും 24 കുപ്പി കര്‍ണാടക നിര്‍മ്മിത ബിയറും പിടിച്ചു. ഉച്ചയ്ക്ക് കാസര്‍കോട് എക്‌സൈസ് സി.ഐ എ. സത്യനും സംഘവും നടത്തിയ പരിശോധനക്കിടെയാണ് മദ്യവും ബിയറും കണ്ടെത്തിയത്.

മദ്യം സൂക്ഷിക്കാന്‍ വേണ്ടിയാണ് കടമുറി വാടകക്കെടുത്തതെന്ന് പറയുന്നു. സംഭവത്തില്‍ സഹോദരങ്ങളായ അനില്‍, ദിനേശ് എന്നിവര്‍ക്കെതിരെ കേസെടുത്തു. കാസര്‍കോട് എക്‌സൈസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനക്കെത്തിയത്. പൂട്ട് തകര്‍ത്താണ് എക്‌സൈസ് സംഘം കട പരിശോധിച്ചത്. പെട്ടികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മദ്യവും ബിയറും.

alcohol

രാത്രി കാലങ്ങളില്‍ ഇവിടെ നിന്ന് ഓട്ടോയിലും ബൈക്കുകളിലും കൊണ്ടുപോയി വില്‍പന നടത്തുകയാണ് രീതിയെന്ന് സംശയിക്കുന്നു. പ്രിവന്റീവ് ഓഫീസര്‍മാരായ അശോകന്‍, രാജീവന്‍, എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ മഞ്ചുനാഥ ആള്‍വ, ബാബു, ഡ്രൈവര്‍ ഗോപാലന്‍ എന്നിവരും പരിശോധനക്കുണ്ടായിരുന്നു.

ബ്ലാസ്‌റ്റേഴ്‌സ് x ബെംഗളൂരു, ഇതു ക്യാപ്റ്റന്മാരുടെ പോര്, ജിങ്കനോ, ഛേത്രിയോ? ആരാവും കൊച്ചിയിലെ കിങ്?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Caught alcohol and beer from closed shop,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്